വൈക്കം ∙ ആചാരപ്പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറയും പുത്തരിയും നടന്നു. മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോദരൻ എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം നിറപുത്തരി വൈക്കത്തപ്പനും ഉപദേവതമാർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ ആചാരപ്പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറയും പുത്തരിയും നടന്നു. മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോദരൻ എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം നിറപുത്തരി വൈക്കത്തപ്പനും ഉപദേവതമാർക്കും സമർപ്പിച്ചു. പൂജിച്ച കതിർ ഭക്തർക്ക് പ്രസാദമായി നൽകി. പുന്നെല്ലുകൊണ്ടുള്ള നിവേദ്യവും പ്രാതലും നടത്തി.

ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായ നിറപുത്തരി ആഘോഷത്തിന് ആവശ്യമായ കതിർ കറ്റകൾ തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവന്നത്. ഇല്ലി, നെല്ലി, ആലില, പ്ലാവില, മാവില തുടങ്ങിയ ഇലകൾക്കൊപ്പം ഒരുക്കിയ15000 കതിർ കറ്റകളാണ് ഭക്തർക്ക് നൽകിയത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ടിവിപുരം ശ്രീരാമ ക്ഷേത്രത്തിലെ ഭക്തരാണ് നിറയും പുത്തരിയും ഒരുക്കി സമർപ്പിച്ചത്.

കൂട്ടുമ്മേൽ ദേവീക്ഷേത്രത്തിൽ മേൽശാന്തി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന നിറയും പുത്തരിയും.
ADVERTISEMENT

വടക്കേ നട കൃഷ്ണൻ കോവിലിൽ മേൽശാന്തി സുരേഷ് ആർ.പോറ്റി, കൂട്ടുമ്മേൽ ദേവി ക്ഷേത്രത്തിൽ മേൽശാന്തി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി ഉമേഷ് നമ്പൂതിരി, മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഊരാണ്മ ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി ശ്രീകുമാരൻ പോറ്റി, തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി ബാബു നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.