കോട്ടയം ജില്ലയിൽ ഇന്ന് (14-09-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ എല്ലാ ജില്ലകളിലും മിതമായ തോതിൽ മഴയ്ക്കു സാധ്യത. ∙ ബാങ്ക് അവധി. അറിയിപ്പ് സ്പോട് അഡ്‌മിഷൻ പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ എംസിഎ, ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കോഴ്സുകളിലേക്ക് നിലവിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അവസാനഘട്ട

ഇന്ന്
∙ എല്ലാ ജില്ലകളിലും മിതമായ തോതിൽ മഴയ്ക്കു സാധ്യത.
∙ ബാങ്ക് അവധി.
അറിയിപ്പ്
സ്പോട് അഡ്‌മിഷൻ
പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ എംസിഎ, ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കോഴ്സുകളിലേക്ക് നിലവിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അവസാനഘട്ട സ്പോട് അഡ്‌മിഷൻ നടത്തും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. എസ്‌സി, എസ്ടി, ഒബിസി എന്നീ വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 9446122060, 7907645018.
അപേക്ഷ ക്ഷണിച്ചു
കുമരകം∙ കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ കാർഷിക ബിരുദ (ഓണേഴ്‌സ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി:19. www.admissions.kau.in. 04872438139.
നഴ്സിങ് കോഴ്സ്
കോട്ടയം ∙ 20 വർഷമായി സ്വന്തമായി ആശുപത്രിയുള്ള, മലയാളി മാനേജ്മെന്റ് നടത്തുന്ന പ്രജ്‌വാൾ കോളജ് ഓഫ് നഴ്സിങ്ങിലേക്ക് ജിഎൻഎം, ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി, എംഎസ്‌സി നഴ്സിങ് കോഴ്സുകളിലേക്കു പ്രവേശനം തുടങ്ങി. ഐഎൻസി, കെഎൻസി അംഗീകാരമുണ്ട്. വായ്പാ സൗകര്യം. പഠനശേഷം ഐഇഎൽടിഎസ്, ഒഇടി, ജർമൻ പരിശീലനം ലഭിക്കും. 9562399777.
സീറ്റൊഴിവ്
കോട്ടയം ∙ ബേക്കർ മെമ്മോറിയൽ പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയ്നിങ് സ്കൂളിൽ എസ്‍സിഇആർടി, എൻസിആർടി എന്നിവയുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സിലേക്ക് പ്രവേശനത്തിനായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു, തത്തുല്യം. വയസ്സ് 17–33. ഫോൺ: 8590025179.
കംപ്യൂട്ടർ കോഴ്സ്
ഏറ്റുമാനൂർ∙ കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ സർക്കാർ അംഗീകൃത പിജിഡിസിഎ (യോഗ്യത: ബിരുദം), ഡിസിഎ (യോഗ്യത: പ്ലസ്ടു) കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോൺ: 9497818264, 8921948704.