പിഎ‌‌സ്‌സി പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം കോട്ടയം, കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലാർക്ക് നിയമന പരീക്ഷയുടെ കേന്ദ്രങ്ങളിൽ‌ പിഎസ്‌സി മാറ്റം വരുത്തി. 28 നു 1.30 മുതൽ 3.30 വരെയാണ് ഒഎംആർ പരീക്ഷ. പഴയ പരീക്ഷാകേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കിയാൽ മതി. വനിതകൾക്ക്മെഗാ മെഡിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎ‌‌സ്‌സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
കോട്ടയം, കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലാർക്ക് നിയമന പരീക്ഷയുടെ കേന്ദ്രങ്ങളിൽ‌ പിഎസ്‌സി മാറ്റം വരുത്തി. 28 നു 1.30 മുതൽ 3.30 വരെയാണ് ഒഎംആർ പരീക്ഷ. പഴയ പരീക്ഷാകേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കിയാൽ മതി.

വനിതകൾക്ക് മെഗാ മെഡിക്കൽ ക്യാംപ് 29ന്
പത്തനാട് ∙ ലോക ഹൃദയദിനത്തോടനുബന്ധിച്ചു കങ്ങഴ മുസ്‌ലിം പുതൂർ പള്ളി ജമാ അത്ത്, കങ്ങഴ മുസ്‌ലിം ഹയർസെക്കൻഡറി സ്കൂൾ എന്നിവ ചേർന്നു പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ വനിതകൾക്കായി മെഗാ മെഡിക്കൽ ക്യാംപ് 29നു രാവിലെ 9.30 മുതൽ 1.30 വരെ കങ്ങഴ മുസ്‌ലിം ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. സൗജന്യ ഇസിജി പരിശോധന, സൗജന്യ പിഎഫ്ടി പരിശോധന, പ്രമേഹം, രക്തസമ്മർദം എന്നിവ പരിശോധിക്കും. തുടർ ചികിത്സകൾക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ആനൂകൂല്യങ്ങൾ ലഭിക്കും.

ADVERTISEMENT

വനിതാ ട്രെയ്നർ ജോലി ഒഴിവ്
കൊടുങ്ങൂർ ∙ വാഴൂർ പഞ്ചായത്തിലെ വനിതാ ഫിറ്റ്നസ് സെന്ററിലേക്ക് പരിചയസമ്പന്നരായ വനിതാ ട്രെയ്നറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുക.

റഫറി ടെസ്റ്റ് 
കോട്ടയം ∙ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 29ന് 10ന് കളത്തിപ്പടി ഗിരിദീപം സ്കൂളിൽ ജില്ലാ വോളിബോൾ റഫറി ടെസ്റ്റ് നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9447042976, 9495110150.

ADVERTISEMENT

ജലവിതരണം മുടങ്ങും 
കടുത്തുരുത്തി ∙ പമ്പിങ് ലൈനിൽ  അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജാതിക്കാമല ടാങ്കിൽ നിന്നും ജലവിതരണം നടത്തുന്ന സബ്ഡിവിഷനു കീഴിൽ വരുന്ന ഞീഴൂർ, കടുത്തുരുത്തി,കല്ലറ പഞ്ചായത്തുകളിൽ പൂർണമായും മുളക്കുളം,കുറവിലങ്ങാട്, വെള്ളൂർ പഞ്ചായത്തുകളിൽ ഭാഗികമായും ഇന്ന് ജലവിതരണം മുടങ്ങും 

ഓവർസീയർ നിയമനം
കല്ലറ ∙ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറുടെ ഓഫിസിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഓവർസീയറെ (സിവിൽ) നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 30 ന്  11 ന് പഞ്ചായത്ത് ഓഫിസിൽ നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കണം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും കോപ്പിയും ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം .

ADVERTISEMENT

റേഷൻ മസ്റ്ററിങ്
പാമ്പാടി ∙ എഎവൈ– പിഎച്ച്എച്ച് കാർഡ് ഉടമകളും കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും 30 നുള്ളിൽ റേഷൻ കടകളിലെത്തി മസ്റ്ററിങ് നടത്തണം.

ഐടിഐയിൽ ഒഴിവ്
ഏറ്റുമാനൂർ ∙ ഗവൺമെന്റ് ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഫോൺ : 9495080024, 9497390402.

അധ്യാപക  നിയമനം
പുതുപ്പള്ളി ∙ സെന്റ് ജോർജ്സ് ഗവ. വിഎച്ച്എസ്എസിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.  ഇന്ന് 2ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. സർട്ടിഫിക്കറ്റുകളുടെ അസ്സൽ കൊണ്ടുവരേണ്ടതാണ്.
വൈക്കം ∙ വൈക്കം ഗവൺമെന്റ് എച്ച്എസ്എസ് തെക്കേനട ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവ്. താൽപര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT