അതിരില്ലാ വായനസ്വാതന്ത്ര്യം തരും വീട്ടിലെ ലൈബ്രറി
കുറവിലങ്ങാട് ∙ വായനയുടെ ലോകത്തിന് അതിരുകളില്ല. പക്ഷേ സമൂഹമാധ്യമങ്ങൾ അതിർത്തി ലംഘിച്ച ലോകത്ത് വീട്ടിലെ വായന വേറിട്ടൊരു അനുഭവമാണ്. വായനദിനത്തിൽ വീട്ടിലെ വായനയും പുസ്തകലോകവും വിവരിക്കുകയാണ് എഴുത്തുകാരായ എൻ.അജയകുമാറും കെ.ബി.പ്രസന്നകുമാറും. ജോലിയുടെ തിരക്കുകളിൽനിന്നു വിരമിച്ചപ്പോൾ രണ്ടു പേർക്കും
കുറവിലങ്ങാട് ∙ വായനയുടെ ലോകത്തിന് അതിരുകളില്ല. പക്ഷേ സമൂഹമാധ്യമങ്ങൾ അതിർത്തി ലംഘിച്ച ലോകത്ത് വീട്ടിലെ വായന വേറിട്ടൊരു അനുഭവമാണ്. വായനദിനത്തിൽ വീട്ടിലെ വായനയും പുസ്തകലോകവും വിവരിക്കുകയാണ് എഴുത്തുകാരായ എൻ.അജയകുമാറും കെ.ബി.പ്രസന്നകുമാറും. ജോലിയുടെ തിരക്കുകളിൽനിന്നു വിരമിച്ചപ്പോൾ രണ്ടു പേർക്കും
കുറവിലങ്ങാട് ∙ വായനയുടെ ലോകത്തിന് അതിരുകളില്ല. പക്ഷേ സമൂഹമാധ്യമങ്ങൾ അതിർത്തി ലംഘിച്ച ലോകത്ത് വീട്ടിലെ വായന വേറിട്ടൊരു അനുഭവമാണ്. വായനദിനത്തിൽ വീട്ടിലെ വായനയും പുസ്തകലോകവും വിവരിക്കുകയാണ് എഴുത്തുകാരായ എൻ.അജയകുമാറും കെ.ബി.പ്രസന്നകുമാറും. ജോലിയുടെ തിരക്കുകളിൽനിന്നു വിരമിച്ചപ്പോൾ രണ്ടു പേർക്കും
കുറവിലങ്ങാട് ∙ വായനയുടെ ലോകത്തിന് അതിരുകളില്ല. പക്ഷേ സമൂഹമാധ്യമങ്ങൾ അതിർത്തി ലംഘിച്ച ലോകത്ത് വീട്ടിലെ വായന വേറിട്ടൊരു അനുഭവമാണ്. വായനദിനത്തിൽ വീട്ടിലെ വായനയും പുസ്തകലോകവും വിവരിക്കുകയാണ് എഴുത്തുകാരായ എൻ.അജയകുമാറും കെ.ബി.പ്രസന്നകുമാറും. ജോലിയുടെ തിരക്കുകളിൽനിന്നു വിരമിച്ചപ്പോൾ രണ്ടു പേർക്കും വീടിന്റെ ചുവരുകൾക്കുള്ളിൽ വായിക്കാൻ കൂടുതൽ സമയം.
എൻ.അജയകുമാർ
(‘വാക്കിലെ നേരങ്ങൾ’ എന്ന പുസ്തകത്തിനു സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരൻ, വെളിയന്നൂർ പുതുവേലി സ്വദേശി)
ജോലിയുടെ തിരക്കുകളിൽ നിന്നു വിരമിച്ചു വീട്ടിൽ വിശ്രമ ജീവിതം ആരംഭിച്ചപ്പോൾ മുൻപ് എപ്പോഴോ വായിക്കണമെന്നാഗ്രഹിച്ച ഒട്ടേറെ പുസ്തകങ്ങൾ വായനയുടെ ലോകം തുറന്നു. ആയിരത്തിലധികം പുസ്തകങ്ങളുണ്ട് വീട്ടിലെ ലൈബ്രറിയിൽ. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് വായന ആരംഭിക്കുന്നത്. സ്കൂൾ ലൈബ്രറിയും വെളിയന്നൂർ സദൈക്യം വായനശാലയുമായിരുന്നു ആദ്യ വായന ഇടങ്ങൾ.
കലാലയ പഠനത്തിനു കുറവിലങ്ങാട് ദേവമാതാ കോളജിൽ എത്തിയപ്പോൾ വായനയുടെ ലോകം വലുതായി. ബിരുദപഠനത്തിനു മലയാളം തിരഞ്ഞെടുത്തതോടെ കയ്യിൽ കിട്ടുന്ന എന്തും വായിക്കാൻ സാധിച്ചു. ഉന്നതപഠനത്തിനു മദ്രാസ് സർവകലാശാലയിൽ എത്തിയപ്പോൾ യൂണിവേഴ്സിറ്റി ലൈബ്രറിയും മറ്റു പുസ്തക ലോകങ്ങളും പരിചിതമായി. വായന വളർന്നു.
അധ്യാപക ജോലി കിട്ടിയപ്പോൾ വായന അൽപം ചില വിഷയങ്ങളിലേക്ക് ഒതുങ്ങിയോ എന്നു സംശയം. നാലു വർഷം മുൻപ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നു വിരമിച്ചപ്പോൾ വീട്ടിലെ വായനയ്ക്കു കൂടുതൽ സമയം ലഭിച്ചു. മുൻപ് വാങ്ങിയ പല പുസ്തകങ്ങളും ആവേശത്തോടെ വായിച്ചു തീർത്തു. ഇപ്പോഴും തുടരുന്നു. മെല്ലെയാണ് വായന. ഓരോ ദിവസവും നിശ്ചിത സമയം വായനയ്ക്കും എഴുത്തിനും നീക്കിവയ്ക്കാൻ സാധിക്കുന്നു. ഇഷ്ടപ്പെട്ട ചില എഴുത്തുകാരുടെ പുസ്തകങ്ങൾ കുടുതൽ വായിക്കാൻ സമയം കണ്ടെത്തുന്നു. വീട് വേറിട്ടൊരു വായനാലോകമാണ്.
കെ.ബി.പ്രസന്നകുമാർ
(കവിത, നിരൂപണം, യാത്രക്കുറിപ്പുകൾ എന്നിവ എഴുതുന്നു. വിവർത്തകനുമാണ്. വിവർത്തനത്തിനു കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വെമ്പള്ളി സ്വദേശി)
ഓർമവച്ച നാൾ മുതൽ വായന കൂടെയുണ്ട്. മാൻഡ്രേക്കും ഫാന്റവുമായിരുന്നു ആദ്യ വായന. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒഴിവു ദിനങ്ങളിലെ ഉച്ചമയക്കത്തെ ഭയപ്പെടുത്തി ഡ്രാക്കുള പ്രഭു വന്നു. ഡി.പി.ഖത്രിയും പുഷ്പനാഥും പിന്നാലെയെത്തി. കുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂളിലെ ലൈബ്രറിയിൽ നിന്ന് കാരൂരും ഉറൂബും പൊറ്റെക്കാട്ടും പാറപ്പുറത്തും മുട്ടത്ത് വർക്കിയുമൊക്കെ പിന്നീട് അരികിലേക്കെത്തി. ഖസാക്കിന്റെ ഇതിഹാസവും മയ്യഴിപ്പുഴയുടെ തീരങ്ങളിലും ആൾക്കൂട്ടവും വേറിട്ട വായനലോകം തുറന്നു.
കുറവിലങ്ങാട് ദേവമാതാ കോളജ് ലൈബ്രറിയും കോഴാ പബ്ലിക് ലൈബ്രറിയും വായന വിശാലമാക്കി. അയ്യായിരത്തിലധികം പുസ്തകങ്ങളുടെ നടുവിലാണിപ്പോൾ. ജോലിയുള്ളപ്പോഴും വിരമിച്ച ശേഷം വിശ്രമജീവിതം ആരംഭിച്ചപ്പോഴും വായനയുടെ അളവ് ഒരു പോലെ. എങ്കിലും മുൻപ് വായിച്ചവയിലേക്ക്, വായിക്കാതെ സൂക്ഷിച്ചിരുന്നവയിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ ഇപ്പോൾ കഴിയുന്നു.
ദസ്തയേവ്സ്കി, ടോൾസ്റ്റോയി വിക്ടർ യൂഗോ തുടങ്ങിയവരുടെ മഹാ രചനകൾ വീണ്ടും വായിക്കുന്നു. കുമാരനാശാൻ, ഇടശേരി, വൈലോപ്പിള്ളി, പി.കുഞ്ഞിരാമൻ നായർ, ജി.ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ മുതൽ പുതിയ കവികളുടെ സൃഷ്ടികൾ വരെയായി കവിതകളും എല്ലാ ദിവസവും വായിക്കാൻ ശ്രമിക്കാറുണ്ട്. എഴുത്തച്ഛനെ ദിവസവും കുറച്ചെങ്കിലും വായിച്ചാൽ ഭാഷാബലം കൂടും.
കണ്ണശ്ശ രാമായണം ഭാവനാബലം കൂട്ടും. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരതം തർജമയുടെ നിത്യപാരായണം ജീവിതത്തെ വിസ്മയപ്പെടുത്തും. കഴിഞ്ഞ മൂന്നര ദശാബ്ദങ്ങളായി തുടരുന്ന ഹിമാലയ സഞ്ചാരത്തിന് പ്രേരണയായത് തപോവന സ്വാമികളുടെ ‘ഹിമഗിരി വിഹാരം’, രാജൻ കാക്കനാടന്റെ ‘ഹിമവാന്റെ മുകൾത്തട്ടിൽ’ എന്നീ പുസ്തകങ്ങളാണ്. വീട്ടിലെ ലൈബ്രറി വ്യത്യസ്തമായ അനുഭവമാണ്. പുസ്തക ഷെൽഫിൽ കണ്ണോടിക്കുമ്പോൾ മറവിയിലാണ്ട ഒരു പുസ്തകം മുന്നിൽ വന്നേക്കാം. മറവിയിലാണ്ട ഒരെഴുത്തുകാരനോ എഴുത്തുകാരിയോ വീണ്ടും നമ്മെ നോക്കി ചിരിച്ചേക്കാം.
അങ്ങനെ എഴുത്തുകാരുടെ വാസഭൂമി കൂടിയായി വീട് മാറുന്നു. വീട്ടിലെ വായനശാല സമയക്ലിപ്തമല്ലാത്ത വായനയുടെ സ്വാതന്ത്ര്യം നൽകുന്നു. റസ്കിൻ ബോണ്ടും ബുൾബുൾ ശർമയും ചേർന്ന് സമ്പാദനം നടത്തിയ ബിറ്റ്‌വീൻ ഹെവൻ ആൻഡ് എർത്ത് എന്ന ഇന്ത്യൻ പർവതാനുഭവങ്ങളുടെ പുസ്തകം ഇപ്പോൾ വായിക്കുന്നു. ടഗോർ, നെഹ്റു, റോറിച്ച്, ജിം കോർബറ്റ് എന്നിവരുൾപ്പടെ 41 പേരുടെ രചനകൾ, സാറാ ജോസഫിന്റെ പുതിയ നോവൽ, മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എംടി – കഥേതരം തുടങ്ങിയ പുസ്തകങ്ങളും വായനപ്പട്ടികയിലുണ്ട്. എൻ.ശശിധരന്റെ ഒരു പുസ്തകത്തിന്റെ പേര് ‘പുസ്തകങ്ങളും മനുഷ്യരാണ്’ എന്നാണ്. അതേ... പുസ്തകങ്ങൾ മനുഷ്യരായി, ജീവിതമായി ഇതാ വീടിനുള്ളിൽ. ലോക വിശാലതയിലേക്ക് ഈ മനുഷ്യർ വഴികാട്ടുന്നു.