കളത്തൂക്കടവ്∙ തകർന്നു വീഴാറായ വീടിനു മുൻപിലിരുന്ന് ബാബുരാജിനും ഭാര്യ ശോഭയ്ക്കും ചോദിക്കാനുള്ളത് ഒന്നു മാത്രം; അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാനാകുമോ? ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയിരിക്കുന്ന ഇവർക്ക് ഈ ‘ലൈഫിൽ’ വീട് ലഭിക്കുമോ?തലപ്പലം പഞ്ചായത്ത് 4ാം വാർഡിൽ മറ്റത്തിൽ ബാബുരാജും ഭാര്യ ശോഭയും അമ്മ സുമതിക്കുട്ടിയമ്മയും വീടിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം 2 കഴിഞ്ഞു. ഇതിനിടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളത്തൂക്കടവ്∙ തകർന്നു വീഴാറായ വീടിനു മുൻപിലിരുന്ന് ബാബുരാജിനും ഭാര്യ ശോഭയ്ക്കും ചോദിക്കാനുള്ളത് ഒന്നു മാത്രം; അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാനാകുമോ? ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയിരിക്കുന്ന ഇവർക്ക് ഈ ‘ലൈഫിൽ’ വീട് ലഭിക്കുമോ?തലപ്പലം പഞ്ചായത്ത് 4ാം വാർഡിൽ മറ്റത്തിൽ ബാബുരാജും ഭാര്യ ശോഭയും അമ്മ സുമതിക്കുട്ടിയമ്മയും വീടിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം 2 കഴിഞ്ഞു. ഇതിനിടയിൽ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു പോയി.വാർഡ് മെംബർ ജോമി ബെന്നിയുടെ സഹായത്താൽ പടുത വലിച്ചുകെട്ടി താൽക്കാലികമായി മഴ നനയുന്നതിനിൽനിന്ന് ഒഴിവാക്കി.

എന്നാൽ വാതിലുകളും ജനലും ഭിത്തുമെല്ലാം മഴ നനഞ്ഞ് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. 5 സെന്റ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്.ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ ബാബുരാജിനു പണിക്കു പോകാൻ ആവില്ല. അസുഖ ബാധിതനായ ഭർത്താവിനെയും പ്രായമായ അമ്മയെയും കൊണ്ട് ഈ മഴക്കാലത്തും ഈ പടുതയുടെ അടിയിൽ കഴിയേണ്ട അവസ്ഥയിലാണ് ശോഭ. വീട് എന്ന ഇവരുടെ സ്വപ്നത്തിന് സന്നദ്ധ സംഘടനകളോ ഉദാരമനസ്കരോ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ.