പാലാത്ര സിഗ്നൽ ജംക്‌ഷനിൽ പാതാളക്കുഴി
ചങ്ങനാശേരി ∙ എംസി റോഡിൽ പാലാത്ര സിഗ്നൽ ജംക്‌ഷനിലെ പാതാളക്കുഴി യാത്രക്കാർക്ക് പേടിസ്വപ്നമായി. കുഴി കാരണം ഗതാഗതക്കുരുക്കും പതിവാണ്. ചങ്ങനാശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ സിഗ്നലിനായി നിർത്തുന്ന ഭാഗത്താണ് വൻകുഴികളുള്ളത്. ബൈപാസ് റോഡിലേക്ക് തിരിയുന്ന ഫ്രീ ലെഫ്റ്റിലും കുഴികളേറെ. ഒട്ടേറെ ഇരുചക്രവാഹന

ചങ്ങനാശേരി ∙ എംസി റോഡിൽ പാലാത്ര സിഗ്നൽ ജംക്‌ഷനിലെ പാതാളക്കുഴി യാത്രക്കാർക്ക് പേടിസ്വപ്നമായി. കുഴി കാരണം ഗതാഗതക്കുരുക്കും പതിവാണ്. ചങ്ങനാശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ സിഗ്നലിനായി നിർത്തുന്ന ഭാഗത്താണ് വൻകുഴികളുള്ളത്. ബൈപാസ് റോഡിലേക്ക് തിരിയുന്ന ഫ്രീ ലെഫ്റ്റിലും കുഴികളേറെ. ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാരാണ് നിയന്ത്രണം നഷ്ടമായി വീണ് പരുക്കേൽക്കുന്നത്.
കുഴിയെ പേടിച്ച് വാഹനങ്ങൾ വെട്ടിച്ചു മാറ്റുമ്പോൾ അപകടവും പതിവാണ്. കാറുകളുടെ അടിഭാഗം തട്ടിയാണ് കുഴിയിലേക്കിറങ്ങുന്നത്. അപകടം പതിവായപ്പോൾ നാട്ടുകാരും ജംക്‌ഷനിൽ ഡ്യൂട്ടിയിലുള്ള ഹോം ഗാർഡും ചേർന്ന് കുഴി അടയ്ക്കാൻ ശ്രമം നടത്തി. എന്നാൽ കനത്ത മഴയിൽ കുഴിയിലെ മണ്ണും കല്ലുകളും ഒലിച്ചു പോയി. ഇന്നലെ വൈകിട്ട് കുഴിയിലിട്ടിരുന്ന ഇന്റർലോക്ക് കട്ടയിൽ കയറിയാണ് സ്കൂട്ടർ യാത്രക്കാരൻ മറിഞ്ഞു വീണത്. ഭാഗ്യംകൊണ്ട് പരുക്കേൽക്കാതെ രക്ഷപെട്ടു.