വൈക്കം ∙ കൊച്ചി മെട്രോ ട്രെയിൻ വൈക്കത്തേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ടു ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. വി.സമ്പത്ത് കുമാർ (ചെയർമാൻ), കെ.സിയാദ് ബഷീർ (കൺവീനർ), ജോർജ് ജോസഫ് പള്ളിയിൽ (ട്രഷറർ), ആർ.അഭിലാഷ് (ജോ. കൺവീനർ) എന്നിവർ ഭാരവാഹികൾ ആയിട്ടുള്ള 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചരിത്ര പ്രസിദ്ധമായ വൈക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ കൊച്ചി മെട്രോ ട്രെയിൻ വൈക്കത്തേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ടു ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. വി.സമ്പത്ത് കുമാർ (ചെയർമാൻ), കെ.സിയാദ് ബഷീർ (കൺവീനർ), ജോർജ് ജോസഫ് പള്ളിയിൽ (ട്രഷറർ), ആർ.അഭിലാഷ് (ജോ. കൺവീനർ) എന്നിവർ ഭാരവാഹികൾ ആയിട്ടുള്ള 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചരിത്ര പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിന്റെ സ്മരണ നിലനിർത്തുന്നതിനു കൊച്ചി മെട്രോ ട്രെയിൻ വൈക്കത്തേക്കു നീട്ടണം എന്നതാണു കൗൺസിലിന്റെ ലക്ഷ്യം.  നിലവിൽ വൈക്കത്തു നിന്നും ഏകദേശം 25 കിലോമീറ്റർ അകലെ തൃപ്പൂണിത്തുറവരെ നിർമാണം പൂർത്തിയാക്കി സർവീസ് ആരംഭിച്ചു. 

വൈക്കം വരെ നീട്ടിയാൽ കോട്ടയം, ആലപ്പുഴ ജില്ലയിലെ ആയിരക്കണക്കിനു യാത്രക്കാർക്ക് പ്രയോജനകരമാകും. എറണാകുളത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്കു പോയി വരുന്നവർക്കു കുരുക്ക് ഇല്ലാതെ യാത്ര ചെയ്യാം.ദ ക്ഷിണകാശി എന്നറിയപ്പെടുന്ന ഭാരതത്തിലെ 108 ശിവ ക്ഷേത്രങ്ങളിൽ മുൻനിരയിലുള്ള വൈക്കം മഹാദേവക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നവർക്കും അനുഗ്രഹമാകും. ലോകപ്രസിദ്ധമായ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന കുമരകത്തേക്ക് എത്തുന്നവർക്കും ഗുണം ചെയ്യും. 

ADVERTISEMENT

കൂടാതെ വൈക്കത്തേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനും ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും മെട്രോ ഏറെ പ്രയോജനം ചെയ്യുമെന്നു യോഗം വിലയിരുത്തി. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, റെയിൽവേ മന്ത്രി, ബന്ധപ്പെട്ട ജില്ലകളിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവർക്ക് അടിയന്തരമായി നിവേദനം നൽകുന്നതിനും വൈക്കം മെട്രോ സാധ്യതകൾ, പ്രയോജനങ്ങൾ എന്ന വിഷയത്തിൽ ജനപങ്കാളിത്തത്തോടെ വിപുലമായ ചർച്ച സംഘടിപ്പിക്കുന്നതിനും മെട്രോ ആക്‌ഷൻ കൗൺസിൽ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.