കോടതി ഇടപെട്ടു; കെഎസ്ആർടിസി സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി
കുറുപ്പന്തറ ∙ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കോടതി ഇടപെടലിലൂടെ മാഞ്ഞൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സ്റ്റാൻഡിൽ ബസുകൾ കയറാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നില്ല. കോടതിയലക്ഷ്യ നടപടിയിൽ മാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജിനു കോടതി നോട്ടിസ്

കുറുപ്പന്തറ ∙ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കോടതി ഇടപെടലിലൂടെ മാഞ്ഞൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സ്റ്റാൻഡിൽ ബസുകൾ കയറാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നില്ല. കോടതിയലക്ഷ്യ നടപടിയിൽ മാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജിനു കോടതി നോട്ടിസ് അയച്ചിരുന്നു. തുടർന്നു സ്റ്റാൻഡിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കി. ഇന്നലെ മുതൽ ബസുകൾ കയറിത്തുടങ്ങി.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.ജയപ്രകാശിന്റെ നേതൃത്വത്തിൽ ഗതാഗത വകുപ്പും പൊലീസും പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജും ഇന്നലെ സ്റ്റാൻഡിലെത്തി. കെഎസ്ആർടിസി ബസുകളടക്കം കോട്ടയം– എറണാകുളം റൂട്ടിലും വൈക്കം റൂട്ടിലും സർവീസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ കയറുന്നതിനു നടപടികൾ സ്വീകരിച്ചു. സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പും പൊലീസും അറിയിച്ചു.