പാലാ ∙ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. പാലാ രൂപത മുഖ്യ വികാരി ജനറലും കോളജ് മാനേജരുമായ മോൺ.ഡോ.ജോസഫ് തടത്തിൽ രാവിലെ 11.30നു കോളജിലെ മറ്റു വൈദികർക്കൊപ്പം അർപ്പിക്കുന്ന കുർബാനയോടെയാണ് തുടക്കം. 1950 ഓഗസ്‌റ്റ് 7നു മാർ സെബാസ്റ്റ്യൻ വയലിലിലാണ് കോളജ് സ്ഥാപിച്ചത്. സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്  തുടക്കം. പാലാ രൂപത മുഖ്യ വികാരി ജനറലും കോളജ് മാനേജരുമായ മോൺ.ഡോ.ജോസഫ് തടത്തിൽ രാവിലെ 11.30നു കോളജിലെ മറ്റു വൈദികർക്കൊപ്പം അർപ്പിക്കുന്ന കുർബാനയോടെയാണ് തുടക്കം. 1950 ഓഗസ്‌റ്റ് 7നു മാർ സെബാസ്റ്റ്യൻ വയലിലിലാണ് കോളജ് സ്ഥാപിച്ചത്. സെന്റ് തോമസ് കോളജ് നാക് ഗ്രേഡിങ്ങിൽ ഉയർന്ന സ്കോറോടെ എ ഡബിൾ പ്ലസ് അംഗീകാരം കരസ്ഥമാക്കിയും ഓട്ടോണമസ് പദവി നേടിയും പെൺകുട്ടികൾക്കു പ്രവേശനം നൽകിയും ചരിത്രപരമായ നേട്ടങ്ങളുടെയാണ് ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്നത്.

വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിലും കലാസാഹിത്യ മേഖലകളിലും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും കായിക ലോകത്തും രാഷ്ട്രീയത്തിലുമെല്ലാം സ്വാധീനം ചെലുത്തിയ അതുല്യ പ്രതിഭകളെ ലോകത്തിനു സമ്മാനിക്കാൻ കോളജിനു കഴിഞ്ഞു. 17 ബിരുദ പ്രോഗ്രാമുകളും 15 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 10 ഗവേഷണ കേന്ദ്രങ്ങളുമാണ് കോളജിലുള്ളത്. ഉന്നതനിലവാരം പുലർത്തുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ സേവനവും കോളജിലുണ്ട്. മികച്ച സൗകര്യങ്ങളുള്ള ലൈബ്രറി ഗവേഷകർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്രദമാണ്.

ADVERTISEMENT

സ്വിമ്മിങ് പൂൾ ഉൾക്കൊള്ളുന്ന ഇന്റഗ്രേറ്റഡ് സ്പോർട്‌സ് കോംപ്ലക്സും ഓപ്പൺ ജിംനേഷ്യവും കോളജിനു സ്വന്തമാണ്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന  ആഘോഷമാണ് സംഘടിപ്പിക്കുന്നത്.  ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയും മോൺ.ഡോ.ജോസഫ് തടത്തിൽ മാനേജരും ഡോ.സിബി ജയിംസ് പ്രിൻസിപ്പലും ഫാ.സാൽവിൻ കാപ്പിലിപ്പറമ്പിൽ വൈസ് പ്രിൻസിപ്പലും ഫാ.മാത്യു ആലപ്പാട്ടുമേടയിൽ ബർസാറുമായി പ്രവർത്തിക്കുന്നു. ആശിഷ് ജോസഫാണ് ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT