കടനാട് ∙ പഞ്ചായത്തിലെ നീലൂർ മലനിരകളിൽ പാറ ഖനനത്തിനുള്ള നീക്കം തടയണമെന്ന ആവശ്യവുമായി നാട്ടുകാർ. പാറമടയ്ക്കു ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ അതിവേഗം നടത്തിവരികയാണ്. കണ്ടത്തിമാവ്, നീലൂർ, നൂറുമല ഭാഗങ്ങളിൽ പാറഖനനം ആരംഭിക്കുന്നതിന് മുന്നോടിയായി വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള കെട്ടിടം നിർമിക്കുന്നതിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടനാട് ∙ പഞ്ചായത്തിലെ നീലൂർ മലനിരകളിൽ പാറ ഖനനത്തിനുള്ള നീക്കം തടയണമെന്ന ആവശ്യവുമായി നാട്ടുകാർ. പാറമടയ്ക്കു ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ അതിവേഗം നടത്തിവരികയാണ്. കണ്ടത്തിമാവ്, നീലൂർ, നൂറുമല ഭാഗങ്ങളിൽ പാറഖനനം ആരംഭിക്കുന്നതിന് മുന്നോടിയായി വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള കെട്ടിടം നിർമിക്കുന്നതിനുള്ള ലൈസൻസിനായി പാറമട ലോബി രംഗത്തുണ്ട്.

വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള കെട്ടിടത്തിന്റെ അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സ്ഥലത്തെത്തി പരിശോധിച്ചു റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിയോട് എഡിഎം ആവശ്യപ്പെട്ടിരിക്കുകയാണ്. മലനിരകൾ നിറഞ്ഞ പഞ്ചായത്തിൽ പാറഖനനം ആരംഭിച്ചാൽ സ്ഥിതിഗതികൾ രൂക്ഷമാകും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ പാറമടയ്ക്ക് അനുമതി നൽകരുതെന്ന ആവശ്യം ശക്തമാണ്. കണ്ടത്തിമാവ്, നൂറുമല, നീലൂർ മേഖലകളിലായി പാറമട ലോബി ഏക്കർ കണക്കിന് സ്ഥലമാണ് വാങ്ങിക്കൂട്ടിയിരിക്കുന്നത്.

ADVERTISEMENT

വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചിട്ടുള്ള ഉത്തരവിനെക്കുറിച്ച് ഇന്നു രാവിലെ 10.30നു ചേരുന്ന പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യും. വിഷയം അജൻഡയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.പഞ്ചായത്തിലെ മലനിരകളിൽ പാറമടകൾ ആരംഭിക്കാൻ പഞ്ചായത്തധികൃതർ അനുകൂലിക്കില്ലെന്ന് പ്രസിഡന്റ് ജിജി തമ്പി പറഞ്ഞു. വെടിമരുന്ന് സൂക്ഷിക്കാനുള്ള കെട്ടിടത്തിനു ലൈസൻസ് നൽകരുതെന്ന് റിപ്പോർട്ട് കൊടുക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നും പ്രസിഡന്റ് ജിജി തമ്പി പറഞ്ഞു.

പാറമട ലോബിയുടെ നീക്കം എതിർക്കും: യുഡിഎഫ്
കടനാട് ∙ പഞ്ചായത്തിലെ കണ്ടത്തിമാവ് വാർഡിൽ പെരുംകുന്ന് ഭാഗത്ത് പാറമട ആരംഭിക്കാനുള്ള പാറമട ലോബിയുടെ നീക്കത്തെ എതിർക്കുമെന്ന് യുഡിഎഫ് നേതൃയോഗം. പാറമട ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭീഷണിയാണെന്നും പാറമടയ്ക്ക് അനുകൂലമായ ഏതു തീരുമാനത്തെയും എതിർക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

ADVERTISEMENT

യുഡിഎഫ് ചെയർമാൻ ബിന്നി ചോക്കാട്ട് അധ്യക്ഷത വഹിച്ചു. മത്തച്ചൻ അരീപ്പറമ്പിൽ, സിബി അഴകംപറമ്പിൽ, ആർ.സജീവ്, ജോസ് വടക്കേക്കര, ജോസഫ് കൊച്ചുകുടി, അപ്പച്ചൻ മൈലയ്ക്കൽ, സിബി നെല്ലൻകുഴിയിൽ, ടോം കോഴിക്കോട്ട്, ബിജു പറത്താനം, ലാലി സണ്ണി, സിബി ചക്കാലയ്ക്കൽ, ജോസ്‌ പ്ലാശനാൽ, ബിന്ദു ബിനു, റീത്ത‌ ജോർജ്, ഗ്രേസി ജോർജ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT