കുമരകം ∙ പുന്നമടയിലെ ജലമാമാങ്കത്തിനു ജില്ലയിൽ നിന്നു പോകുന്ന കളിവള്ളങ്ങൾക്കു നാടിന്റെ ‘ഓൾ ദ് ബെസ്റ്റ്’. ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ എന്നീ ഇനങ്ങളിലെ വള്ളങ്ങൾ മത്സരിച്ചു വിജയം നേടി നെഹ്റു ട്രോഫിയുമായി എത്തുന്നതും കാത്തിരിക്കുകയാണു വള്ളംകളി പ്രേമികൾ. ബോട്ട് ക്ലബ്ബുകളുടെയും തുഴക്കാരുടെയും ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ പുന്നമടയിലെ ജലമാമാങ്കത്തിനു ജില്ലയിൽ നിന്നു പോകുന്ന കളിവള്ളങ്ങൾക്കു നാടിന്റെ ‘ഓൾ ദ് ബെസ്റ്റ്’. ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ എന്നീ ഇനങ്ങളിലെ വള്ളങ്ങൾ മത്സരിച്ചു വിജയം നേടി നെഹ്റു ട്രോഫിയുമായി എത്തുന്നതും കാത്തിരിക്കുകയാണു വള്ളംകളി പ്രേമികൾ. ബോട്ട് ക്ലബ്ബുകളുടെയും തുഴക്കാരുടെയും ഏറെ നാളത്തെ അധ്വാനം പുന്നമടയിൽ നാളെ വള്ളങ്ങളുടെ കുതിപ്പാകും. പ്രധാന മത്സരം ചുണ്ടൻവള്ളങ്ങളുടേത് ആണെങ്കിലും മറ്റു കളിവള്ളങ്ങളുടെ മത്സരവും ആവേശമാകും.

ഇന്നു രാവിലെ ചെറുവള്ളങ്ങളുടെ മത്സരവും ഉച്ചകഴിഞ്ഞു ചുണ്ടൻവള്ളങ്ങളുടെ മത്സരവും നടക്കും. വള്ളംകളി നേരിട്ടു കാണാൻ വള്ളങ്ങളിലും ബോട്ടുകളിലും കൂടാതെ ബസുകളിലും ആളുകൾ പോകുന്നു. ഇതിനൊന്നും കഴിയാത്തവർ ടിവിക്കു മുന്നിലും ഇരുന്നു വള്ളംകളി കാണും. ഉച്ചകഴിയുന്നതോടെ കുമരകം, അയ്മനം, തിരുവാർപ്പ്, ചങ്ങനാശേരി മേഖലയിൽ ആർപ്പുവിളി ഉയരും.

ADVERTISEMENT

ചുണ്ടൻ
കുമരകം ടൗൺ ബോട്ട് ക്ലബ്: 2 ഹാട്രിക് ഉൾപ്പെടെ 6 തവണ നെഹ്റു ട്രോഫി നേടി. കഴിഞ്ഞ വർഷം ചമ്പക്കുളം ചുണ്ടനിൽ മൈക്രോ സെക്കൻഡിന്റെ വ്യത്യാസത്തിൽ ട്രോഫി നഷ്ടമായി. ഇത്തവണ നടുഭാഗം ചുണ്ടനിൽ തുഴയുന്നു. നെഹ്റു ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഫൈനൽ മത്സരത്തിൽ എത്തിയ ചുണ്ടനാണു നടുഭാഗം. ക്യാപ്റ്റൻ സുനീഷ് നന്തികണ്ണന്തറ കുമരകം ബോട്ട് ക്ലബ്: 2 ഹാട്രിക് ഉൾപ്പെടെ 7 തവണ നെഹ്റു ട്രോഫി നേടി.

ഇതിൽ 50–ാമത് നെഹ്റു ട്രോഫി മത്സരത്തിലെ വിജയി എന്ന നേട്ടവും ഉണ്ട്. ഈ വർഷം നീറ്റിലിറക്കിയ മേൽപാടം ചുണ്ടനിൽ തുഴയുന്നു. ക്യാപ്റ്റൻ സോണി മേൽപാടം ചങ്ങനാശേരി ബോട്ട് ക്ലബ്: നെഹ്റു ട്രോഫിക്ക് ആദ്യം ചുണ്ടനിൽ തുഴയുന്നു. ആയാപറമ്പ് വലിയ ദിവാൻജിയിലാണു കന്നിപ്പോരാട്ടം. ക്യാപ്റ്റൻ സണ്ണി തോമസ് ഇടമണ്ണിക്കൽ

ADVERTISEMENT

വെപ്പ് ഗ്രേഡ് വൺ
അയ്മനം ഡിസിബിസി ബോട്ട് ക്ലബ്: നെഹ്റു ട്രോഫി മത്സരത്തിൽ കഴിഞ്ഞ വർഷം അമ്പലക്കടവൻ വെപ്പ് ഗ്രേഡ് ഒന്നിൽ വിജയിച്ച ക്ലബ്. ഈ വർഷം പുതിയ വള്ളമായ നവജ്യോതിയിൽ മത്സരിക്കുന്നു. ക്യാപ്റ്റൻ പ്രിൻസ് ജോസഫ് ഫിലിപ്

വെപ്പ് ബി ഗ്രേഡ്
തിരുവാർപ്പ് ടൗൺ ബോട്ട് ക്ലബ്: ഈ വർഷം ഏബ്രഹാം മൂന്നുതൈക്കൻ വള്ളത്തിൽ മത്സരിക്കുന്നു. ക്യാപ്റ്റൻ അഭിജിത് എൻ ദേവദാസ്

ADVERTISEMENT

ഇരുട്ടുകുത്തി ഗ്രേഡ് വൺ
കുമരകം കവണാർ സിറ്റി ബോട്ട് ക്ലബ്: കഴിഞ്ഞ വർഷം വെപ്പ്‌വള്ളമായ പി.ജി. കരിപ്പുഴയിൽ നെഹ്റു ട്രോഫിയിൽ വിജയം. ഈ വർഷം നീറ്റിലിറക്കിയ ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ് വള്ളമായി പി.ജി. കർണനിൽ മത്സരിക്കുന്നു.ക്യാപ്റ്റൻ മെൽബിൻ അനീഷ് കോട്ടപ്പറമ്പിൽ

ചുരുളൻ ഗ്രേഡ് ഒന്ന്
കുമ്മനം അറുപറ ബോട്ട് ക്ലബ്: കോടിമത വള്ളത്തിൽ തുഴയുന്നു. ക്യാപ്റ്റൻ സക്കീർ ഹുസൈൻ കുമ്മനം യുവദർശന ബോട്ട് ക്ലബ്: വേലങ്ങാടൻ വള്ളത്തിൽ തുഴയുന്നു. ക്യാപ്റ്റൻ മുഹമ്മദ് സിറാജ് കൊറ്റമ്പലം

English Summary:

The Nehru Trophy Boat Race at Punnamada is set to electrify the backwaters with exhilarating races in various categories like Chundan, Veppu, Iruttukuthi, and Churulan. Witness the culmination of months of training as oarsmen battle for victory in this spectacular event.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT