ചങ്ങനാശേരി ∙ മഴ പെയ്താലും കാറ്റ് വീശിയാലും വീടിനുള്ളിൽ ഇരിക്കാൻ ഭയമാണ്. കൺമുൻപിലുള്ള കെട്ടിടം ഏതു സമയവും തകർന്ന് വീഴാം. അപകടം സംഭവിച്ചാൽ അഞ്ച് വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് ഓടിമാറാൻ പോലും കഴിയാത്ത സ്ഥിതി. നഗരസഭ 16ാം വാർഡ് അംബേദ്കർ നഗറിൽ താമസിക്കുന്ന വീട്ടമ്മ ബിനിമോളുടെ ആശങ്കയാണിത്. വീടിനു മുൻപിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ മഴ പെയ്താലും കാറ്റ് വീശിയാലും വീടിനുള്ളിൽ ഇരിക്കാൻ ഭയമാണ്. കൺമുൻപിലുള്ള കെട്ടിടം ഏതു സമയവും തകർന്ന് വീഴാം. അപകടം സംഭവിച്ചാൽ അഞ്ച് വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് ഓടിമാറാൻ പോലും കഴിയാത്ത സ്ഥിതി. നഗരസഭ 16ാം വാർഡ് അംബേദ്കർ നഗറിൽ താമസിക്കുന്ന വീട്ടമ്മ ബിനിമോളുടെ ആശങ്കയാണിത്. വീടിനു മുൻപിൽ  നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജീർണിച്ച  കെട്ടിടം കാരണം ഉറക്കം പോലും നഷ്ടപ്പെട്ടെന്ന് ബിനിമോൾ പറയുന്നു. വർഷങ്ങൾ‌ പഴക്കമുള്ള കെട്ടിടം അവസാന നാളുകളിൽ സിമന്റ് ഗോഡൗണായി പ്രവർത്തിക്കുകയായിരുന്നു. ഇപ്പോൾ കോൺക്രീറ്റ് പൊളിഞ്ഞ്, അടിത്തറയും ചുവടും ഇളകി ബിനിമോളിന്റെ വീട്ടിലേക്ക് ചെരിഞ്ഞ് നിൽക്കുകയാണ് രണ്ട് മുറികളുള്ള വലിയ കെട്ടിടം.കെട്ടിടത്തിന്റെ പിറക് വശത്തെ ഭിത്തി അടർന്ന് മാറിയ നിലയിലാണ്. ഇതിനോട് ചേർന്ന് തന്നെ ഉപയോഗശൂന്യമായ പൊതുശുചിമുറിയുണ്ട്.  ശുചിമുറിയുടെ മതിൽ ചെരിഞ്ഞ് വീടിന്റെ വാട്ടർ ടാങ്കിൽ തട്ടിയാണ് നിൽക്കുന്നത്.

അപകടഭീഷണി കാരണം കുട്ടിയെ കളിക്കാൻ പോലും പുറത്തേക്ക് ഇറക്കില്ല. ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞത് കാരണം ദുർഗന്ധവും രൂക്ഷമാണ്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. രണ്ട് വർഷമായിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് കലക്ടറെ നേരിൽ കണ്ട് പരാതി അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടർ നഗരസഭയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ വന്ന് സ്ഥലം സന്ദർശിച്ചു പോകുന്നതല്ലാതെ നടപടി ആരംഭിക്കുന്നില്ല. ജീർണിച്ച കെട്ടിടം നഗരസഭ ഉടനെ പൊളിച്ചു മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന് വാർഡംഗം മോളമ്മ സെബാസ്റ്റ്യനും ആവശ്യപ്പെട്ടു.