വൈക്കം ക്ഷേത്രത്തിൽ ദർശനം നടത്തി സുപ്രീംകോടതി ജഡ്ജിമാർ
വൈക്കം ∙ വൈക്കം മഹാദേവ ക്ഷേത്രത്തിൽ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ എന്നിവർ ദർശനം നടത്തി വിശേഷാൽ വഴിപാട് നടത്തി. ജസ്റ്റിസ് ഗവായ് മഹാരാഷ്ട്ര സ്വദേശിയും ജസ്റ്റിസ് സൂര്യകാന്ത് ഹരിയാന സ്വദേശിയുമാണ്. മേൽശാന്തിയിൽ നിന്നും പ്രസാദം

വൈക്കം ∙ വൈക്കം മഹാദേവ ക്ഷേത്രത്തിൽ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ എന്നിവർ ദർശനം നടത്തി വിശേഷാൽ വഴിപാട് നടത്തി. ജസ്റ്റിസ് ഗവായ് മഹാരാഷ്ട്ര സ്വദേശിയും ജസ്റ്റിസ് സൂര്യകാന്ത് ഹരിയാന സ്വദേശിയുമാണ്. മേൽശാന്തിയിൽ നിന്നും പ്രസാദം സ്വീകരിച്ച് ഭക്തർക്കൊപ്പം വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതലിലും പങ്കെടുത്താണ് മടങ്ങിയത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ഈശ്വരൻ നമ്പൂതിരി വൈക്കത്തപ്പന്റെ ചിത്രം നൽകി സ്വീകരിച്ചു. കുമരകത്തു കോമൺ വെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷന്റെ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാനാണ് ജസ്റ്റിസുമാർ എത്തിയത്. കോമൺ വെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ സെക്രട്ടറി വിക്രം ആര്യ ഇന്നലെ വൈകിട്ട് എത്തി ദർശനം നടത്തി.