പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; ആരും കാണുന്നില്ലേ?
വൈക്കം ∙ കൊച്ചുകവല-മടിയത്തറ റോഡിന്റെ ഗാർഡൻ നഗർ സമീപത്ത് ജലവിതരണ പൈപ്പ് പൊട്ടി ശദ്ധജലം പാഴായിട്ടും അനക്കമില്ലാതെ അധികൃതർ. സമീപകാലത്ത് ഉന്നത നിലവാരത്തിൽ നിർമിച്ച ടിവിപുരം - വൈപ്പിൻപടി റോഡിലാണ് ഒരാഴ്ചക്കാലമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ദിനംപ്രതി ആയിരക്കണക്കിനു ലീറ്റർ വെള്ളം ഇതുവഴി

വൈക്കം ∙ കൊച്ചുകവല-മടിയത്തറ റോഡിന്റെ ഗാർഡൻ നഗർ സമീപത്ത് ജലവിതരണ പൈപ്പ് പൊട്ടി ശദ്ധജലം പാഴായിട്ടും അനക്കമില്ലാതെ അധികൃതർ. സമീപകാലത്ത് ഉന്നത നിലവാരത്തിൽ നിർമിച്ച ടിവിപുരം - വൈപ്പിൻപടി റോഡിലാണ് ഒരാഴ്ചക്കാലമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ദിനംപ്രതി ആയിരക്കണക്കിനു ലീറ്റർ വെള്ളം ഇതുവഴി പാഴാകുന്നതായി പ്രദേശവാസികൾ ആരോപിച്ചു.
പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി സമീപകാലത്ത് പുനർനിർമിച്ച റോഡിന്റെ ടാറിങ് ഇളകി റോഡ് തകരുമോ എന്ന ആശങ്കയിലാണ് ജനം. പൈപ്പ് ലൈനിന്റെ ചോർച്ച മാറ്റാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുവാദം വാങ്ങണം. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് അപേക്ഷ കൊടുത്തിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ ബി.രാജശേഖരൻ പറഞ്ഞു.