കുമരകം ∙ കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി ഒന്നാംതരത്തിൽ കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ പി.ജി.കർണൻ ജേതാവായി. മാ‍ഞ്ചിറ അനാമിക ക്യാപ്റ്റനായ പി.ജി.കർണൻ കുമരകം ഓക്സാർ ബോട്ട് ക്ലബ്ബിന്റെ ഷെമിൻ തോപ്പിൽ നയിച്ച പടക്കുതിരയെ തോൽപിച്ചാണു ജേതാവായത്.പല മത്സരങ്ങളും കാണികളെ ആവേശത്തിലാക്കി. ട്രാക്കിൽ പോള

കുമരകം ∙ കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി ഒന്നാംതരത്തിൽ കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ പി.ജി.കർണൻ ജേതാവായി. മാ‍ഞ്ചിറ അനാമിക ക്യാപ്റ്റനായ പി.ജി.കർണൻ കുമരകം ഓക്സാർ ബോട്ട് ക്ലബ്ബിന്റെ ഷെമിൻ തോപ്പിൽ നയിച്ച പടക്കുതിരയെ തോൽപിച്ചാണു ജേതാവായത്.പല മത്സരങ്ങളും കാണികളെ ആവേശത്തിലാക്കി. ട്രാക്കിൽ പോള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി ഒന്നാംതരത്തിൽ കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ പി.ജി.കർണൻ ജേതാവായി. മാ‍ഞ്ചിറ അനാമിക ക്യാപ്റ്റനായ പി.ജി.കർണൻ കുമരകം ഓക്സാർ ബോട്ട് ക്ലബ്ബിന്റെ ഷെമിൻ തോപ്പിൽ നയിച്ച പടക്കുതിരയെ തോൽപിച്ചാണു ജേതാവായത്.പല മത്സരങ്ങളും കാണികളെ ആവേശത്തിലാക്കി. ട്രാക്കിൽ പോള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി ഒന്നാംതരത്തിൽ കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ പി.ജി.കർണൻ ജേതാവായി.  മാ‍ഞ്ചിറ അനാമിക ക്യാപ്റ്റനായ പി.ജി.കർണൻ കുമരകം ഓക്സാർ ബോട്ട് ക്ലബ്ബിന്റെ ഷെമിൻ തോപ്പിൽ നയിച്ച പടക്കുതിരയെ തോൽപിച്ചാണു ജേതാവായത്. പല മത്സരങ്ങളും കാണികളെ ആവേശത്തിലാക്കി. ട്രാക്കിൽ പോള വില്ലനായി എത്തിയതു മത്സരത്തെ ചില സമയങ്ങളിൽ പ്രതിസന്ധിയിലാക്കി.  മത്സരവള്ളംകളി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ബോട്ട് ക്ലബ് പ്രസിഡന്റ് പി.ബി. അശോകൻ അധ്യക്ഷത വഹിച്ചു.

കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയിൽ ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ് വള്ളങ്ങളുടെ ഫൈനൽ മത്സരം. മത്സരത്തിൽ കുമരകം ഫ്രീഡം ബോട്ട് ക്ലബ്ബിന്റെ മൂന്നുതൈക്കൻ വിജയിച്ചു.

കെ.ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കലക്ടർ ജോൺ വി.സാമുവൽ, പഞ്ചായത്ത് അംഗം മിനി ബിജു, ജി.ഗോപകുമാർ, ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി.ആനന്ദക്കുട്ടൻ, ക്ലബ് ജനറൽ സെക്രട്ടറി ബാബു ഉഷസ്സ്, സദാനന്ദൻ വിരിപ്പുകാല, അശോകൻ കരീമഠം തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് സമ്മാനം നൽകി. വൈസ് പ്രസിഡന്റ് എം.കെ.പൊന്നപ്പൻ അധ്യക്ഷത വഹിച്ചു. വള്ളംകളിക്കു മുന്നോടിയായി വിരിപ്പുകാല ശക്തീശ്വരം ക്ഷേത്രത്തിൽ      നിന്നു ജലഘോഷയാത്ര ഉണ്ടായിരുന്നു.

ADVERTISEMENT

വിജയിച്ച മറ്റു വള്ളങ്ങൾ
∙ചുരുളൻ ഒന്നാം ഗ്രേഡ്– കൊച്ചിൻ ഐബിആർഎയുടെ ആന്റണി തോമസ് ക്യാപ്റ്റനായ മൂഴി.
∙വെപ്പ് രണ്ടാം തരം കിളിരൂർ ഐബിസി ബോട്ട് ക്ലബ്ബിന്റെ ഇൻസാൻ നയിച്ച ഏബ്രഹാം മൂന്നുതൈക്കൽ.
∙ചുരുളൻ രണ്ടാം തരം– തൊള്ളായിരം ബോയ്സിന്റെ നീരജ് അനുരാഗ് നയിച്ച പടയാളി.
∙ഒരാൾ തുഴയുന്ന വള്ളത്തിൽ സാബു ആറ്റുചിറ.
∙വെപ്പ് ഒന്നാം ഗ്രേഡ്– ഒളശ്ശ ഡിസിബിസിയുടെ പ്രിൻസ് ജോസഫ് ഫിലിപ് ക്യാപ്റ്റനായ നവജ്യോതി എതിരില്ലാതെ വിജയിച്ചു.

ഫ്രീഡം ബോട്ട് ക്ലബ്ബിന്റെ മൂന്നുതൈക്കന്  ശ്രീനാരായണജയന്തി എവർറോളിങ് ട്രോഫി
കുമരകം ∙ കോട്ടത്തോട്ടിൽ ആവേശം നിറച്ച ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ ഫ്രീഡം ബോട്ട് ക്ലബ്ബിന്റെ കെ.പി.ബാലാജി ക്യാപ്റ്റനായ മൂന്നുതൈക്കൻ ശ്രീനാരായണജയന്തി എവർറോളിങ് ട്രോഫി നേടി. കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ സിറിൾ ജേക്കബ് നയിച്ച പി.ജി.കർണനെ പരാജയപ്പെടുത്തിയാണു മൂന്നുതൈക്കൻ വിജയതീരത്ത് എത്തിയത്.  ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നു തുടങ്ങിയ കളിവള്ളങ്ങളുടെ ഘോഷയാത്ര കോട്ടത്തോട്ടിൽ എത്തിയ ശേഷം നടന്ന മത്സര വള്ളംകളി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണജയന്തി പബ്ലിക് ബോട്ട് റേയ്സ് ക്ലബ് പ്രസിഡന്റ് വി.എസ്.സുഗേഷ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT

കെ. ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ്, ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, ഫാ. സിറിയക് വലിയപറമ്പിൽ, ജി.ഗോപകുമാർ, പഞ്ചായത്ത് അംഗം വി.സി.അഭിലാഷ്, ക്ലബ് ജനറൽ സെക്രട്ടറി എസ്.ഡി.പ്രേംജി, മുൻ ജനറൽ സെക്രട്ടറി പി.എസ്.രഘു തുടങ്ങിയവർ പ്രസംഗിച്ചു.  സമ്മാനസമർപ്പണത്തിനു ശേഷം തുഴച്ചിൽക്കാർക്കു  ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ വക പായസ വിതരണവും നടന്നു.

വിജയിച്ച മറ്റു വള്ളങ്ങൾ
∙ഒന്നാം ഗ്രേഡ് ചുരുളൻ– ചെങ്ങളം യുകെബിസിയുടെ ഇ.എസ്.മഹേഷ് ക്യാപ്റ്റനായ കോടിമത.
∙ ചുരുളൻ രണ്ടാം തരം– കണ്ണാടിച്ചാൽ കെയുബിസിയുട കെ.എസ്.ശ്യാംകുമാർ നയിച്ച ഡായി നമ്പർ ടു.
∙ചുരുളൻ മൂന്നാം ഗ്രേഡ്– തൊള്ളായിരം ബോട്ട് ക്ലബ്ബിന്റെ സനൽ മഠത്തിൽ ക്യാപ്റ്റനായ പടയാളി.
∙രണ്ടാം ഗ്രേഡ് ഇരുട്ടുകുത്തി– തിരുവാർപ്പ് ബോട്ട് ക്ലബ്ബിന്റെ കെ.മിഥുൻ നയിച്ച ശരവണൻ.
∙വെപ്പ് ഒന്നാംതരം– അയ്മനം ഡിസിബിസിയുടെ പ്രിൻസ് സ്കറിയ ക്യാപ്റ്റനായ നവജ്യോതി എതിരില്ലാതെ വിജയം നേടി.
∙വെപ്പ് രണ്ടാം ഗ്രേഡ്– ഇല്ലിക്കൽ എബിസിയുടെ കെ.കെ.ഇൻസാൻ നയിച്ച ഏബ്രഹാം മൂന്നുതൈക്കൻ.

English Summary:

The Kumarakom Boat Races were a resounding success with P.G. Karnan and Freedom Boat Club's 'Munnuthaikal' claiming victory in the prestigious Iruttukuthi category at the Kavanaatinkara Tourism Boat Race and the Sree Narayana Jayanthi Ever Rolling Trophy, respectively. The races, inaugurated by Minister V.N. Vasavan, saw fierce competition across various categories, captivating audiences with their speed and skill.