വാനിൽ നിന്ന് കെട്ടുപൊട്ടി ഇരുമ്പ് കമ്പി റോഡിൽ വീണു; യാത്രക്കാർ നിലവിളിച്ച് ഓടി മാറി
നെടുങ്ങാടപ്പള്ളി ∙ ഇരുമ്പ് കമ്പി ലോഡുമായി വന്ന പിക്കപ് വാനിന്റെ കെട്ടു പൊട്ടി കമ്പി റോഡിൽ വീണു. ബസ് കാത്തു നിന്ന യാത്രക്കാർ ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് നെടുങ്ങാടപ്പള്ളി ജംക്‌ഷനിലാണ് സംഭവം. മല്ലപ്പള്ളി ഭാഗത്തു നിന്ന് കറുകച്ചാൽ ഭാഗത്തേക്ക് വന്ന പിക്കപ് വാനിലെ ലോഡാണ് കോട്ടയം ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്ത് കെട്ടുപൊട്ടി വീണത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിലവിളിച്ച് ഓടി മാറുകയായിരുന്നു. ഗുണനിലവാരമില്ലാത്ത കയർ കൊണ്ടാണ് ലോഡ് കെട്ടിയിരുന്നതെന്നും സുരക്ഷാ സംവിധാനം ഒന്നുമില്ലാതെയാണ് ലോഡ് കൊണ്ടു വന്നതെന്നും നാട്ടുകാർ പറയുന്നു.