എസി കനാലിൽ അടിഞ്ഞത് ടൺ കണക്കിന് മാലിന്യങ്ങൾ
ചങ്ങനാശേരി ∙ കിഴക്കൻ വെള്ളത്തോടൊപ്പം എസി കനാലിലേക്ക് ഒഴുകിയെത്തി ടൺ കണക്കിന് മാലിന്യങ്ങൾ. ചത്ത കന്നുകാലികളും കൂറ്റൻ മരങ്ങളും ഉൾപ്പെടെ പാലത്തിനടിയിൽ അടിഞ്ഞുകൂടി. കിഴക്കൻ മേഖലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭാഗമായാണ് വളർത്തുമൃഗങ്ങളും വീട്ടുപകരണങ്ങളുമടക്കം പമ്പയാറിന്റെയും മണിമലയാറിന്റെയും കൈവഴികളിലൂടെ എസി

ചങ്ങനാശേരി ∙ കിഴക്കൻ വെള്ളത്തോടൊപ്പം എസി കനാലിലേക്ക് ഒഴുകിയെത്തി ടൺ കണക്കിന് മാലിന്യങ്ങൾ. ചത്ത കന്നുകാലികളും കൂറ്റൻ മരങ്ങളും ഉൾപ്പെടെ പാലത്തിനടിയിൽ അടിഞ്ഞുകൂടി. കിഴക്കൻ മേഖലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭാഗമായാണ് വളർത്തുമൃഗങ്ങളും വീട്ടുപകരണങ്ങളുമടക്കം പമ്പയാറിന്റെയും മണിമലയാറിന്റെയും കൈവഴികളിലൂടെ എസി കനാലിലേക്ക് ഒഴുകിയെത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഒഴുകിയെത്തിയ കൂറ്റൻ മരങ്ങൾ എസി റോഡിന്റെ പാലങ്ങൾക്കടിയിൽ തട്ടി നിൽക്കുകയാണ്. ചത്ത വളർത്തു മൃഗങ്ങളും പ്ലാസ്റ്റിക്, തെർമോക്കോൾ ഉൾപ്പെടെയുള്ളവയും അടിഞ്ഞ് കൂടിക്കിടക്കുകയാണ്.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും സന്നദ്ധപ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി മാലിന്യങ്ങൾ കോരി നീക്കം ചെയ്യുന്നുണ്ട്. ഏറെ ശ്രമകരമായാണ് ഇവർ മാലിന്യശേഖരണം നടത്തുന്നത്. രണ്ടാം പാലമെന്നറിയപ്പെടുന്ന കിടങ്ങറ ഈസ്റ്റ് പാലത്തിനടിയിൽ അടിഞ്ഞ കൂറ്റൻ മരങ്ങൾ ഇന്നലെ എസി റോഡിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. ഇവിടെ നിന്ന് മാത്രം ചത്ത നിലയിൽ 3 ആടുകളെയും ഒരു പശുവിനെയും ഒരു പന്നിയെയും കണ്ടെത്തി. പമ്പയാറിന്റെ കൈവഴി വന്നു ചേരുന്ന ഈ ഭാഗത്ത് കിഴക്കൻ മേഖലയിൽ നിന്നുമുള്ള വെള്ളം ശക്തമായി ഒഴുകി എത്തുന്നുണ്ട്. ചത്ത കന്നുകാലികളെ കോരിയെടുത്ത് മറ്റ് സ്ഥലത്ത് മറവു ചെയ്യുകയാണ്.
ആളുകൾ വെള്ളത്തിൽ മാലിന്യത്തിനു മുകളിലൂടെ നടന്നും വള്ളത്തിൽ ചെന്നുമാണ് പാലത്തിന്റെ താഴ്ഭാഗം വൃത്തിയാക്കുന്നത്. ആളുകൾ നിന്നാൽ പോലും താഴ്ന്നു പോകാത്ത വിധമാണ് മാലിന്യം തിങ്ങിക്കൂടിക്കിടക്കുന്നത്. എസി കനാലിന്റെ കുറുകെയുള്ള ചെറിയ പാലങ്ങളിലും മുളക്കൂട്ടങ്ങളും മാലിന്യങ്ങളും അടിഞ്ഞിട്ടുണ്ട്. ഇത് കാരണം വള്ളം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. പാലങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന മരക്കമ്പുകൾ സമീപവാസികൾ വള്ളവുമായി എത്തി വിറക് ആവശ്യത്തിനായി മാറ്റുന്നുണ്ട്. പ്ലാസ്റ്റിക് ബോട്ടിലടക്കമുള്ള മാലിന്യങ്ങൾ ആക്രി എടുക്കുന്നവർ കൊണ്ടു പോകുന്നു. മുൻവർഷങ്ങളിൽ കിഴക്കൻ വെള്ളത്തിനൊപ്പം മാലിന്യങ്ങൾ ഒഴുകിയെത്തിയിരുന്നെങ്കിലും ചത്ത കന്നുകാലികൾ ഉൾപ്പെടെ എത്തുന്നത് അപൂർവമാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഒഴുക്കില്ല..
എസി റോഡിന്റെ പുനരുദ്ധാരണത്തിനു ശേഷം പഴയ പാലങ്ങളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് വെള്ളം ഒഴുകി പോകാൻ തടസ്സമാണെന്ന് പായിപ്പാട് ഗ്രാമപ്പഞ്ചായത്തംഗം ജി.ജയൻ പറഞ്ഞു. വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ ചെറിയ മഴയിൽ പോലും പൂവം, പെരുമ്പുഴക്കടവ്, എസി റോഡ് തെക്ക് ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയാണ്. മുൻപ് പാലത്തിനടിയിലൂടെ വെള്ളം ശക്തമായി ഒഴുകി പോകുമായിരുന്നു. എസി റോഡ് പുനരുദ്ധാരണത്തിന് ശേഷം ഒന്നാം പാലം, പാറയ്ക്കൽ കലുങ്ക് പാലം, രണ്ടാം പാലം എന്നിവിടങ്ങളിലെ പഴയ കോൺക്രീറ്റ് അവശിഷ്ടങ്ങളും കമ്പിക്കഷണങ്ങളും വെള്ളത്തിനടിയിൽ നിന്നും കൃത്യമായി നീക്കം ചെയ്തിട്ടില്ല. വെള്ളപ്പൊക്ക ഭീഷണിയും മാലിന്യ ഭീഷണിയും ഒഴിവാക്കാൻ അടിയന്തരമായി വെള്ളത്തിനടിയിൽ തള്ളിയിരിക്കുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നും ജയൻ പറഞ്ഞു.