ADVERTISEMENT

കോട്ടയം∙ റോഡരികിലെ കുഴിയിൽ  അജ്ഞാത മൃതദേഹം കണ്ടെത്തി.  നട്ടശേരി വട്ടമൂട്  അയ്മനത്ത് ചിററോഡരികിലെ കുഴിയിൽ മുണ്ടും ഷർട്ടും ധരിച്ച് കമഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. മാലിന്യം തള്ളുന്ന കുഴിയിൽ നിന്നും അതിരൂക്ഷമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം കോട്ടയം ഈസ്റ്റ് പൊലീസിനെയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചു. കോട്ടയം ഈസ്റ്റ്  സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary:

An unidentified body was found in a roadside pit near Aymanam Chira road in Vattamood, Kottayam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com