ഭരണങ്ങാനം ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ തിരുക്കർമങ്ങൾക്ക് ഭക്തിനിർഭരമായ പരിസമാപ്തി. 10 ദിനം നീണ്ട തിരുനാൾ ഇന്നലെ സമാപിച്ചു. പ്രധാന തിരുനാൾ ദിനമായ ഇന്നലെ പുലർച്ചെ ആരംഭിച്ച ഭക്തജന പ്രവാഹം രാത്രി വൈകിയും തുടർന്നു. തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു. തിരുസ്വരൂപം വഹിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണങ്ങാനം ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ തിരുക്കർമങ്ങൾക്ക് ഭക്തിനിർഭരമായ പരിസമാപ്തി.  10 ദിനം നീണ്ട തിരുനാൾ ഇന്നലെ സമാപിച്ചു. പ്രധാന തിരുനാൾ ദിനമായ ഇന്നലെ പുലർച്ചെ ആരംഭിച്ച ഭക്തജന പ്രവാഹം രാത്രി വൈകിയും തുടർന്നു. തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു. തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പൊൻ, വെള്ളി കുരിശുകളും മുത്തുക്കുടകളും അകമ്പടിയായി. തിരുനാൾ കുർബാനയ്ക്കുശേഷം ഉച്ചയ്ക്കു 12.45നു ജപമാല പ്രദക്ഷിണം ആരംഭിച്ചു. ഫൊറോന പള്ളിയിൽ നിന്ന് മുത്തുക്കുടകളേന്തിയ ഭക്തജനങ്ങൾ തീർഥാടന കേന്ദ്രം ദേവാലയത്തിനു മുന്നിലേക്കു പ്രദക്ഷിണമായെത്തി. തീർഥാടന കേന്ദ്രത്തിൽ നിന്ന് അൽഫോൻസാമ്മയുടെ തിരുസ്വരൂപം  പ്രദക്ഷിണത്തിൽ പങ്കുചേർന്നു.

മെയിൻ റോഡിലൂടെ കുരിശിൻതൊട്ടിയിലെത്തി ഫൊറോന പള്ളി ചുറ്റി പ്രദക്ഷിണം സമാപിച്ചു. ഫാ.തോമസ് ഓലിക്കൽ, ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഫാ.സ്കറിയ വേകത്താനം എന്നിവർ നേതൃത്വം നൽകി. രാവിലെ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. തുടർന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു സന്ദേശം നൽകി. പ്രധാന തിരുനാൾ ദിവസമായ ഇന്നലെ പുലർച്ചെ 4.45 നു തീർഥാടന കേന്ദ്രത്തിലെ വൈദികർ കുർബാന അർപ്പിച്ചു.

ADVERTISEMENT

തുടർന്ന് വികാരി ഫാ.സക്കറിയാസ് ആട്ടപ്പാട്ട്, പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ.ഡോ.ജോസഫ് തടത്തിൽ, ഫാ.സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ, ഫാ.തോമസ് കുറ്റിക്കാട്ട്, ഫാ.അജോ കളത്തിൽ, ഫാ.ജോസഫ് തെങ്ങുംപള്ളി, ഫാ.ജോൺ ചാവേലിൽ, ഫാ.തോമസ് ഓലായത്തിൽ, ഫാ.ജോൺ കണ്ണന്താനം, ഫാ.കുര്യാക്കോസ് വടക്കേത്തകടിയേൽ, ഫാ.തോമസ് കിഴക്കേക്കര എന്നിവർ കുർബാന അർപ്പിച്ചു. തിരുനാൾ തിരുക്കർമങ്ങൾക്ക് തീർഥാടന കേന്ദ്രം റെക്ടർ ഫാ.അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ.ആന്റണി തോണക്കര എന്നിവർ നേതൃത്വം നൽകി.