യാത്രക്കാർക്ക് പേടിസ്വപ്നമായി വാഴൂർ-ചങ്ങനാശേരി റോഡ്
കറുകച്ചാൽ ∙ ചോരപ്പാടുകൾ ഉണങ്ങാതെ വാഴൂർ-ചങ്ങനാശേരി റോഡ്. കറുകച്ചാൽ ടൗൺ മുതൽ നെത്തല്ലൂർ വരെയുള്ള ഭാഗത്തു കാൽനടയാത്ര പോലും പേടിസ്വപ്നമാണ്. അത്ര വേഗത്തിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. അപകടം ഇല്ലാത്ത ദിവസങ്ങൾ ഇല്ലെന്നു നാട്ടുകാരും വ്യാപാരികളും പറയുന്നു. കഴിഞ്ഞ ദിവസം രാത്രി കാർ നിയന്ത്രണം വിട്ട് ഇടിച്ചു

കറുകച്ചാൽ ∙ ചോരപ്പാടുകൾ ഉണങ്ങാതെ വാഴൂർ-ചങ്ങനാശേരി റോഡ്. കറുകച്ചാൽ ടൗൺ മുതൽ നെത്തല്ലൂർ വരെയുള്ള ഭാഗത്തു കാൽനടയാത്ര പോലും പേടിസ്വപ്നമാണ്. അത്ര വേഗത്തിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. അപകടം ഇല്ലാത്ത ദിവസങ്ങൾ ഇല്ലെന്നു നാട്ടുകാരും വ്യാപാരികളും പറയുന്നു. കഴിഞ്ഞ ദിവസം രാത്രി കാർ നിയന്ത്രണം വിട്ട് ഇടിച്ചു കാൽനട യാത്രക്കാരനു സാരമായി പരുക്കേറ്റതാണ് അവസാനം നടന്ന അപകടം. ബൈക്കിൽ എത്തിയ മല്ലപ്പള്ളി ആനിക്കാട് കൂടത്തുമുറിയിൽ മാത്യു ഐസക് (48) ബൈക്ക് നിർത്തിയശേഷം സമീപത്തെ കടയിലേക്കു നടന്നു പോകുമ്പോൾ പിന്നാലെ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇവിടം കടന്നാൽ രക്ഷപ്പെട്ടു
വാഴൂർ – ചങ്ങനാശേരി റോഡിൽ കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെയുള്ള ഭാഗമാണു കാൽനട യാത്രക്കാരെയും ഡ്രൈവർമാരെ പരീക്ഷിക്കുന്നത്. റോഡിലെ ഏറ്റവും നിരപ്പായതും തിരക്കേറിയതുമായ ഭാഗമാണു കറുകച്ചാൽ അണിയറപ്പടി. എന്നാൽ അണിയറപ്പടി കുറെക്കാലമായി അപകടമേഖലയാണ്. അമിത വേഗവും അപകടങ്ങളും യാത്രക്കാരിൽ ഭീതി വിതയ്ക്കുന്നു. ദിശ തെറ്റി എത്തുന്ന വാഹനങ്ങൾ, അമിതവേഗം, അനധികൃത പാർക്കിങ് എന്നിവയെല്ലാം കൂടി ദുരിതമാണ്. 10 മാസം മുൻപ് ഇവിടെ സ്കൂട്ടർ ഇടിച്ചു വീട്ടമ്മ മരിച്ചിരുന്നു.
വണ്ടികൾ പറക്കുകയാണ്
വീതി കുറവുള്ള റോഡിന്റെ ഇരുവശവും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുണ്ട്. ഇടറോഡിൽ നിന്നു വാഹനങ്ങൾ ഇറങ്ങുന്നതും കയറുന്നതും അപകടസാധ്യത കൂട്ടുന്ന വിധമാണ്. പ്രധാന റോഡിലൂടെ വാഹനങ്ങൾ അമിത വേഗത്തിലാണു പോകുന്നത്. 2 വലിയ വാഹനങ്ങൾ എത്തിയാൽ കാൽനടയാത്രക്കാർ കയ്യാല കയറേണ്ടി വരും. അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമെന്ന് പൊലീസ് പറയുന്നു. മേഖലയിൽ സുരക്ഷ ഒരുക്കുന്നതിനൊപ്പം നെത്തല്ലൂർ ജംക്‌ഷൻ നവീകരണവും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.