കോട്ടയം ∙ മഴക്കാലം എത്തിയതോടെ വാഹനാപകടങ്ങൾ പെരുകി. ഇരുചക്ര വാഹനങ്ങളാണു അപകടത്തിൽപ്പെടുന്നതിൽ കൂടുതൽ. റോഡിന്റെ അവസ്ഥ, വാഹനത്തിന്റെ കേടുകൾ, ഡ്രൈവിങ് എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് അപകടങ്ങൾക്കു കാരണം. എംസി റോഡിൽ ചങ്ങനാശേരി – കോട്ടയം പാതയിൽ 2 സ്ഥലങ്ങൾ അപകടസാധ്യത കൂടിയ മേഖലയായി അധികൃതർ പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മഴക്കാലം എത്തിയതോടെ വാഹനാപകടങ്ങൾ പെരുകി. ഇരുചക്ര വാഹനങ്ങളാണു അപകടത്തിൽപ്പെടുന്നതിൽ കൂടുതൽ. റോഡിന്റെ അവസ്ഥ, വാഹനത്തിന്റെ കേടുകൾ, ഡ്രൈവിങ് എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് അപകടങ്ങൾക്കു കാരണം. എംസി റോഡിൽ ചങ്ങനാശേരി – കോട്ടയം പാതയിൽ 2 സ്ഥലങ്ങൾ അപകടസാധ്യത കൂടിയ മേഖലയായി അധികൃതർ പ്രഖ്യാപിച്ചു. തുരുത്തി പുന്നമൂട് ജംക്‌ഷനും മറിയപ്പള്ളി അകവളവും. അപകടവളവും ഇറക്കവും റോഡ് നിർമാണത്തിലെ അപാകതയുമാണു രണ്ടു സ്ഥലത്തെയും മരണക്കെണിക്കു കാരണം.  വഴിപരിചയമില്ലാത്തവർ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതോടെ അപകടത്തിലേക്കാണു കുതിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) പുതുക്കി പണിത റോഡാണ് ഇത്.  

തുരുത്തിയിലും അകവളവിലും പാതയിൽ ടാറിങ്ങിലെ  പലതട്ടുകൾ ഉപരിതലത്തിൽ കാണുന്നില്ലെങ്കിലും ഡ്രൈവർമാർക്ക് ഇതു കൃത്യമായി മനസ്സിലാകും. പൊതുമരാമത്ത് വകുപ്പ് നടത്തിയ അന്വേഷണത്തിലും ഇത് കണ്ടെത്തിയിരുന്നു. വളവുകളിൽ ഇതു കൂടുതൽ കെണിയായി. റീ ടാറിങ് വേളയിലും പ്രശ്നം പരിഹരിച്ചില്ല. വളവുകളിൽ നിശ്ചിത അളവിൽ രൂപപ്പെടുത്തേണ്ട ചെരിവു നൽകുന്നതിൽ പണിയിൽ അപാകത ഉണ്ടായി. ദിശാബോർഡുകൾ, ട്രാഫിക് സിഗ്നൽ ബോർഡുകൾ എന്നിവ നശിച്ചു. സുരക്ഷിതമായി റോഡ് കടക്കാൻ സഹായിക്കുന്ന സീബ്രാ ലൈനുകളും മാഞ്ഞു. 

ADVERTISEMENT

തുരുത്തി പുന്നമൂട് ജംക്​ഷനിൽ നിന്നു കാവാലത്തേക്കു പോകുന്നതിനുള്ള വഴി തിരിയുന്നുണ്ട്. കാവാലം റോഡിനു എതിർവശത്ത് മലകുന്നത്തു നിന്നുള്ള റോഡും എത്തിച്ചേരുന്നു. കോട്ടയത്തു നിന്നുള്ള വാഹനങ്ങൾ ഇറക്കം ഇറങ്ങി വേഗത്തിൽ എത്തുന്നതാണ് മിക്കപ്പോഴും അപകടത്തിനു കാരണമാകുന്നത്. തുരുത്തി കാനാ ജംക്​ഷനിലും അപകടം വർധിച്ചു. എംസി റോഡിലേക്ക് ഒട്ടേറെ ഇടവഴികളുള്ള സ്ഥലമാണിത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവണ്ടികൾ അലക്ഷ്യമായി എംസി റോഡിലേക്ക് പ്രവേശിക്കുന്നതു മറ്റു വാഹനങ്ങൾക്ക് ദുരിതമാകുന്നു. ചെറുവണ്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റു വാഹനങ്ങൾ വെട്ടിത്തിരിക്കുന്നതാണ് ഇവിടെ കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ കാരണം. മറിയപ്പള്ളി അകവളവിൽ റോഡ് ടാർ ചെയ്തിരിക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്നു പരാതി ഉണ്ടായിട്ടും നവീകരിച്ചില്ല. പുത്തൻപാലം, മാവിളങ്ങ്, പള്ളം പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ടാറിങ്ങിലെ അപാകതയും സ്ഥിരം യാത്രികരെ വല്ലാതെ ദുരിതത്തിലാക്കുന്നുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി പാതയോരങ്ങളിൽ സ്ഥാപിച്ച സോളർ വഴിവിളക്കുകളിൽ മിക്കതും തെളിയുന്നില്ല. ഇതും യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്.