നിരുത്തരവാദിത്തത്തിൽ തകർന്നത് ഉത്തരവാദിത്ത ടൂറിസം ഫാം യൂണിറ്റ്
ഈരാറ്റുപേട്ട ∙ അശാസ്ത്രീയമായ റോഡ് നിർമാണം മൂലം തകർന്നത് ഉത്തരവാദിത്ത ടൂറിസത്തിന്റെ ഫാം വിസിറ്റ് യൂണിറ്റ്. പൂഞ്ഞാർ പെരിങ്ങുളം കല്ലേക്കുളത്ത് ചാമക്കാലയിൽ ആദർശ് കുമാറിനാണ് അശാസ്ത്രീയ റോഡ് നിർമാണം വിനയായത്. 2008 മുതൽ വിനോദസഞ്ചാര ടൂറിസം മേഖലയിലും കാർഷിക രംഗത്തും വൈവിധ്യവൽക്കരണത്തിലൂടെ ശ്രദ്ധേയനായ ആളാണ്

ഈരാറ്റുപേട്ട ∙ അശാസ്ത്രീയമായ റോഡ് നിർമാണം മൂലം തകർന്നത് ഉത്തരവാദിത്ത ടൂറിസത്തിന്റെ ഫാം വിസിറ്റ് യൂണിറ്റ്. പൂഞ്ഞാർ പെരിങ്ങുളം കല്ലേക്കുളത്ത് ചാമക്കാലയിൽ ആദർശ് കുമാറിനാണ് അശാസ്ത്രീയ റോഡ് നിർമാണം വിനയായത്. 2008 മുതൽ വിനോദസഞ്ചാര ടൂറിസം മേഖലയിലും കാർഷിക രംഗത്തും വൈവിധ്യവൽക്കരണത്തിലൂടെ ശ്രദ്ധേയനായ ആളാണ് ആദർശ്. എന്നാൽ ആദർശിന്റെ ആദർശങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഇന്ന് അധികാരികൾ നൽകുന്നത് അവഗണന മാത്രമാണ്.
പൂഞ്ഞാർ– പെരിങ്ങുളം റോഡ് നിർമാണത്തോടെ ആദർശിന്റെ നാലേക്കറിലെ കാർഷിക വിനോദസഞ്ചാര മേഖല തകർന്നു. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യമുക്ത പ്രവർത്തനങ്ങൾക്കും 2013 മുതൽ അവാർഡുകൾ വാരിക്കൂട്ടിയ ആദർശിന്റെ കൃഷിഭൂമിയിൽ ഇന്ന് പ്ലാസ്റ്റിക്കും കുപ്പിച്ചില്ലുകളും നിറഞ്ഞു. അങ്കണവാടിക്കു സമീപം ഹരിതകർമസേന ശേഖരിച്ചു വച്ച പ്ലാസ്റ്റിക്കും ചില്ലുകുപ്പികളും കനത്ത മഴയിൽ ആദർശിന്റെ മീൻകുളത്തിലും നെൽപാടത്തിലും നിരന്നു. ടൺ കണക്കിന് മീൻ വിളഞ്ഞിരുന്ന കുളത്തിൽ പ്ലാസ്റ്റിക് നിരന്നതോടെ മത്സ്യക്കൃഷി നശിച്ചു.
ഒഴുകിയെത്തിയ വൻ തോതിലുള്ള പ്ലാസ്റ്റിക് നീക്കം ചെയ്യാൻ പഞ്ചായത്തിന് അനേകം പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. റോഡിൽ നിന്നു വെള്ളം ഒഴുകി പുരയിടത്തിലേക്കു കയറാതിരിക്കാൻ ഓടയും സംരക്ഷണഭിത്തിയും നിർമിക്കാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുമരാമത്തു വകുപ്പിനു നൽകിയ നിവേദനത്തെ തുടർന്ന് 9.45 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ നിർമാണത്തിലെ അശാസ്ത്രീയത മൂലം ഇപ്പോഴും വെള്ളം വീടിന്റെ മുറ്റത്തേക്കും പുരയിടത്തിലേക്കും ഒഴുകുകയാണ്.
മലിനജലം ഒഴുകിയെത്തി ആദർശിന്റെ വീട്ടുമുറ്റത്തെ കിണറും നശിച്ചു. ഇപ്പോൾ അത് നികത്തിക്കൊണ്ടിരിക്കുകയാണ്. വീടിന് എതിർവശത്തുള്ള ക്വാറിയിൽ നിന്നും സമീപത്തുള്ള പഞ്ചായത്തു റോഡിൽ നിന്നുമുള്ള മലിനജലമാണ് റോഡ് മറികടന്ന് ആദർശിന്റെ വീട്ടുമുറ്റത്തേക്ക് ഒഴുകിയിറങ്ങുന്നത്. ഇതോടെ നാലേക്കർ വരുന്ന പുരയിടം പാഴ്ഭൂമിയായി മാറി. വൈവിധ്യങ്ങൾ നിറഞ്ഞ ഫലവൃക്ഷത്തോട്ടം, മീൻകുളങ്ങൾ, താറാവ് കൃഷി, നെൽക്കൃഷി ഉൾപ്പെടെയുള്ള, കാർഷിക വിനോദസഞ്ചാരമേഖലയിൽ നിറഞ്ഞു നിന്നിരുന്ന മീനച്ചിലാറിന്റെ തീരത്തെ ഈ സ്ഥലം നശിച്ചു കഴിഞ്ഞു.
ആദർശിന്റെ പുരയിടത്തിലേക്കു വെള്ളം ഒഴുകുന്നത് തടയുന്നതിന് നടപടിയെടുക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണ്. പണം പിരിച്ച് ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രദേശത്തു നിരന്നുകിടക്കുന്നത്. അങ്കണവാടിക്കു സമീപം അവശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാൻ പഞ്ചായത്ത് തയാറായിട്ടില്ല.