അക്ഷരം മ്യൂസിയത്തിൽ കോട്ടയത്തിന്റെ ‘കഥാപുരുഷൻ’
കോട്ടയം ∙ അക്ഷരം മ്യൂസിയത്തിന്റെ തിലകക്കുറിയായി കഥാകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രതിമ. കൃഷ്ണശിലയിൽ തീർത്ത കാരൂരിന്റെ അർധകായ പ്രതിമ നാട്ടകത്തെ മ്യൂസിയത്തിനു മുന്നിൽ ഇന്ന് 2നു സ്ഥാപിക്കും.സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ പഴയ ഇന്ത്യ പ്രസ് വളപ്പിൽ 15,000 ചതുരശ്ര അടിയിലാണു

കോട്ടയം ∙ അക്ഷരം മ്യൂസിയത്തിന്റെ തിലകക്കുറിയായി കഥാകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രതിമ. കൃഷ്ണശിലയിൽ തീർത്ത കാരൂരിന്റെ അർധകായ പ്രതിമ നാട്ടകത്തെ മ്യൂസിയത്തിനു മുന്നിൽ ഇന്ന് 2നു സ്ഥാപിക്കും.സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ പഴയ ഇന്ത്യ പ്രസ് വളപ്പിൽ 15,000 ചതുരശ്ര അടിയിലാണു മ്യൂസിയം നിർമിച്ചിരിക്കുന്നത്. 1945ൽ രൂപം നൽകിയ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ജീവാത്മാവ് കാരൂരായിരുന്നു. 20 വർഷം സംഘത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1975 സെപ്റ്റംബർ 30ന് ആയിരുന്നു വിയോഗം. 49–ാം ചരമവാർഷിക ദിനത്തിലാണു പ്രതിമ സ്ഥാപിക്കുന്നത്.
ശിൽപി ശ്രീകുമാർ ഉണ്ണിക്കൃഷ്ണനാണു പ്രതിമ നിർമിച്ചത്. 3 മാസം കൊണ്ടു പൂർത്തിയാക്കി. അങ്കമാലിയിൽ ശ്രീകുമാറിന്റെ സ്റ്റുഡിയോയിൽനിന്ന് ഇന്ന് 9.30നു പ്രഫ. എം.കെ.സാനു, സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഹരികുമാർ എന്നിവർ ചേർന്നു പ്രതിമ ഏറ്റുവാങ്ങും. തുടർന്ന് ഏറ്റുമാനൂരിലെ കാരൂരിന്റെ തറവാട്ടിലെത്തിക്കും. അവിടെ നിന്നു മ്യൂസിയത്തിൽ എത്തിക്കുന്ന പ്രതിമ മന്ത്രി വി.എൻ.വാസവൻ ഏറ്റുവാങ്ങി സ്ഥാപിക്കും.
ഒന്നാംഘട്ടം: ഉദ്ഘാടനം 19ന്
അക്ഷരം മ്യൂസിയത്തിന്റെ ഒന്നാംഘട്ടം 19നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ഒക്ടോബർ ഒന്നിനു വൈകിട്ട് 4നു നാട്ടകത്ത് സ്വാഗതസംഘം രൂപീകരണം നടക്കും.