ഇതൊരു റോഡാണോ? കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പ്രവേശന റോഡിലെ ടാറിങ് തകർന്നു
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രി വളപ്പിലെ പ്രവേശന റോഡിലെ ടാറിങ് തകർന്നത് ആശുപത്രിയിലെത്തുന്നവരെയും രോഗികളെയും ദുരിതത്തിലാക്കുന്നു.ആശുപത്രി കവാടം മുതൽ റോഡിലെ ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്.ആശുപത്രി വളപ്പിൽ പാകിയിരുന്ന ഇന്റർലോക്ക് കട്ടകൾ ഇളകിപ്പോയത് കഴിഞ്ഞ ദിവസം ആശുപത്രി ഫണ്ട് ഉപയോഗിച്ചു

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രി വളപ്പിലെ പ്രവേശന റോഡിലെ ടാറിങ് തകർന്നത് ആശുപത്രിയിലെത്തുന്നവരെയും രോഗികളെയും ദുരിതത്തിലാക്കുന്നു. ആശുപത്രി കവാടം മുതൽ റോഡിലെ ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്. ആശുപത്രി വളപ്പിൽ പാകിയിരുന്ന ഇന്റർലോക്ക് കട്ടകൾ ഇളകിപ്പോയത് കഴിഞ്ഞ ദിവസം ആശുപത്രി ഫണ്ട് ഉപയോഗിച്ചു പുതിയവ പാകി.
എന്നാൽ, പുതിയ ആശുപത്രി കെട്ടിടത്തിലേക്കു പോകുന്ന റോഡിലെ ടാറിങ്ങാണു തകർന്നു കുഴികളായത്. അത്യാഹിതങ്ങളിൽപെട്ട ആളുകളെയും കിടപ്പുരോഗികളെയും കൊണ്ടുവരുന്ന വാഹനങ്ങളും ആംബുലൻസും കുഴികളിൽ ചാടിയാണു കടന്നുപോകുന്നത്. റോഡ് റീടാർ ചെയ്തു യാത്രാദുരിതം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.