സ്പോട് അഡ്മിഷൻ കോട്ടയം ∙ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർഐടി ഗവ.എൻജിനീയറിങ് കോളജ്) 2024-25 വർഷത്തെ ബിടെക് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് സ്പോട് അഡ്മിഷൻ നടത്തും. എംടെക് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്പോട് അഡ്മിഷൻ നടത്തും. റജിസ്‌ട്രേഷൻ രാവിലെ 9 മുതൽ 11 വരെ. വിവരങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോട് അഡ്മിഷൻ 
കോട്ടയം ∙ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർഐടി ഗവ.എൻജിനീയറിങ് കോളജ്) 2024-25 വർഷത്തെ ബിടെക് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന്  സ്പോട് അഡ്മിഷൻ നടത്തും. എംടെക് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ  സ്പോട് അഡ്മിഷൻ നടത്തും. റജിസ്‌ട്രേഷൻ രാവിലെ 9 മുതൽ 11 വരെ. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.rit.ac.in

നേതൃക്യാംപ് ഇന്ന് 
കാഞ്ഞിരപ്പള്ളി ∙ കോൺഗ്രസ് നിയോജകമണ്ഡലം നേതൃക്യാംപ് ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊൻകുന്നം വ്യാപാര ഭവനിൽ നടത്തും. ക്യാംപ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

ബോണസ് വിതരണം ഇന്ന്
നെടുംകുന്നം ∙ ഐഎൻടിയുസി ഉമ്മൻ ചാണ്ടി ട്രസ്റ്റ് ചികിത്സ സഹായ വിതരണവും തൊഴിലാളി ബോണസ് വിതരണവും ഇന്നു 4.30ന് നക്കര ഓഡിറ്റോറിയത്തിൽ നടക്കും. ചികിത്സ സഹായം വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബോണസ് വിതരണം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ് പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ജിജി പോത്തൻ അധ്യക്ഷത വഹിക്കും.

ഇ–കെവൈസി അപ്ഡേഷൻ 25 മുതൽ
ചങ്ങനാശേരി ∙ താലൂക്കിലെ മുൻഗണനാ റേഷൻ കടകളിൽ ഉൾപ്പെട്ട അംഗങ്ങളുടെ ഇ–കെവൈസി അപ്ഡേഷൻ 25 മുതൽ ഒക്ടോബർ 1 വരെ നടത്തും. മുൻഗണനാ റേഷൻ കാർഡിൽ (എഎവൈ – പിഎച്ച്എച്ച്) ഉൾപ്പെട്ട എല്ലാ അംഗങ്ങളും നിർബന്ധമായും ഇ– കെവൈസി അപ്ഡേഷൻ റേഷൻ കടകൾ മുഖാന്തരം അനുവദിച്ച സമയ പരിധിക്കുള്ളിൽ പൂർത്തീകരിക്കേണ്ടതാണെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അപ്ഡേഷൻ ചെയ്യുന്നതിനായി ആധാർ കാർഡും റേഷൻ കാർഡും കൊണ്ട് വരണം.

ADVERTISEMENT

ഇന്റേൺഷിപ്പ് അവസരം
പള്ളിക്കത്തോട് ∙ കോട്ടയം ജില്ലയിലെ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അവസരം. വിഎച്ച്എസി (അഗ്രികൾച്ചർ) പൂർത്തിയാക്കിയവർക്കും, അഗ്രിക്കൾച്ചർ/ ഓർഗാനിക് ഫാമിങ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്രായപരിധി:18 - 41. ഓൺലൈനായി www.keralaagriculture.gov.in എന്ന പോർട്ടലിലൂടെയും കൃഷിഭവൻ/ കൃഷി അസി. ഡയറക്ടർ ഓഫിസുകൾ വഴി ഓഫ്‌ ലൈനായും ഇന്ന് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കായി അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു
പാമ്പാടി ∙ സന്നദ്ധ സംഘടനയായ “ഐക്കൺ ചാരിറ്റീസ്” സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പഠിക്കാൻ മിടുക്കരായ കുട്ടികൾക്കായുള്ള വാർഷിക സ്കോളർഷിപ് പദ്ധതി ഐക്കൺ എക്സലൻസ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് വൺ മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന കുട്ടികൾക്ക് https://iconcharities.in എന്ന ഓൺലൈൻ പോർട്ടലിൽ‍ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ അയയ്ക്കേണ്ട ഇമെയിൽ iconcharitiesindia@gmail.com. അവസാന തീയതി ഒക്ടോബർ 15.

ADVERTISEMENT

ചിത്രരചനാ മത്സരം 
മണർകാട് ∙ കെപിഎൽ പാട്ടുപുര ഓർക്കസ്ട്ര 16നു രാവിലെ 9 മുതൽ 12 വരെ മണർകാട് കവലയിലെ അട്ടാർവയലിൽ കൊമേഴ്സ്യൽ ഹാളിൽ 5 മുതൽ 12വരെ പ്രായമുള്ള കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തും. രാവിലെ 8.30നു റജിസ്ട്രേഷൻ ആരംഭിക്കും. മത്സരാർഥികൾ പെൻസിൽ, പെൻ, കളറിങ് സാമഗ്രികൾ കൊണ്ടുവരണം.ഫീസ് ഉണ്ടായിരിക്കില്ല.