ബുധൻ പുലർച്ചെ കാറ്റും മഴയും; മരങ്ങൾ കടപുഴകി, വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു
ചങ്ങനാശേരി ∙ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും ചങ്ങനാശേരിയിലെ വിവിധ ഭാഗങ്ങളിലാണ് നാശനഷ്ടമുണ്ടായത്. പലയിടത്തും മരങ്ങൾ കടപുഴകി വീടുകൾ തകർന്നു. മരം വീണ് പലയിടങ്ങളിലായി പോസ്റ്റുകൾ ഒടിഞ്ഞതോടെ വൈദ്യുതിയും മണിക്കൂറുകളോളം മുടങ്ങി. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു

ചങ്ങനാശേരി ∙ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും ചങ്ങനാശേരിയിലെ വിവിധ ഭാഗങ്ങളിലാണ് നാശനഷ്ടമുണ്ടായത്. പലയിടത്തും മരങ്ങൾ കടപുഴകി വീടുകൾ തകർന്നു. മരം വീണ് പലയിടങ്ങളിലായി പോസ്റ്റുകൾ ഒടിഞ്ഞതോടെ വൈദ്യുതിയും മണിക്കൂറുകളോളം മുടങ്ങി. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു വീടുകൾക്ക് മുകളിൽ മരങ്ങൾ വീണത്. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. ഇന്നലെ രാവിലെ മുതൽ അഗ്നിരക്ഷാസേന, കെഎസ്ഇബി, പൊലീസ്, റവന്യു, ദുരന്തനിവാരണ അതോറിറ്റി വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനും ഏകോപനത്തിനുമായി രംഗത്തുണ്ടായിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് നട്ട ഏത്തവാഴകൾ വ്യാപകമായി നശിച്ചു.
ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം
∙ മാടപ്പള്ളി അറവനാട്ട് പുതുപ്പറമ്പിൽ ജോസിന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് വീടിന് ഭാഗിക നാശനഷ്ടം.
∙ വാഴപ്പള്ളി പഞ്ചായത്ത് 21ാം വാർഡിൽ കോലാപ്പറമ്പിൽ മണിയപ്പന്റെ വീട് സമീപത്തെ തെങ്ങ് വീണ് പൂർണമായും തകർന്നു. ഓടുകൾ ശരീരത്തിൽ വീണ് മണിയപ്പനും (55) ഭാര്യ ശ്രീകലയ്ക്കും (50) പരുക്കേറ്റു.
∙ചെത്തിപ്പുഴ താഴൂർ സണ്ണി തോമസിന്റെ വീടിന്റെ മുകളിലേക്ക് സമീപത്തെ മരം കടപുഴകി വീണു. മേൽക്കൂരയുടെ ഓടുകളും പ്ലാസ്റ്ററിങ്ങും തകർന്നു. വീടിന് ഭാഗിക നാശനഷ്ടം.
∙വാഴപ്പള്ളി കിഴക്ക് വി.ജെ.ആന്റണിയുടെ വീടിന്റെ മേൽക്കൂരയിലേക്കു വില്ലേജ് ഓഫിസ് വളപ്പിലെ നിന്നിരുന്ന വാകമരത്തിന്റെ ശാഖ ഒടിഞ്ഞു വീണു. മേൽക്കൂരയ്ക്ക് നാശനഷ്ടം.
∙ വാഴപ്പള്ളി കോളനിയിലും മാടപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും വീടുകൾക്ക് മുകളിൽ മരം വീണു.
∙എസി കോളനി നമ്പർ 89ൽ കെ.ശ്രീധരൻ, നമ്പർ 63ൽ കെ.സുനീഷ്, നമ്പർ 63ൽ പി.െക.ആശാമോൾ, നമ്പർ 54ൽ കൃഷ്ണൻകുട്ടി എന്നിവരുടെ വീടുകൾക്കും കനത്ത കാറ്റിലും മഴയിലും കേടുപാടുകൾ സംഭവിച്ചു.
കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകളിൽ വ്യാപക നാശം
കങ്ങഴ ∙ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകളിൽ വ്യാപക നാശം. പ്ലാക്കൽപടി ചിറക്കുന്നേൽ മരം വീണും പത്തനാട് പടലുങ്കൽ ഭാഗത്ത് തെങ്ങ് വീണ് വൈദ്യുത തൂണുകൾ ഒടിഞ്ഞു.വെള്ളാവൂർ എൽപി സ്കൂളിന്റെ സമീപം, കൂടത്തുങ്കൽ ഭാഗം, താഴത്തുവടകര എന്നിവിടങ്ങളിൽ മരങ്ങൾ വൈദ്യുത ലൈനിൽ വീണു. പലയിടത്തും വൈദ്യുതിയും ഗതാഗതവും മുടങ്ങി. കുളത്തൂർപ്രയാർ ഭാഗങ്ങളിലും വ്യാപകമായ നാശമുണ്ടായി. വാഴ, കപ്പ കൃഷികളും നശിച്ചു. കുളത്തൂർമൂഴിയിൽ 11 കെവി വൈദ്യുത തൂൺ മരം വീണ് ഒടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.
കൃഷി നാശം
∙ കുറിച്ചി പഞ്ചായത്തിൽ ലൂയിസ് സേവിയർ ചക്യായിലിന്റെ കൃഷിയിടത്തിലെ 100 കുലച്ച ഏത്ത വാഴകൾ കനത്ത കാറ്റിൽ ഒടിഞ്ഞു വീണു.മനോഹർ തോമസിന്റെ കൃഷിയിടത്തിലെ 75 ഓളം കുലച്ച ഏത്തവാഴകളും നശിച്ചു. കർഷകസംഘം ഇത്തിത്താനം ഇളങ്കാവ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള 50 കുലച്ച ഏത്തവാഴകളും കാറ്റിൽ ഒടിഞ്ഞുവീണു. കർഷക സംഘം ഏരിയ സെക്രട്ടറി എം.എൻ മുരളീധരൻ നായർ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ ടോമിച്ചൻ ജോസഫ്, മേഖലാ പ്രസിഡന്റ് പി. കെ അനിൽകുമാർ, സെക്രെട്ടറി ടി.വി അജിമോൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ഇരവുചിറയിൽ വീട് തകർന്നു
തോട്ടയ്ക്കാട് ∙ കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിൽ ഇരവുചിറയിൽ പറത്തോട്ട് ജോർജ് തോമസിന്റെ വീടിന്റെ മുകളിൽ മരം വീണു തകർന്നു. വീട്ടിലുണ്ടായിരുന്നു ജോർജ് തോമസിന്റെ ഭാര്യ സജിനി (44), മക്കളായ അബ (8), ഇബ (6) എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരു കിടപ്പ് മുറി പൂർണമായി തകർന്നു. സംഭവ സമയം സജിനിയും മക്കളും മറ്റൊരു മുറിയിലായിരുന്നു. മേൽക്കൂരയിലെ ഓടുകൾ തകർന്നു. സമീപത്തെ പുരയിടത്തിലെ ആഞ്ഞിലിയാണു കടപുഴകി വീണത്. ജോർജ് തോമസ് ഒറ്റപ്പാലത്ത് ബിസിനസ് ചെയ്യുകയാണ്. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.