കോട്ടയം ∙ സിനിമാപുരസ്കാരങ്ങൾ ജില്ലയുടെ സാംസ്കാരിക പ്രതലങ്ങളെ സ്പർശിച്ചാണ് കടന്നുപോയത്. മികച്ച സ്വഭാവനടനുള്ള അവാർഡ് നേടിയ വിജയരാഘവൻ അച്ഛനും നാടകാചാര്യനുമായിരുന്ന എൻ.എൻ.പിള്ളയുടെ ഒളശ്ശയിലെ നാടകക്കളരിയിൽനിന്ന് അഭിനയത്തിന്റെ ആദ്യപാഠം പഠിച്ചയാളാണ്. മികച്ച സിനിമ ‘കാതൽ ദ് കോർ’സംവിധായകൻ ജിജോ ബേബി തലനാട്

കോട്ടയം ∙ സിനിമാപുരസ്കാരങ്ങൾ ജില്ലയുടെ സാംസ്കാരിക പ്രതലങ്ങളെ സ്പർശിച്ചാണ് കടന്നുപോയത്. മികച്ച സ്വഭാവനടനുള്ള അവാർഡ് നേടിയ വിജയരാഘവൻ അച്ഛനും നാടകാചാര്യനുമായിരുന്ന എൻ.എൻ.പിള്ളയുടെ ഒളശ്ശയിലെ നാടകക്കളരിയിൽനിന്ന് അഭിനയത്തിന്റെ ആദ്യപാഠം പഠിച്ചയാളാണ്. മികച്ച സിനിമ ‘കാതൽ ദ് കോർ’സംവിധായകൻ ജിജോ ബേബി തലനാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സിനിമാപുരസ്കാരങ്ങൾ ജില്ലയുടെ സാംസ്കാരിക പ്രതലങ്ങളെ സ്പർശിച്ചാണ് കടന്നുപോയത്. മികച്ച സ്വഭാവനടനുള്ള അവാർഡ് നേടിയ വിജയരാഘവൻ അച്ഛനും നാടകാചാര്യനുമായിരുന്ന എൻ.എൻ.പിള്ളയുടെ ഒളശ്ശയിലെ നാടകക്കളരിയിൽനിന്ന് അഭിനയത്തിന്റെ ആദ്യപാഠം പഠിച്ചയാളാണ്. മികച്ച സിനിമ ‘കാതൽ ദ് കോർ’സംവിധായകൻ ജിജോ ബേബി തലനാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സിനിമാപുരസ്കാരങ്ങൾ ജില്ലയുടെ സാംസ്കാരിക പ്രതലങ്ങളെ സ്പർശിച്ചാണ് കടന്നുപോയത്. മികച്ച സ്വഭാവനടനുള്ള അവാർഡ് നേടിയ വിജയരാഘവൻ അച്ഛനും നാടകാചാര്യനുമായിരുന്ന എൻ.എൻ.പിള്ളയുടെ ഒളശ്ശയിലെ നാടകക്കളരിയിൽനിന്ന് അഭിനയത്തിന്റെ ആദ്യപാഠം പഠിച്ചയാളാണ്. മികച്ച സിനിമ ‘കാതൽ ദ് കോർ’സംവിധായകൻ ജിജോ ബേബി തലനാട് സ്വദേശിയാണ്. ‘ആടുജീവിത’ത്തിന്റെ ഛായാഗ്രാഹകൻ കെ.എസ്.സുനിൽ പാമ്പാടി സ്വദേശി. ചെന്നെയിലാണ് സ്ഥിരതാമസം. ചലച്ചിത്ര ലേഖനത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ കെ.ആർ. അനൂപ് പാമ്പാടി കെ.ജി. കോളജിലെ മലയാളം അധ്യാപകനാണ്. ‘സൗദി വെള്ളയ്ക്ക’യിലൂടെ സംവിധായകൻ തരുൺമൂർത്തി വൈക്കത്തേക്ക് ദേശീയപുരസ്കാരം എത്തിച്ചു. 

ഉള്ളൊഴുക്ക്, വാലാട്ടി എന്നീ സിനിമകളിലൂടെ ഡബ്ബിങ് ആർട്ടിസ്റ്റ് പുരസ്കാരം നേടിയ റോഷൻ മാത്യു ചങ്ങനാശേരി സ്വദേശിയാണ്. ‘ആടുജീവിത’ത്തിലൂടെ മികച്ച ശബ്ദ മിശ്രണത്തിനു പുരസ്കാരം നേടിയ ശരത് മോഹൻ കല്ലറ സ്വദേശിയാണ്. ജയരാജ് സംവിധാനം ചെയ്ത ‘കാഥികനി’ലെ സംഗീത സംവിധാനത്തിനു സഞ്ജയ് ചൗധരി ദേശീയ അവാർഡ് നിർണയ കമ്മിറ്റിയുടെ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. അനശ്വരസംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകനാണ്.

ADVERTISEMENT

പതിറ്റാണ്ടുകൾക്ക് ഇപ്പുറം മറ്റൊരു ‘ഇട്ടൂപ്പ്’
കോട്ടയം ∙ വയസ്സൻ റോളിൽ മുൻപും വിജയരാഘവൻ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലാണെന്നു മാത്രം.18 വയസ്സുള്ളപ്പോൾ അറുപത്തിയഞ്ചുകാരനായി; ‘കാപാലിക’ നാടകത്തിലായിരുന്നു കാലത്തെ മറികടന്ന ആ പ്രകടനം.  അന്നു നാടകത്തിലും ഇപ്പോൾ അവാർഡ് കിട്ടിയ ‘പൂക്കാലം’ സിനിമയിലും വയസ്സൻ കഥാപാത്രത്തിന്റെ പേര് ഒന്നു തന്നെ:  ‘ഇട്ടൂപ്പ്.’ നാടകത്തിൽ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് യാദൃച്ഛികമായാണ്. ആ വേഷം ചെയ്തുകൊണ്ടിരുന്ന നടന് അസുഖംമൂലം എത്താനായില്ല. പകരക്കാരനായി അഭിനയിച്ചോളാൻ അച്ഛൻ എൻഎൻ.പിള്ള. കോളജ് പഠനകാലത്ത് തന്നെ അച്ഛന്റെ നാടകങ്ങളിൽ പകരക്കാരനായി അഭിനയിച്ചുതുടങ്ങിയിരുന്നു. സ്വഭാവനടനായി അഭിനയിക്കാനാണ് വിജയരാഘവന് ഇഷ്ടം. വ്യത്യസ്ത കഥാപാത്രങ്ങളെ മികവുറ്റതാക്കുന്നതിലാണ് അഭിനേതാവിന്റെ കഴിവെന്നാണ് അദ്ദേഹത്തിന്റെ  അഭിപ്രായം. യുകെയിൽ മൂത്തമകൻ ജിനദേവന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് വിജയരാഘവൻ ഇപ്പോൾ. 

കുറച്ച ഭാരത്തെക്കുറിച്ച് വിജയരാഘവൻ
സിനിമയിലും നാടകത്തിലും കഥാപാത്രമാകുകയല്ല ചെയ്യുന്നത്, കഥാപാത്രത്തെ ഞാൻ എന്നിലേക്ക് കൊണ്ടുവരികയാണ്. ശരീരഭാഷ ഉൾപ്പെടെ മാറ്റും. ‘പൂക്കാല’ത്തിനു വേണ്ടി ചില സിനിമകൾ ഉപേക്ഷിച്ചു. അതിലെ 100 വയസ്സുള്ള കഥാപാത്രത്തിനായി 10 കിലോഗ്രാം കുറച്ചു. പുരികത്തിന്റെ രോമങ്ങൾ വരെ വളർത്തി. ഈ രോമങ്ങൾക്കിടയിലൂടെയുള്ള നോട്ടത്തിലൂടെയും മറ്റും അഭിനയത്തിൽ സൂക്ഷ്മത പാലിച്ചു. നാലഞ്ചു മണിക്കൂർ വേണ്ടിവന്നു മേക്കപ്പിന്. കഴുത്തിലെ ചുളിവുകൾ, കവിളിലെ തൊലിയുടെ വലിവ് ഇവയൊക്കെ നിലനിർത്താൻ പാടുപെട്ടു. തമാശ കേട്ടാൽ വാതുറന്ന് പൊട്ടിച്ചിരിക്കുന്ന ആളാണ് താൻ. എന്നാൽ ചിത്രീകരണത്തിനിടയിൽ ഇങ്ങനെ ചിരിച്ചാൽ മുഖത്തെ മേക്കപ്പിനു വ്യത്യാസം വരും. ചിരിയിലൂടെ പോലും കഥാപാത്രത്തിനു  ദോഷകരമായ കാര്യങ്ങൾ ചെയ്യരുതെന്നു നിഷ്കർഷയുണ്ടായിരുന്നു.

ADVERTISEMENT

വെള്ളയ്ക്ക സൗദിയിൽനിന്ന്, പുരസ്കാരം വൈക്കത്തിന്റെ ഉള്ളംകയ്യിൽ
വൈക്കം ∙ ദേശീയ പുരസ്കാരത്തിന്റെ നിറവിൽ വൈക്കം. പുളിഞ്ചുവട് സ്വദേശി തരുൺമൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്കയ്ക്കാണ്   മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം. പ്രധാനകഥാപാത്രമായ അയിഷ റാവുത്തറെ അവതരിപ്പിച്ച ദേവി വർമ, അയിഷ റാവുത്തർക്ക് ശബ്ദം നൽകിയ നടി കൂടിയായ പൗളി വിത്സൻ, വസ്ത്രാലങ്കാരം നടത്തിയ മഞ്ജുഷ രാധാകൃഷ്ണൻ എന്നിവർക്ക് 2022ലെ സംസ്ഥാന അവാർഡുകൾ ലഭിച്ചിരുന്നു. ‘ഓപ്പറേഷൻ ജാവ’ ആണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ആദ്യചിത്രം. 

കൊച്ചി തേവരപ്പാലത്തിനടത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ തെങ്ങിൽനിന്ന് വീണ വെള്ളയ്ക്ക കുറേപ്പേരെ കോടതി കയറ്റുന്നതാണ് സിനിമയുടെ ഇതിവൃത്തം. എംടെക്ബിരുദധാരിയായ തരുൺ കിടങ്ങൂർ എൻജിനീയറിങ് കോളജിൽ അധ്യാപകനായിരുന്നു. ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്താണ് സിനിമാപ്രവേശം. സ്വന്തമായി പരസ്യചിത്ര നിർമാണ കമ്പനി ഉണ്ട്. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങിനിടെയാണ് അവാർഡ് മധുരം എത്തുന്നത്.

English Summary:

Kottayam shines at National and State Film Awards

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT