കോട്ടയം ∙ 123–ാം താഴത്തങ്ങാടി മത്സര വള്ളംകളി ഒക്ടോബർ 6ന് നടക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, തിരുവാർപ്പ് പഞ്ചായത്ത്, കോട്ടയം നഗരസഭ എന്നിവരുടെ സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ലബ്ബാണ് വള്ളംകളി നടത്തുന്നത്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റിയതിനെ തുടർന്നാണ് താഴത്തങ്ങാടി മത്സര വള്ളംകളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ 123–ാം താഴത്തങ്ങാടി മത്സര വള്ളംകളി ഒക്ടോബർ 6ന് നടക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, തിരുവാർപ്പ് പഞ്ചായത്ത്, കോട്ടയം നഗരസഭ എന്നിവരുടെ സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ലബ്ബാണ് വള്ളംകളി നടത്തുന്നത്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റിയതിനെ തുടർന്നാണ് താഴത്തങ്ങാടി മത്സര വള്ളംകളി മാറ്റിവച്ചത്. ചുണ്ടൻ, ഇരുട്ടു കുത്തി ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, വെപ്പ് ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, ചുരുളൻ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

ക്യാപ്റ്റന്മാരുടെ യോഗവും ട്രാക്ക് നിർണയവും 29 ന് വൈകിട്ട് 4ന് വെസ്റ്റ് ക്ലബ് ഹാളിൽ നടക്കും. വള്ളംകളി കുറ്റമറ്റതാക്കുന്നതിന് റിമോട്ട് സ്റ്റിൽ സ്റ്റാർട്ടിങ് സംവിധാനം, ഫോട്ടോ ഫിനിഷ്, റെയ്സ് കോഴ്സ് ട്രാക്ക് ഫിക്സിങ്, ആറിന്റെ ഇരുകരകളിലും കാണികൾക്ക് സുഗമമായി വള്ളംകളി കാണുന്നതിനുള്ള ക്രമീകരണങ്ങൾ, വള്ളംകളി സ്മരണികയുടെ പ്രസിദ്ധീകരണം തുടങ്ങിയവയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്റ് കെ.ജി.കുര്യച്ചൻ, സെക്രട്ടറി അനീഷ് കുമാർ എന്നിവർ അറിയിച്ചു.

English Summary:

The historic Thazhathangadi Boat Race returns to Kottayam on October 6th! Organized by Kottayam West Club, the event promises exhilarating races across multiple categories.