ഏറ്റുമാനൂർ∙ വാറ്റ് ചാരായം പിടികൂടിയ കേസിൽ സീൻ പ്ലാൻ തയാറാക്കാൻ പോയ ഉദ്യോഗസ്ഥ സംഘം സഞ്ചരിച്ചിരുന്ന ഫൈബർ ബോട്ട് മറിഞ്ഞ് അപകടം. തോട്ടിലേക്ക് വീണ എക്സൈസ്, റവന്യു ഉദ്യോഗസ്ഥരെ മറ്റൊരു ബോട്ടിലെത്തിയവർ രക്ഷപ്പെടുത്തി. കൈപ്പുഴ വില്ലേജ് ഓഫിസർ കെ.പി.സ്മിത, സീനിയർ ക്ലാർക്ക് പ്രകാശ് പൈ, വില്ലേജ് ഫീൽഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ വാറ്റ് ചാരായം പിടികൂടിയ കേസിൽ  സീൻ പ്ലാൻ തയാറാക്കാൻ പോയ ഉദ്യോഗസ്ഥ സംഘം സഞ്ചരിച്ചിരുന്ന  ഫൈബർ ബോട്ട് മറിഞ്ഞ് അപകടം.  തോട്ടിലേക്ക് വീണ എക്സൈസ്, റവന്യു ഉദ്യോഗസ്ഥരെ മറ്റൊരു ബോട്ടിലെത്തിയവർ രക്ഷപ്പെടുത്തി. കൈപ്പുഴ വില്ലേജ് ഓഫിസർ കെ.പി.സ്മിത, സീനിയർ ക്ലാർക്ക് പ്രകാശ് പൈ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജോസഫ് ദേവസ്യ, രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൈപ്പുഴ മണിയാപറമ്പ് ഭാഗത്ത്  ചുരുളിക്കുഴി തോട്ടിലായിരുന്നു സംഭവം. ഏറ്റുമാനൂർ എക്സൈസ്  ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വാറ്റു ചാരായ കേസിൽ സീൻ പ്ലാൻ തയാറാക്കാൻ എത്തിയതായിരുന്നു റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം.

കൈപ്പുഴ മണിയാപറമ്പ് ഭാഗത്ത് ചുരുളിക്കുഴി തോട്ടിൽ വച്ച് എതിർവശത്തു കൂടി വേഗത്തിൽ പോയ മറ്റൊരു ബോട്ടിന്റെ ഓളത്തിൽപ്പെട്ട് ഇവർ സഞ്ചരിച്ചിരുന്ന  ഫൈബർ ബോട്ട് മറിയുകയായിരുന്നു. വെള്ളത്തിൽ വീണെങ്കിലും മറിഞ്ഞ ബോട്ടിൽ തന്നെ ഇവർ പിടിച്ചു കിടന്നു. ഉടൻ തന്നെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ രക്ഷപെടുത്തുകയായിരുന്നു.  നീന്തൽ വശമില്ലാത്ത ആളായിരുന്നു പ്രകാശ് പൈ. ഇദ്ദേഹത്തിനു കൈപ്പുഴ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണും പഴ്സും ഉൾപ്പെടെയുള്ളവ വെള്ളത്തിൽ വീണു നഷ്ടമായി.