കോട്ടയം∙ ഐഐഐടി കോട്ടയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെയും (ഐ4സി) സഹകരണത്തോടെയുള്ള സൈബർ കമാൻഡോ പരിശീലന പരിപാടിക്ക് ബുധനാഴ്ച തുടക്കമാകും. പരിപാടിയുടെ ഉദ്ഘാടനം ഐഐഐടി കോട്ടയത്ത് ബുധനാഴ്ച രാവിലെ 11ന് നടക്കും. ഐ4സി ഡയറക്ടർ കേണൽ (റിട്ട) അരവിന്ദ് കുമാർ, കോട്ടയം ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ഐഐഐടി കോട്ടയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെയും (ഐ4സി) സഹകരണത്തോടെയുള്ള സൈബർ കമാൻഡോ പരിശീലന പരിപാടിക്ക് ബുധനാഴ്ച തുടക്കമാകും. പരിപാടിയുടെ ഉദ്ഘാടനം ഐഐഐടി കോട്ടയത്ത് ബുധനാഴ്ച രാവിലെ 11ന് നടക്കും. ഐ4സി ഡയറക്ടർ കേണൽ (റിട്ട) അരവിന്ദ് കുമാർ, കോട്ടയം ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഐപിഎസ് എന്നിവർ മുഖ്യാതിഥികളായെത്തും. ഐഐഐടി കോട്ടയം സൈബർ സെക്യൂരിറ്റി വിഭാഗം മേധാവി ഡോ. വി.പഞ്ചമി, ഡയറക്ടർ ഡോ. രാജീവ് വി. ധരസ്കർ, റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെക്യൂർഡ് സൈബർ സ്പേസ് കാംപെയ്നിന്റെ ഭാഗമായി, രാജ്യത്തിന്റെ സൈബർ സുരക്ഷാ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് സൈബർ കമാൻഡോ പരിശീലന പരിപാടി. ഇന്ത്യയുടെ ഡിജിറ്റൽ ലാൻഡ്സ്കേപ്പിനെ പ്രതിരോധിക്കാൻ എലൈറ്റ് സൈബർ കമാൻഡോകളെ തയാറാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ, സംസ്ഥാനതലത്തിലും ദേശീയതലത്തിലും സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള രാജ്യത്തിന്റെ ശേഷി ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയിലുടനീളം 5,000 സൈബർ കമാൻഡോകൾക്ക് പരിപാടിയിലൂടെ പരിശീലനം നൽകും.

English Summary:

IIIT Kottayam partners with the Ministry of Home Affairs' I4C to launch a Cyber Commando Training Program, strengthening India's cyber security infrastructure and combating evolving cyber threats. This program is part of a national initiative to train 5,000 cyber commandos over the next five years.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT