പുനലൂർ–ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണം പാലരുവിക്കും ഗുണം; കോട്ടയം–മധുര ട്രെയിൻ വരുമോ?
കോട്ടയം ∙ പുനലൂർ– ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണം പൂർത്തിയായതു കോട്ടയത്തിനും പ്രതീക്ഷ. മധ്യകേരളത്തിൽനിന്നു ചെങ്കോട്ട വഴി മധുരയ്ക്കു രാത്രികാല സർവീസ് നേരത്തേയുള്ള ആവശ്യമാണ്. തമിഴ്നാട് പാസഞ്ചേഴ്സ് അസോസിയേഷനുകളും നിവേദനം നൽകിയിരുന്നു. പാത വൈദ്യുതീകരിച്ചതിനാൽ കൂടുതൽ ട്രെയിനുകൾക്ക് ഇതുവഴി സർവീസ്

കോട്ടയം ∙ പുനലൂർ– ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണം പൂർത്തിയായതു കോട്ടയത്തിനും പ്രതീക്ഷ. മധ്യകേരളത്തിൽനിന്നു ചെങ്കോട്ട വഴി മധുരയ്ക്കു രാത്രികാല സർവീസ് നേരത്തേയുള്ള ആവശ്യമാണ്. തമിഴ്നാട് പാസഞ്ചേഴ്സ് അസോസിയേഷനുകളും നിവേദനം നൽകിയിരുന്നു. പാത വൈദ്യുതീകരിച്ചതിനാൽ കൂടുതൽ ട്രെയിനുകൾക്ക് ഇതുവഴി സർവീസ് ആരംഭിക്കാം. ഇതുവഴി മധുര ട്രെയിനും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണു യാത്രക്കാർ. മധുരയിൽ ട്രെയിനിന്റെ അറ്റകുറ്റപ്പണിക്കു സൗകര്യമുണ്ട്. കോട്ടയത്ത് ട്രെയിൻ വൃത്തിയാക്കലും വെള്ളം നിറയ്ക്കലും മാത്രം മതിയാകും.
മധുരയിൽനിന്നു രാത്രി പുറപ്പെട്ട് പിറ്റേന്നു രാവിലെ കോട്ടയത്ത് എത്തുന്ന തരത്തിൽ സർവീസാണ് ആവശ്യപ്പെടുന്നത്. രാത്രി കോട്ടയം– മധുര റൂട്ടിൽ ഓടുന്ന ട്രെയിനിൽ നല്ല തിരക്കാണ്. മധുരയിലേക്ക് അമൃത എക്സ്പ്രസ് ഉണ്ടെങ്കിലും ഇതു പാലക്കാട് വഴിയാണു സർവീസ്. പുതിയ പ്ലാറ്റ്ഫോമുകൾ പൂർത്തിയായി 2 വർഷങ്ങൾ കഴിഞ്ഞിട്ടും കോട്ടയത്തുനിന്നു ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ നടപടികളില്ല. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടാൻ നിർദേശം ഉണ്ടെങ്കിലും നടപ്പായിട്ടില്ല.
പാലരുവിക്ക് കൂടുതൽ കോച്ചുകൾ?
പുനലൂർ– ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണം തിരുനെൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസിനും ഗുണം. പാതയിൽ 18 കോച്ചുകളുള്ള ട്രെയിനുകൾ ഓടിക്കാനാണു റെയിൽവേ തീരുമാനം.ഇതുവഴി പാലരുവി എക്സ്പ്രസിന്റെയും കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യത തെളിഞ്ഞു. ഇപ്പോൾ 14 കോച്ചുകളാണു പാലരുവിക്ക്. കോച്ചുകളുടെ എണ്ണം കൂട്ടുന്നത് ട്രെയിനിലെ തിരക്കു കുറയ്ക്കാൻ സഹായിക്കും.
രണ്ടാം പ്രവേശനകവാടം തുറക്കാൻ വൈകുന്നു
∙കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശനകവാടം തുറക്കുന്നതു നീളുന്നു. നിർമാണം ഏതാണ്ട് പൂർത്തിയായ കെട്ടിടത്തിൽ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ആരംഭിച്ചാൽ യാത്രക്കാർക്ക് ഗുണമാണ്. ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിച്ച് കെട്ടിടം യാത്രക്കാർക്കായി ഉപയോഗപ്പെടുത്താമെന്ന് ആലോചനയുണ്ടായിരുന്നു. നടപടിയായില്ല. മാർച്ച് 31നു മുൻപ് കെട്ടിടം തുറക്കാമെന്നായിരുന്നു റെയിൽവേ നിലപാട്. എന്നാൽ തിരഞ്ഞെടുപ്പു വന്നതോടെ ഇതു നീണ്ടു.
ഉന്നത ഇടപെടൽ ഉണ്ടായാൽ കെട്ടിടം യാത്രക്കാർക്കായി തുറന്നുനൽകാനാകും. ഏറ്റുമാനൂർ, പാലാ ഭാഗങ്ങളിൽനിന്ന് എത്തുന്നവർക്ക് നാഗമ്പടം ചുറ്റി സ്റ്റേഷന്റെ പ്രധാന കവാടത്തിൽ എത്തുന്നത് ഒഴിവാക്കി എംസി റോഡിൽനിന്ന് നേരിട്ട് പ്രവേശിക്കാനാണു രണ്ടാം കവാടം നിർമിക്കുന്നത്. ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇവിടെ വന്നാൽ യാത്രക്കാർക്ക് ഗുണമാണ്. രണ്ടാം കവാടത്തിനു സമീപം 150 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.