ADVERTISEMENT

അരുവിത്തുറ∙ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം കൂടുതൽ തൊഴിൽ സൗഹാർദപരമാകണമെന്ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗം ഡോ. സ്റ്റാൻലി തോമസ്. നൈപുണ്യ വികസനത്തിന്റെ സാധ്യത മനസിലാക്കി ബിരുദ കോഴ്സുകൾ രൂപകൽപന ചെയ്യണമെന്നും, രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിൽ അവസരങ്ങൾ കരസ്ഥമാക്കാൻ വിദ്യാർഥികളെ സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ സംഘടിപ്പിച്ച ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം ‘ദീക്ഷാരംഭ് 2024’ ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ്‌ പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഡിനേറ്റർ ഡോ. സുമേഷ് ജോർജ്, നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ എന്നിവരും സംസാരിച്ചു. ശിൽപശാലയുടെ ഭാഗമായി രാജഗിരി കോളജ് അസിസ്റ്റന്റ് പ്രഫസർ നിതീഷ് കുര്യൻ, ചലച്ചിത്ര താരം പ്രശാന്ത് മുരളി എന്നിവർ ക്ലാസുകൾ നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com