ആലപ്പുഴ– കോട്ടയം ജലപാതയിൽ വീണ മരം നീക്കാൻ നടപടിയില്ല
കോട്ടയം ∙ ആലപ്പുഴ–കോട്ടയം ജലപാതയിൽ വൻ മരം വീണിട്ട് ഒരാഴ്ച. നീക്കം ചെയ്യാൻ നടപടിയില്ല.പതിനഞ്ചിൽകടവ് ചുങ്കത്ത് 30ൽ ഇലക്ട്രിക് പാലത്തിന് സമീപത്ത് നിന്നും 70 മീറ്റർ മാറിയാണ് മരം വീണത്. ഒരാഴ്ച മുൻപുണ്ടായ ചുഴലിക്കാറ്റിലാണ് മരം വീണതെന്ന് പ്രദേശവാസികൾ പറയുന്നു. ജലപാതയോടു ചേർന്നുള്ള കൽക്കെട്ടിന്റെ അരികിൽ

കോട്ടയം ∙ ആലപ്പുഴ– കോട്ടയം ജലപാതയിൽ വൻ മരം വീണിട്ട് ഒരാഴ്ച. നീക്കം ചെയ്യാൻ നടപടിയില്ല. പതിനഞ്ചിൽകടവ് ചുങ്കത്ത് 30ൽ ഇലക്ട്രിക് പാലത്തിന് സമീപത്ത് നിന്നും 70 മീറ്റർ മാറിയാണ് മരം വീണത്. ഒരാഴ്ച മുൻപുണ്ടായ ചുഴലിക്കാറ്റിലാണ് മരം വീണതെന്ന് പ്രദേശവാസികൾ പറയുന്നു. ജലപാതയോടു ചേർന്നുള്ള കൽക്കെട്ടിന്റെ അരികിൽ നിന്ന മരമാണ് ചുഴലിക്കാറ്റിൽ കടപുഴകിയത്. സമീപത്തുണ്ടായിരുന്ന രണ്ട് വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു. കെഎസ്ഇബി അധികൃതർ പോസ്റ്റുകൾ രണ്ടും മാറ്റി വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചു. എന്നാൽ ജലപാതയിൽ വീണ മരം നീക്കം ചെയ്യാൻ നടപടിയില്ല. ബോട്ടുകൾ വേഗത കുറച്ച് ഒരുവിധത്തലാണ് മരം വീണ ഭാഗത്തുകൂടി കടന്നുപോകുന്നത്.
ജലപാതയിലൂടെ കടന്നുപോകുമ്പോൾ ശിഖരങ്ങളടക്കം ബോട്ടിൽ തട്ടുന്നുണ്ട്. ഇലക്ട്രിക് പാലത്തിന് സമീപത്തുള്ള പാറേച്ചാൽ കയർ പാലത്തിന്റെ തൂണുകളിലും വലിയ മരത്തിന്റെ ഭാഗം ഒഴുകി വന്ന് കിടപ്പുണ്ട്. കയർ പാലം ഉയർത്തുന്നവർ രാവിലെ എത്തി പാലത്തിന്റെ തൂണിന്റെ സമീപത്ത് നിന്നും മരത്തിന്റെ അവശിഷ്ടം തള്ളി മാറ്റിയാണ് പാലം ഉയർത്തുന്നത്. മരത്തിന്റെ അവശിഷ്ടം കാരണം പാലം ഉയർത്തുന്നതിനും ബുദ്ധിമുട്ടുണ്ട്. 100 മീറ്ററിനിടയിൽ രണ്ട് സ്ഥലങ്ങളിലാണ് ജലപാതയിൽ തടസ്സങ്ങൾ. ദിവസവും എട്ടിലധികം ബോട്ട് സർവീസുകളാണ് ജലപാതയിലുടെ കടന്നുപോകുന്നത്. ജലപാതയിലെ തടസ്സം നീക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനകീയ ആവശ്യം.