മേലുകാവ് ∙ വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിലേക്കുള്ള വഴികളിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഈ റോഡുകളിൽ കഴി‍ഞ്ഞ 6 മാസത്തിനിടെ അപകടങ്ങളിൽ 3 പേർ മരിക്കുകയും 30 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇല്ലിക്കൽക്കല്ലിലേക്ക് വഴികൾ മൂന്ന് ∙ ഇല്ലിക്കൽക്കല്ലിലേക്കു 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേലുകാവ് ∙ വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിലേക്കുള്ള വഴികളിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഈ റോഡുകളിൽ കഴി‍ഞ്ഞ 6 മാസത്തിനിടെ അപകടങ്ങളിൽ 3 പേർ മരിക്കുകയും 30 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 

ഇല്ലിക്കൽക്കല്ലിലേക്ക് വഴികൾ മൂന്ന്
∙ ഇല്ലിക്കൽക്കല്ലിലേക്കു 3 റോഡുകളുണ്ട്.
1. തീക്കോയി– മേലടുക്കം– ഇല്ലിക്കൽക്കല്ല്
2. മൂന്നിലവ്– മങ്കൊമ്പ് ക്ഷേത്രം– ഇല്ലിക്കൽക്കല്ല്
3. കാഞ്ഞിരംകവല– മേലുകാവ്– മേച്ചാൽ– നെല്ലാപ്പാറ– ഇല്ലിക്കൽക്കല്ല്. 
(ഈ വഴി മേലുകാവിൽ നിന്നു തിരിഞ്ഞാൽ ഇലവിഴാപ്പൂഞ്ചിറയ്ക്കു പോകാം)
∙ ഇതു കൂടാതെ തലനാട്– കാളക്കൂട്– ഇല്ലിക്കൽക്കല്ല് റോഡ് വഴി ഇല്ലിക്കൽക്കല്ലിന്റെ ഒരു വശത്തെ താഴ്‌വാരത്ത് എത്താം. പ്രധാന വ്യൂ പോയിന്റിനു സമീപം വാഹനത്തിൽ എത്താനാകില്ല)

തീക്കോയി – അടുക്കം – ഇല്ലിക്കൽക്കല്ല് റോഡിലെ പെര്യംമല വളവ്. പിന്നിൽ കാണുന്ന മലയാണ് ഇല്ലിക്കൽക്കല്ല്.
ADVERTISEMENT

അപകടം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാം?
∙ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.
∙ റോഡിന്റെ ഓരോ ഭാഗത്തും വേഗപരിധി അടയാളപ്പെടുത്തി ബോർഡ് സ്ഥാപിക്കാം.
∙ വളവുകളിൽ ക്രാഷ് ബാരിയറുകൾ വേണം.
∙ റോഡിന്റെ വശങ്ങളിലെ പുല്ലും വള്ളിപ്പടർപ്പുകളും വെട്ടി ശരിയായ രീതിയിൽ റോഡ് പരിപാലിക്കണം.
∙ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം.
∙വാഹനം ഓടിക്കുമ്പോൾ കയറ്റം കയറുന്ന ഗിയറിൽത്തന്നെ ഇറക്കം ഇറങ്ങി പോകാൻ ശ്രദ്ധിക്കണം.
∙ അപകടകരമായ ഓവർടേക്കിങ്ങുകൾ പാടില്ല.
∙ മഴക്കാലത്ത് ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ വേണം.
∙ ഇല്ലിക്കൽക്കല്ല് പാർക്കിങ് ഗ്രൗണ്ടിൽ ഡിടിപിസി ഓഫിസ് ഉണ്ട്. ഇവിടെ നിന്നു ശരിയായ ഡ്രൈവിങ്ങിൽ ബോധവൽക്കരണത്തിനുള്ള ലഘുലേഖകൾ വിതരണം ചെയ്യാം.

അപകട കാരണങ്ങൾ ഇതൊക്കെ
∙ മലയോര റോഡിൽ വാഹനം ഓടിച്ചുള്ള പരിചയക്കുറവ്.
∙ ചെങ്കുത്തായ ഇറക്കങ്ങളും വളവുകളും ഉള്ള റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ കുറവ്.
∙ ക്രാഷ് ബാരിയറുകൾ വളരെക്കുറവ്.
∙ റോഡിന്റെ വശങ്ങളിൽ പുല്ല് വളർന്നു നിൽക്കുന്നു.
∙ തീക്കോയി– മേലടുക്കം– ഇല്ലിക്കൽക്കല്ല് റോഡിൽ വെട്ടിയ പുല്ലുകൾ റോഡിൽത്തന്നെ കിടക്കുന്നു. റോഡരികിൽ വെട്ടിയിട്ട മരക്കഷണങ്ങളും ഭീഷണി.