കോട്ടയം മെഡിക്കൽ കോളജിലെ മോഷണം; മോഷ്ടാക്കൾക്ക് മറയായി 123 ബ്ലാക്ക് സ്പോട്ടുകൾ
ഗാന്ധിനഗർ ∙ കോട്ടയം മെഡിക്കൽ കോളജിൽ മോഷ്ടാക്കൾക്ക് തങ്ങാൻ 123 ബ്ലാക്ക് സ്പോട്ടുകളുണ്ടെന്നു ഗാന്ധിനഗർ പൊലീസിന്റെ റിപ്പോർട്ട്. മെഡിക്കൽ കോളജിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർക്ക് പൊലീസ് നൽകിയ റിപ്പോർട്ടിലാണ് ബ്ലാക്ക് സ്പോട്ടുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. മോഷ്ടാക്കൾക്ക് സുരക്ഷിതമായ

ഗാന്ധിനഗർ ∙ കോട്ടയം മെഡിക്കൽ കോളജിൽ മോഷ്ടാക്കൾക്ക് തങ്ങാൻ 123 ബ്ലാക്ക് സ്പോട്ടുകളുണ്ടെന്നു ഗാന്ധിനഗർ പൊലീസിന്റെ റിപ്പോർട്ട്. മെഡിക്കൽ കോളജിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർക്ക് പൊലീസ് നൽകിയ റിപ്പോർട്ടിലാണ് ബ്ലാക്ക് സ്പോട്ടുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. മോഷ്ടാക്കൾക്ക് സുരക്ഷിതമായ തങ്ങാനുള്ള ഇടമാണ് ‘ബ്ലോക്ക് സ്പോട്ടുകൾ’ എന്നതു കൊണ്ട് അർഥമാക്കുന്നത്. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരോ സെക്യൂരിറ്റി ജീവനക്കാരോ വരുന്നത് ഇവിടെ നിന്നും മോഷണ സംഘത്തിനു മുൻകൂട്ടി കാണാനും വേഗത്തിൽ രക്ഷപ്പെടാനും കഴിയും.
ആശുപത്രിക്ക് അകത്തും പുറത്തും ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ ഭാഗങ്ങളില്ലെല്ലാം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ശുപാർശയാണ് പൊലീസ് മുന്നോട്ട് വച്ചിരിക്കുന്നത്. ആശുപത്രിയിൽ മോഷണം പെരുകുന്ന സാഹചര്യത്തിലാണ് നിർദേശം.
പ്രധാനപ്പെട്ട ബ്ലാക്ക് സ്പോട്ടുകൾ
കാർഡിയോളജി ബ്ലോക്കിനു മുൻവശത്തെ കാത്തിരിപ്പ് കേന്ദ്രം, ഫാർമസിക്ക് മുൻവശത്തെ തിരക്കുള്ള ഭാഗം, ഒപി കൗണ്ടറുകൾക്കു മുൻവശം, ഗൈനക്കോളജി വിഭാഗത്തിലെ വിശ്രമ കേന്ദ്രങ്ങൾ, അത്യാഹിത വിഭാഗത്തിനു മുന്നിലെ കാത്തിരിപ്പു കേന്ദ്രം. സ്കാനിങ് സെന്റർ, പൊടിപ്പാറ ബിൽഡിങ്, ഭക്ഷണവിതരണ കൗണ്ടറുകൾ, സ്റ്റാഫ് പാർക്കിങ് ഏരിയ, കാൻസർ വാർഡ്, വിവിധ വാർഡുകളുടെ വരാന്തകൾ തുടങ്ങി കോട്ടയം മെഡിക്കൽ കോളജിലെ പല കോണുകളും ബ്ലാക് സ്പോർട്ട് പരിധിയിൽ വരുമെന്നാണ് പൊലീസ് കണ്ടെത്തൽ.
കൂടുതൽ ക്യാമറകൾ സ്ഥാപിക്കും
സുരക്ഷയുടെ ഭാഗമായി 53 നിരീക്ഷണ ക്യാമറയാണ് കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇനി 70 ക്യാമറകൾ കൂടി സ്ഥാപിച്ചാൽ മാത്രമേ പൊലീസ് നിർദേശിച്ച കണക്കിലേക്ക് എത്തൂ. എന്നാൽ, ഇതിനുള്ള പണം ഉടൻ കണ്ടെത്താൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എങ്കിലും ആശുപത്രിയുടെ ഓൺ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ക്യാമറ വാങ്ങുന്നതിനായി നീക്കിവച്ചിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് 12 നിരീക്ഷണ ക്യാമറകൾ കൂടി സ്ഥാപിക്കും.
സുരക്ഷ ശക്തമാക്കി എസ്ഐഎസ്എഫ്
കേരള പൊലീസ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ് (എസ്ഐഎസ്എഫ്) കോട്ടയം മെഡിക്കൽ കോളജിന്റെ സുരക്ഷാ ചുമതല.