പല്ലൊടിച്ച കുഴി; ഒടുവിൽ അധികൃതർ മൂടി
കോട്ടയം ∙ എംസി റോഡിൽ കുറിച്ചി ഔട്പോസ്റ്റ് ഭാഗത്തെ കുഴി പൊതുമരാമത്തു വിഭാഗം അടച്ചു. കുഴിയിൽ ഇരുചക്ര വാഹനം പതിച്ചു റോഡിലേക്കു തെറിച്ചുവീണ യുവാവിന്റെ 2 പല്ലുകൾ ഒടിഞ്ഞ വാർത്ത കഴിഞ്ഞ ദിവസം മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. കുഴിയിൽ വീണ് ഒട്ടേറെ അപകടങ്ങളും ഉണ്ടായി. കഴിഞ്ഞ ശനിയാഴ്ച രാത്രി 7.45നു

കോട്ടയം ∙ എംസി റോഡിൽ കുറിച്ചി ഔട്പോസ്റ്റ് ഭാഗത്തെ കുഴി പൊതുമരാമത്തു വിഭാഗം അടച്ചു. കുഴിയിൽ ഇരുചക്ര വാഹനം പതിച്ചു റോഡിലേക്കു തെറിച്ചുവീണ യുവാവിന്റെ 2 പല്ലുകൾ ഒടിഞ്ഞ വാർത്ത കഴിഞ്ഞ ദിവസം മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. കുഴിയിൽ വീണ് ഒട്ടേറെ അപകടങ്ങളും ഉണ്ടായി. കഴിഞ്ഞ ശനിയാഴ്ച രാത്രി 7.45നു ചങ്ങനാശേരി വാഴപ്പള്ളി കണ്ടത്തിൽപ്പറമ്പിൽ കെ.എ.അഖിലിന്റെ സ്കൂട്ടറാണു കുഴിയിൽ വീണത്. റോഡിലേക്കു മുഖമടിച്ചു വീണ അഖിലിന്റെ രണ്ട് പല്ലുകളൊടിഞ്ഞിരുന്നു. യുവാവിനു ദേഹമാസകലം പരിക്കുകളുമേറ്റിരുന്നു. ഇതേ കുഴിയിൽ വീഴുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ടു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറുന്നതും പതിവായിരുന്നു. അപകട പരമ്പര തുടർന്നതോടെ നാട്ടുകാർ സംഘടിച്ചു മണ്ണിട്ടു കുഴി നികത്തിയിരുന്നു. എന്നാൽ മഴ പെയ്തു മണ്ണൊഴുകിമാറി വീണ്ടും കുഴി രൂപപ്പെട്ട് അപകടങ്ങളും പതിവായിരുന്നു.