ലഹരി നുരയുന്ന പുതുവഴികൾ; ലഹരി കടത്തുകാരും കച്ചവടക്കാരുമായി ഒട്ടേറെ യുവാക്കൾ
ചങ്ങനാശേരി ∙ കഴിക്കുന്ന ബണ്ണിലും കാലിൽ കിടക്കുന്ന ചെരിപ്പിനുള്ളിലും വരെ എംഡിഎംഎ. പുതുവഴികളിലൂടെ നാട്ടിലേക്ക് ലഹരി ഒഴുകുന്നു. ബണ്ണിനുള്ളിൽ 20.9 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കളെ നഗരത്തിൽ നിന്നു പിടികൂടിയതോടെയാണ് ലഹരി നുരയുന്ന പുതുവഴികൾ ചർച്ചയാകുന്നത്. പുതിയ മാർഗങ്ങൾ പൊലീസിനെയും ഒറ്റുകാരെയും ഭയന്നാണ്

ചങ്ങനാശേരി ∙ കഴിക്കുന്ന ബണ്ണിലും കാലിൽ കിടക്കുന്ന ചെരിപ്പിനുള്ളിലും വരെ എംഡിഎംഎ. പുതുവഴികളിലൂടെ നാട്ടിലേക്ക് ലഹരി ഒഴുകുന്നു. ബണ്ണിനുള്ളിൽ 20.9 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കളെ നഗരത്തിൽ നിന്നു പിടികൂടിയതോടെയാണ് ലഹരി നുരയുന്ന പുതുവഴികൾ ചർച്ചയാകുന്നത്.
പുതിയ മാർഗങ്ങൾ
പൊലീസിനെയും ഒറ്റുകാരെയും ഭയന്നാണ് ലഹരി കടത്തുകാർ ഇത്തരം പുതുവഴികൾ തേടുന്നത്. ഒറ്റുകാർ ചോർത്തി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പലരെയും പിടികൂടാൻ പൊലീസിനു കഴിയുന്നത്. ലഹരി കടത്തലിനായി ഇപ്പോൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നത് കുറിയർ സർവീസാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. കുറിയർ സർവീസുകൾ ധാരാളമായതിനാൽ പാഴ്സലുകൾ എല്ലാം പരിശോധിക്കാനും പ്രയാസം. നേരിട്ടുള്ള പണമിടപാടുകൾ ഇല്ല. പകരം ഡിജിറ്റൽ മാർഗത്തിലൂടെ പണമിടപാടുകൾ നടക്കും. പരമ്പരാഗത രീതിയും ഒറ്റുകാരെ ആശ്രയിച്ചുമുള്ള പൊലീസിന്റെയും എക്സൈസിന്റെയും അന്വേഷണത്തിനു പകരം കൂടുതൽ ശാസ്ത്രീയമായ മാർഗത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
ലഹരിക്കോട്ടയാകുന്ന ചങ്ങനാശേരി
ബെംഗളൂരു ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നു ലഹരിമരുന്ന് കടത്തിക്കൊണ്ടുവരുന്നതിൽ 18 – 27 പ്രായമുള്ളവരാണ് കൂടുതലെന്ന് പൊലീസ് പറയുന്നു. ജോലിക്കു ശേഷം നാട്ടിൽ അവധിക്കെത്തുന്നുവെന്ന വ്യാജേനയാണ് ഇവർ ഇതരസംസ്ഥാന ബസിൽ വന്നിറങ്ങുന്നത്. ബണ്ണിനുള്ളിൽ എംഡിഎംയുമായി പെരുന്നയിൽ പിടിയിലായ യുവാക്കളും ഇത്തരത്തിലുള്ള കാരിയർമാരാണെന്നാണ് പൊലീസ് കരുതുന്നത്. ഇവിടെത്തന്നെ കച്ചവടം നടത്താനുള്ള ഇവരുടെ ഉദ്ദേശ്യവും പൊലീസ് തള്ളിക്കളയുന്നില്ല.
കഴിഞ്ഞ മാസം ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിൽപനയ്ക്കായി എത്തിച്ച 12.5 കിലോ കഞ്ചാവുമായി പെരുന്ന സ്വദേശി എക്സൈസിന്റെ പിടിയിലായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നു ലഹരി എത്തിച്ച് ചങ്ങനാശേരി കേന്ദ്രീകരിച്ച് ചില്ലറക്കച്ചവടത്തിനാണ് വലിയ അളവിൽ ലഹരി കടത്തിക്കൊണ്ടു വരുന്നവരുടെ ശ്രമം. പറാലിൽ ചായക്കടയിൽ കഞ്ചാവ് വിൽപന നടത്തിയയാളെയും എക്സൈസ് പിടികൂടിയിരുന്നു. നഗരത്തിന്റെ പലയിടങ്ങളിലും ലഹരിമരുന്ന് കൊണ്ടുവയ്ക്കുന്ന ചില പോയിന്റുകളുണ്ട്. പണം ഡിജിറ്റൽ മാർഗം സ്വീകരിച്ച ശേഷം ആവശ്യക്കാരന് സാധനം സൂക്ഷിച്ച സ്ഥലം പറഞ്ഞു കൊടുക്കും. കഞ്ചാവും രാസലഹരികളും ഇത്തരത്തിൽ വാങ്ങാൻ സ്കൂൾ, കോളജ് വിദ്യാർഥികളടക്കം ക്യൂവിലുണ്ട്.