കുമരകം ∙ ചെങ്ങളം മൂന്നുമൂലയ്ക്കു സമീപം വീട് നിർമാണത്തിനിടെ അതിഥി തൊഴിലാളികൾക്കു ഷോക്കേറ്റു. രക്ഷകനായി എത്തിയത് കുമരകം പഞ്ചായത്ത് അംഗം വി സി അഭിലാഷ്. അസം സ്വദേശികളായ അബ്ദുള്ള(26),ഇജ്ജമുൾ(25) എന്നിവർക്കാണു ഷോക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോക്കേറ്റ് വീണ ഇരുവരെയും വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ ചെങ്ങളം മൂന്നുമൂലയ്ക്കു സമീപം വീട് നിർമാണത്തിനിടെ അതിഥി തൊഴിലാളികൾക്കു ഷോക്കേറ്റു. രക്ഷകനായി എത്തിയത് കുമരകം പഞ്ചായത്ത് അംഗം വി സി അഭിലാഷ്. അസം സ്വദേശികളായ അബ്ദുള്ള(26),ഇജ്ജമുൾ(25) എന്നിവർക്കാണു ഷോക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽപ്പെട്ട് കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറാകാതെ നിന്നത് കണ്ടാണു രക്ഷാ പ്രവർത്തനത്തിനു എത്തിയത്. ചുറ്റും ആളുകൾ കൂടി നിൽക്കുന്നതിൽ കാര്യമില്ല. രക്ഷാപ്രവർത്തനം നടത്തുകയാണ് വേണ്ടത്, ഇരുവരെയും ഓട്ടോയിൽ കയറ്റിയെങ്കിലും കൂടെ പോരാനും ആരും തയാറായില്ല, ഒടുവിൽ മറ്റൊരു അതിഥി തൊഴിലാളിയെ കൂട്ടേണ്ടി വന്നു.

ഷോക്കേറ്റ് വീണ ഇരുവരെയും വഴി വക്കിൽ കിടത്തിയെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകാൻ കഴിഞ്ഞില്ല. ഈ സമയത്താണു കുമരകം പഞ്ചായത്തിലെ 6–ാം വാർഡ് അംഗം വി.സി. അഭിലാഷ് ഇതുവഴി വന്നത്.  അവശനിലയിൽ കിടന്ന ഇരുവർക്കും അഭിലാഷ് പ്രഥമ ശുശ്രൂഷ നൽകി.  ഓട്ടോ തൊഴിലാളി കൂടിയായ അഭിലാഷ് സ്വന്തം ഓട്ടോയിൽ ഇരുവരെയും മെഡിക്കൽ കോളജിൽ എത്തിച്ചു.സമീപത്തുള്ള മീൻ കടയിൽ ജോലി ചെയ്യുന്ന മറ്റൊരു അതിഥി തൊഴിലാളി അഭിലാഷിന് സഹായമായി ഓട്ടോയിൽ കയറി. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.