എരുമേലി ∙ ആദിവാസി സമുദായ അംഗങ്ങൾ താമസിക്കുന്ന മേഖലകളിൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി എരുത്വാപ്പുഴ മലവേടർ നഗറിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 2022 ഡിസംബർ ഒന്നിനാണ് അനുവദിച്ചത്. റോഡ് നിർമാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, സംരക്ഷണ ഭിത്തി നിർമാണം, കുടിവെള്ള

എരുമേലി ∙ ആദിവാസി സമുദായ അംഗങ്ങൾ താമസിക്കുന്ന മേഖലകളിൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി എരുത്വാപ്പുഴ മലവേടർ നഗറിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 2022 ഡിസംബർ ഒന്നിനാണ് അനുവദിച്ചത്. റോഡ് നിർമാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, സംരക്ഷണ ഭിത്തി നിർമാണം, കുടിവെള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ ആദിവാസി സമുദായ അംഗങ്ങൾ താമസിക്കുന്ന മേഖലകളിൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി എരുത്വാപ്പുഴ മലവേടർ നഗറിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 2022 ഡിസംബർ ഒന്നിനാണ് അനുവദിച്ചത്. റോഡ് നിർമാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, സംരക്ഷണ ഭിത്തി നിർമാണം, കുടിവെള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ ആദിവാസി സമുദായ അംഗങ്ങൾ താമസിക്കുന്ന മേഖലകളിൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി എരുത്വാപ്പുഴ മലവേടർ നഗറിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 2022 ഡിസംബർ ഒന്നിനാണ് അനുവദിച്ചത്.  റോഡ് നിർമാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, സംരക്ഷണ ഭിത്തി നിർമാണം, കുടിവെള്ള കിണറുകൾക്കു ചുറ്റുമതിൽ, മറ്റ് അനുബന്ധ സൗകര്യം ഒരുക്കൽ എന്നിവയാണ് പ്രഖ്യാപിച്ചത്.  എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും പദ്ധതി ആരംഭിക്കാൻ പോലും ആയിട്ടില്ലെന്നു മൂപ്പൻ കേളൻ ഗോപി പറയുന്നു. പദ്ധതികൾ ഒട്ടേറെയുണ്ടെങ്കിലും എല്ലാം കടലാസിലൊതുങ്ങി. 

ചോരാത്ത ഒരിടം പോലുമില്ലാതെ ടി.കെ.ശാരദയുടെ വീട്
മഴ പെയ്താൽ മലവേടർ നഗറിൽ തെക്കേക്കര ടി.കെ.ശാരദയുടെ വീട്ടിൽ ചോരാത്ത ഒരു സ്ഥലം പോലുമില്ല. 18 വർഷം മുൻപ് നിർമിച്ച വീട് നശിച്ച് ഏത് സമയവും തകർന്നു വീഴുന്ന സ്ഥിതിയിലാണ്. തനിച്ചു താമസിക്കുന്ന ശാരദ പല തവണ ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. തനിച്ച് താമസിക്കുന്നവർക്ക് ലൈഫ് വീട് ലഭിക്കില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ പറയുന്നത്. പിന്നീട് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു നിയന്ത്രണം ഇല്ലെന്ന് അറിഞ്ഞു വീണ്ടും അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്. ഭർത്താവ് മരണപ്പെടുകയും മക്കൾ വിവാഹം കഴിച്ച് മാറുകയും ചെയ്തതോടെയാണ് ശാരദ തനിച്ച് ആയത്. വീടിനു പിന്നിലെ തോട്ടിൽ വെള്ളം കയറി താമസിക്കുന്ന വീടിന്റെ ഭാഗങ്ങൾ തകർന്ന നിലയിലാണ്. വീടിന്റെ മുകൾ ഭാഗം ചേർന്ന് ഒലിക്കുകയാണ്. കാറ്റും മഴയും ഉള്ളപ്പോൾ ബന്ധുവീട്ടിൽ അഭയം തേടും.

കൊപ്പം കുളമാംകുഴിയിൽ രാമൻ ദാമോദരൻ തകർന്ന വീടിനു മുന്നിൽ.
ADVERTISEMENT

ദാമോദരന്റെ സ്വപ്നം  സുരക്ഷിതമായ വീട്
തകർന്നുതുടങ്ങിയ ചുമരുകൾക്ക് മുകളിൽ കാലപ്പഴക്കം മൂലം കീറിപ്പറിഞ്ഞു തുടങ്ങിയ ടാർപോളിൻ മാത്രം. മഴ പെയ്താൽ തുള്ളി വെള്ളം വീടിനു പുറത്ത് പോകില്ല. കതകും ജനലും എല്ലാം ദ്രവിച്ച് പൊടിഞ്ഞു വീണു കൊണ്ടിരിക്കുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട എരുമേലി തുമരംപാറ കൊപ്പം കുളമാംകുഴിയിൽ രാമൻ ദാമോദരൻ (ദാമോദരൻ –68) താമസിക്കുന്ന വീടിന്റെ സ്ഥിതിയാണിത്.  ആദിവാസി വിഭാഗത്തിൽപ്പെട്ട ദാമോദരൻ ഉറപ്പുള്ള ഒറു വീടിനു വേണ്ടി കയറിയിറങ്ങാത്ത ഓഫിസുകളും മുട്ടാത്ത വാതിലുകളുമില്ല. പലതവണ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും നിരാശയാണു ഫലം.എല്ലാവർക്കും ശുചിമുറി നിർമിച്ച് നൽകുമെന്ന സർക്കാർ പ്രഖ്യാപനവും ദാമോദരന്റെ കാര്യത്തിൽ വെറും വാക്കായി. ദാമോദരന് ശരണം ഇപ്പോഴും വെളിയിടം തന്നെയാണ്. 

എസ്ടി വിഭാഗത്തിൽ ഉൾപ്പെടുന്ന ദാമോദരനു മരിക്കുന്നതിനു മുൻപ് ചോരാത്തതും ഉറപ്പുള്ളതുമായ സുരക്ഷിത ഭവനത്തിൽ അന്തിയുറങ്ങണമെന്നാണു ആഗ്രഹം. 20 വർഷം മുൻപ് ട്രൈബൽ വകുപ്പിന്റെ 12000 രൂപ ധന സഹായതോടെയാണു വീട് വച്ചത്. കാലപ്പഴക്കം മൂലം വീടിന്റെ മേൽക്കൂര ആദ്യം പോയി. പട്ടികയും കഴുക്കോലും ദ്രവിച്ച് ഓട് പൊളിഞ്ഞ് വീണതോടെ 4 വർഷം മുൻപ് ഓടുകൾ നീക്കി പകരം ടാർപോളിൻ കെട്ടി. കാലപ്പഴക്കം മൂലം ഇതും ദ്രവിച്ചു.  ഭാര്യ മരിക്കുകയും മക്കൾ പല വഴിക്ക് തൊഴിൽ തേടി പോകുകയും ചെയ്തതോടെ ദാമോദരൻ തനിച്ചായി. ടാപ്പിങ് തൊഴിലാളിയാണ്. നാളെ:  അടിസ്ഥാനസൗകര്യം പോലുമില്ലാത്ത മേഖലകൾ

ഇടിമിന്നലേറ്റു തകർന്നുതുടങ്ങിയ വീടിനുള്ളിൽ തുമരംപാറ കൊപ്പം പ്ലാങ്കൂട്ടത്തിൽ ഷാജിയും ഭാര്യയും.
ADVERTISEMENT

ഇടിവെട്ടി തകർന്നു, ഷാജിയുടെയും കുടുംബത്തിന്റെയും സ്വപ്നം
1990ൽ സർക്കാരിൽ നിന്ന് ലഭിച്ച വീട്ടിലാണ് ആദിവാസി വിഭാഗത്തിൽപെട്ട തുമരംപാറ കൊപ്പം പ്ലാങ്കട്ടത്തിൽ ഷാജിയും ഭാര്യയും 2 പെൺമക്കളും അടങ്ങിയ കുടുംബം കഴിയുന്നത്. ഇടിവെട്ട് ഏശിയതോടെ വീടിന്റെ ഭിത്തിയും മേൽക്കൂരയും പൊടിഞ്ഞുവീഴുകയാണ്.  വീട് പണിതപ്പോൾ ലഭിച്ച തുച്ഛമായ തുകയിൽ ഹോളോബ്രിക്സ് കട്ട തേക്കാൻ പോലും കഴിഞ്ഞില്ല.  മേൽക്കൂരയിൽ ആസ്ബറ്റോസ് ഇടാൻ കമ്പി വാങ്ങാൻ പോലും കഴിയാഞ്ഞതിനാൽ മുള കമ്പുകൾ നിരത്തിയാണ് ഷീറ്റ് ഇട്ടത്.  ഏതു സമയവും നിലം പൊത്താൻ സാധ്യതയുള്ള നിലയിലാണ് വീട്.

എരുമേലി എരുത്വാപ്പുഴ മലവേടർ നഗറിൽ അണിയറയിൽ അമ്മിണിയുടെ അപകടനിലയിലായ കിണർ. ശബരിമല പാതയോടു ചേർന്നുള്ള വീടിനു സമീപത്തെ കിണറിന്റെ അരിക് ഇടിഞ്ഞ് ഏതു സമയവും കിണർ അപകടത്തിലാകുന്ന സ്ഥിതിയാണ്. ലൈഫ് പദ്ധതി പ്രകാരം ഇവർക്കു ലഭിച്ച വീടും പാതിവഴിയിൽ നിർമാണം നിലച്ചിരിക്കുകയാണ്. ചിത്രം: മനോരമ

ഇവരുടെ കണ്ണീർ ആരൊപ്പും...?
∙ എരുത്വാപ്പുഴ മലവേടർ നഗറിൽ അണിയറയിൽ അമ്മിണി ഭയത്തോടെയാണു കിണറ്റിൽ നിന്ന് വെളളം കോരുന്നത്.  ഉള്ളിൽ നിന്ന് മണ്ണ് ഇടിഞ്ഞുകൊണ്ടിരിക്കുന്ന കിണർ ഏത് സമയവും അപകടത്തിൽ പെടാം. ശബരിമല പാതയുടെ സമീപമാണ് പി.കെ. മണിയൻ – അമ്മിണി ദമ്പതികൾ താമസിക്കുന്നത്. റോഡിനോടു ചേർന്നാണ് കിണർ. 1985ൽ കപ്പ കൃഷി ചെയ്ത് ഉണക്കി വിറ്റ പണം കൊണ്ടാണ് കിണർ കുത്തിയത്. ഒരു സഹായവും സർക്കാരിൽ നിന്നു ലഭിച്ചില്ല. ഇപ്പോൾ കിണറ്റിൽ നിരന്തരം വെള്ളം പൊങ്ങിയതോടെയാണ് കിണർ അപകടത്തിലായത്. മണ്ണ് ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുകയാണ്.  ഭയത്തോടെയാണു കിണറ്റിൽ നിന്ന് വെള്ളം കോരുന്നത്.കഴിഞ്ഞ തവണ അമ്മിണിക്കും ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചിരുന്നു. പഴയ വീട് പൊളിച്ച ശേഷം ആണ് പുതിയ വീട് പണി ആരംഭിച്ചത്. വീടിന്റെ ഭിത്തി വരെ കെട്ടി തീർന്നതോടെ ഫണ്ട് മുടങ്ങി.