പോള: ബോട്ട് നീങ്ങുന്നില്ല; ഹൗസ് ബോട്ട് യാത്ര അടിമുടി പ്രശ്നം
കുമരകം ∙ ശ്രദ്ധ അൽപം തെറ്റിയാൽ തോട്ടിൽ വീഴും. വിനോദസഞ്ചാരത്തിനു കുമരകത്ത് എത്തുന്നവർക്ക് ആനന്ദത്തിനു മുൻപ് ഒരു ‘പരീക്ഷണ’വും.അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ഹൗസ് ബോട്ടിൽ കയറാൻ വിനോദസഞ്ചാരികൾ ബുദ്ധിമുട്ടുകയാണ്. ഹൗസ് ബോട്ടിൽ കയറാൻ ബോട്ടിൽനിന്നു കരയിലേക്കിടുന്ന പാലമാണ് ആശ്രയം. ബോട്ട്ജെട്ടിക്കു സമീപം

കുമരകം ∙ ശ്രദ്ധ അൽപം തെറ്റിയാൽ തോട്ടിൽ വീഴും. വിനോദസഞ്ചാരത്തിനു കുമരകത്ത് എത്തുന്നവർക്ക് ആനന്ദത്തിനു മുൻപ് ഒരു ‘പരീക്ഷണ’വും. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ഹൗസ് ബോട്ടിൽ കയറാൻ വിനോദസഞ്ചാരികൾ ബുദ്ധിമുട്ടുകയാണ്. ഹൗസ് ബോട്ടിൽ കയറാൻ ബോട്ടിൽനിന്നു കരയിലേക്കിടുന്ന പാലമാണ് ആശ്രയം. ബോട്ട്ജെട്ടിക്കു സമീപം ഹൗസ് ബോട്ട് അടുക്കുന്ന സ്ഥലത്തെ കൽക്കെട്ട് ഇടിഞ്ഞു തോട്ടിൽ വീണു. ഒപ്പം പോളയും എത്തിയതോടെ ഹൗസ് ബോട്ട് കരയിലേക്ക് അടുപ്പിക്കാൻ കഴിയുന്നില്ല. സഞ്ചാരികൾ എത്തിയാൽ അവർ ബോട്ടിലേക്ക് കയറേണ്ടതു ചെറിയ പാലത്തിലൂടെയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും എത്തുമ്പോൾ ബോട്ടിലേക്കു കയറാൻ പ്രയാസമാണ്. പോളയിലൂടെ ബോട്ട് ഓടിച്ചു പോകാനും ബുദ്ധിമുട്ട്. കായൽ തീരത്തേക്കുള്ള നടപ്പാത നിർമിച്ചപ്പോൾ ഇവിടത്തെ കൽക്കെട്ട് കൂടി നിർമിക്കണമെന്നു ആവശ്യം ഉയർന്നിരുന്നെങ്കിലും ടൂറിസം വകുപ്പ് ഗൗനിച്ചില്ല.