പൊറുതിമുട്ടിച്ച് ഈച്ചശല്യം; പരാതിയുമായി ജനങ്ങൾ
എരുമേലി ∙ മലയോര മേഖലകളിലെ വീടുകളിൽ ഈച്ചശല്യം മൂലം ജനം പൊറുതിമുട്ടുന്നു. ഒരുമാസമായി മേഖലകളിൽ വ്യാപകമായി ഈച്ച ശല്യമാണ്. ആദ്യം നഗരപ്രദേശങ്ങളിലായിരുന്നു ഈച്ചശല്യം കൂടുതൽ. ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്.ഈച്ചശല്യത്തിൽ നിന്നു പരിഹാരം തേടി ജനങ്ങൾ ആരോഗ്യ വകുപ്പിലും പരാതിയുമായി

എരുമേലി∙ മലയോര മേഖലകളിലെ വീടുകളിൽ ഈച്ചശല്യം മൂലം ജനം പൊറുതിമുട്ടുന്നു. ഒരുമാസമായി മേഖലകളിൽ വ്യാപകമായി ഈച്ച ശല്യമാണ്. ആദ്യം നഗരപ്രദേശങ്ങളിലായിരുന്നു ഈച്ചശല്യം കൂടുതൽ. ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ഈച്ചശല്യത്തിൽ നിന്നു പരിഹാരം തേടി ജനങ്ങൾ ആരോഗ്യ വകുപ്പിലും പരാതിയുമായി എത്തിത്തുടങ്ങി. എരുമേലി നഗരപ്രദേശങ്ങൾ, കണ്ണിമല, എംഇഎസ്, പ്രപ്പോസ്, പേരൂത്തോട്, മുക്കൂട്ടുതറ തുടങ്ങിയ മേഖലകളിലെല്ലാം ഈച്ചശല്യം കൂടിവരികയാണ്.
ചീഞ്ഞ മാലിന്യങ്ങളിൽ വന്നിരിക്കുന്ന ഈച്ചകളാണു വീടുകളിലും കടകളിലും വ്യാപകമായി എത്തുന്നത്. വീടുകളിൽ അടുക്കളയിലാണ് ഏറ്റവുമധികം ശല്യം. ഭക്ഷണത്തിലും പാത്രങ്ങളിലും ഇവ വ്യാപകമായി വന്നിരിക്കുകയാണ്. വീടുകളിൽ ഓരോ മുറിയിലും ഈച്ചക്കെണി വച്ച് ഈച്ചയെ പിടികൂടേണ്ട ഗതികേടാണ് ഇപ്പോഴുള്ളതെന്നു നാട്ടുകാർ പറയുന്നു. ഒരു വശത്ത് പശയുള്ള ഒരു തരം പേപ്പർ ആണ് ഈച്ചക്കെണിയായി വിപണിയിൽ കിട്ടുന്നത്. ഇതു വച്ചാൽ ഈച്ചകൾ ഇതിൽ പറന്നിരിക്കും.
പശയിൽ കാൽ ഒട്ടുന്നതു മൂലം പിന്നീടു പറന്നുപോകാൻ കഴിയില്ല. ഈച്ചശല്യത്തിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സാമൂഹികാരോഗ്യകേന്ദ്രത്തിലും പരാതിയുമായി എത്തുന്നുണ്ട്. മഴക്കാലത്ത് ആദ്യമായിട്ടാണ് ഈച്ചശല്യം ഇത്രയേറെ കാണുന്നത്. വീടിനു പുറത്ത് ഇടുന്ന ചെരിപ്പുകളിൽ ഈച്ചകൾ നിറയും. കുടിക്കാനുള്ള വെള്ളത്തിലും കടകളിലെ ഭക്ഷണസാധനങ്ങളിലും ഈച്ചശല്യം തന്നെ.