കോട്ടയം നഗരത്തിൽ ആളെ വീഴ്ത്തും നടപ്പാതകൾ
കോട്ടയം ∙ നഗരത്തിലെ നടപ്പാതകൾ അപകടക്കെണിയാകുന്നു. അശാസ്ത്രീയമായി നിർമിച്ച ഓടകളാണു വില്ലൻ.പലതിനും മൂടിയില്ല.ചിലയിടങ്ങളിൽ റോഡിൽനിന്നു വളരെ താഴ്ചയിലാണ് നടപ്പാതകൾ. തിരുനക്കര ഗാന്ധി സ്ക്വയറിനു സമീപം പബ്ലിക് ലൈബ്രറി റീഡിങ് റൂമിന്റെ മുന്നിലെ നടപ്പാതയിൽ പ്രായമായവരും സ്ത്രീകളും അപകടത്തിൽപെടുക പതിവാണ്.

ഇവിടെ മലിനജലം റോഡിലേക്ക് പരന്നൊഴുകുന്നുണ്ട്. റോഡ് നവീകരിച്ച് റീടാർ ചെയ്യുന്നതിന് അനുസരിച്ച് നടപ്പാതകൾ നവീകരിക്കുന്നില്ല.പഴയ ബസ് സ്റ്റാൻഡിന് വശങ്ങളിലെ ഓടകളും നടപ്പാതകളും തകർന്നിട്ടു നാളുകളായി. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചപ്പോൾ ഓടകളുടെ മുകളിലുള്ള സ്ലാബുകൾ പലതും പൊട്ടി.ഈ സ്ഥലങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നു.
എംസി റോഡും ടെംപിൾ റോഡും ചേരുന്ന ഭാഗത്തെ കലുങ്കിനു താഴെ ഒഴുക്കു നിലച്ച് മലിനജലം കെട്ടിക്കിടക്കുന്നുണ്ട്.ഇതുമൂലം കൊതുകു പെരുകി. ഇവിടെ ഓടകൾ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. തിരുനക്കരയിൽനിന്നു ശ്രീനിവാസ അയ്യർ റോഡിൽ മാറ്റിയിട്ടിരുന്ന സ്ലാബിൽ തട്ടി ഓടയിൽ വീണ എൽഐസി സീനിയർ ബ്രാഞ്ച് മാനേജർ പി. സിന്ധു കാലുകൾക്ക് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. ഏറെ തിരക്കുള്ള വഴിയിലെ അപകടക്കെണി ഒഴിവാക്കണമെന്നാണു ജനകീയ ആവശ്യം