‘സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്’ സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
കോട്ടയം ∙ ‘ലഹരിക്കെതിരെ ഒരുമിച്ചു മുന്നേറാം’ എന്ന സന്ദേശവുമായി കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ബ്രാഞ്ച്, റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രൽ എന്നിവയുടെ സഹകരണത്തോടെ എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ‘സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്’

കോട്ടയം ∙ ‘ലഹരിക്കെതിരെ ഒരുമിച്ചു മുന്നേറാം’ എന്ന സന്ദേശവുമായി കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ബ്രാഞ്ച്, റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രൽ എന്നിവയുടെ സഹകരണത്തോടെ എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ‘സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്’ സെമിനാർ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണർകാട് സെന്റ് മേരിസ് ആശുപത്രി കൺസൽറ്റന്റ് ഓർത്തോപിഡിക് സർജനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ബ്രാഞ്ച് പ്രസിഡന്റും റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രൽ സെക്രട്ടറിയുമായ ഡോ. ജെ.ആർ.ഗണേഷ് കുമാർ ക്ലാസ് നയിച്ചു.
ലഹരി വിരുദ്ധ ക്യാംപെയിൻ പ്രോഗ്രാം കോർഡിനേറ്ററും സോളമൻസ് ജിം സെക്രട്ടറിയുമായ സോളമൻ തോമസ് സ്വാഗതം പറഞ്ഞു. എല്ലാവർക്കും ലഹരിക്കെതിരെ ബോധവൽകരണം നൽകി ഈ വിപത്തിനെതിരെ ജാഗ്രതയുള്ളവരായി നിലകൊള്ളാൻ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ കാലഘട്ടത്തിൽ വർധിച്ചിരിക്കുകയാണെന്നും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ലഭിക്കുന്ന അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ് എന്നും ഉദ്ഘടന പ്രസംഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
വിദ്യാർഥികൾക്ക് വ്യക്തിപരമായി അഭിവൃദ്ധി പ്രാപിക്കാൻ ഫിറ്റ്നസ് അത്യാവശ്യമാണെന്നും ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, അക്കാദമിക് പ്രകടനങ്ങൾ, ഊർജവും ഉറക്കവും, സാമൂഹിക കഴിവുകൾ, സ്വയം അച്ചടക്കവും ലക്ഷ്യ ക്രമീകരണത്തിനും എല്ലാം ഫിറ്റ്നസ് നിർണായകമാണെന്ന് സെമിനാർ നയിച്ച ഡോ. ജെ.ആർ.ഗണേഷ്കുമാർ പറഞ്ഞു. തുടർച്ചയായ ബോധവൽകരണം കൊണ്ട് മാത്രമേ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിജയിക്കൂ എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോൺ മാത്യു പറഞ്ഞു.