ADVERTISEMENT

വൈക്കം ∙ ഇടയാഴം-കല്ലറ റോഡിൽ അപകടം തുടർക്കഥയാകുന്നു. ഒരാഴ്ചയ്ക്കിടെ ഉണ്ടായ മൂന്ന് അപകടങ്ങളിൽ രണ്ടു പേർ മരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30-ന് പൊന്നങ്കേരി വളവിൽ നിയന്ത്രണംവിട്ട ബൈക്ക് പാടത്തേക്ക് മറിഞ്ഞ് കല്ലറ തെക്കേ അറയ്ക്കലിൽ ഷാജിയുടെ മകൻ വിഷ്ണു(ഉണ്ണിക്കുട്ടൻ-32) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് കല്ലറ ഭാഗത്ത് നിന്നു വന്ന പിക്കപ് വാൻ നിയന്ത്രണം വിട്ട് വലതു വശത്തേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ഉഴത്തിൽ ഭാഗത്താണ് മൂന്നാമത്തെ അപകടം. നിയന്ത്രണംവിട്ട ഓട്ടോ റോഡിൽ നിന്ന് 10 അടിയോളം താഴ്ചയുള്ള പാടശേഖരത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ ആലപ്പുഴ തണ്ണീർമുക്കം കണ്ണങ്കര ഉള്ളാടശേരിയിൽ യു.വി.ജിബുമോൻ(47) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ സുരമ്യ(41) പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശങ്ങളിലായുണ്ടായ വിവിധ അപകടങ്ങളിൽ 8 ജീവൻ നഷ്ടപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

ഇടയാഴം - കല്ലറ റോഡിൽ അപകടം തുടർക്കഥയായ പൊന്നങ്കേരി വളവിൽ ഇന്നലെ ഉച്ച സമയത്ത് 
അനുഭവപ്പെട്ട വാഹനത്തിരക്ക്. ഇവിടെയാണ് കഴിഞ്ഞ ദിവസം ബൈക്ക് പാടത്തേക്ക് മറിഞ്ഞ് കല്ലറ 
തെക്കേ അറയ്ക്കലിൽ ഷാജിയുടെ മകൻ വിഷ്ണു മരിച്ചത്.
ഇടയാഴം - കല്ലറ റോഡിൽ അപകടം തുടർക്കഥയായ പൊന്നങ്കേരി വളവിൽ ഇന്നലെ ഉച്ച സമയത്ത് അനുഭവപ്പെട്ട വാഹനത്തിരക്ക്. ഇവിടെയാണ് കഴിഞ്ഞ ദിവസം ബൈക്ക് പാടത്തേക്ക് മറിഞ്ഞ് കല്ലറ തെക്കേ അറയ്ക്കലിൽ ഷാജിയുടെ മകൻ വിഷ്ണു മരിച്ചത്.

പഴയ റോഡ് പുതിയ ടാറിങ്ങിൽ 
വഴിയച്ചൻ എന്ന് അറിയപ്പെട്ടിരുന്ന ഫാ. തോമസ് വിരുത്തിയിലാണ് 12 കിലോമീറ്റർ നീളമുള്ള ഇടയാഴം- കല്ലറ റോഡ് നിർമിച്ചത്. വീതി കുറഞ്ഞ റോഡ് പിന്നീട് ആധുനിക നിലവാരത്തിൽ ടാർ ചെയ്തു. ഇതോടെ ടോറസ് അടക്കമുള്ള വാഹനങ്ങളുടെ അമിത പ്രവാഹം തുടങ്ങി. എതിരെ വരുന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ ഒട്ടേറെ വാഹനങ്ങളാണ് നിയന്ത്രണംവിട്ട് പാടശേഖരങ്ങളിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുന്നത്. കുമരകം കോണത്താറ്റ് പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ആലപ്പുഴ ഭാഗത്ത് നിന്നു കോട്ടയത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകളും ടോറസ് ലോറികളും മറ്റു വാഹനങ്ങളും ഇടയാഴം- കല്ലറ റോഡിലൂടെ പോകുന്നതോടെ റോഡിൽ തിരക്കും വർധിച്ചു.

പൊന്നങ്കേരി വളവ് അപകടക്കെണി 
പൊന്നങ്കേരി വളവിലാണ് അപകടം ഏറെയും. ഒടിഞ്ഞ വളവും റോഡരികിൽ വളർന്നു നിൽക്കുന്ന കാടും കാരണം റോഡിന്റെ ഇരുവശങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ വളവിൽ എത്തുമ്പോഴാണ് നേർക്കുനേർ കാണാൻ സാധിക്കുക. ഇതാണ് അപകടങ്ങൾക്കു പ്രധാന കാരണം. റോഡിന്റെ ഇരുവശങ്ങളിൽ പല ഭാഗത്തും സംരക്ഷണ തൂണുകൾ സ്ഥാപിച്ച് റിഫ്ലക്ടർ പിടിപ്പിച്ചിട്ടുണ്ടെങ്കിലും പലതും കാടുകയറി മൂടിയ നിലയിലാണ്. ചില ഭാഗങ്ങളിൽ റോഡ് ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. റോഡിന്റെ വശങ്ങളിൽ അടിയന്തരമായി സംരക്ഷണ വലയം ഒരുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

The Idayazham-Kallara Road in Vaikom has witnessed a tragic series of accidents, claiming two lives within a week. A motorcyclist lost his life at the Ponnankeri curve, while a pickup van overturned days later. These incidents underscore the pressing need for enhanced safety measures on this dangerous stretch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com