പ്രേംജി കെ. ഭാസിയുടെ കൃതികൾ ദക്ഷിണ മൂകാംബികയിൽ
കോട്ടയം∙ മൂകാംബികാ ദേവ ഗായകൻ ഇത്തിത്താനം പ്രേംജി കെ. ഭാസി രചനയും സംഗീതവും നിർവഹിച്ച ദക്ഷിണ മൂകാംബികാ കൃതികൾ നാളെ പനച്ചിക്കാട്ട് ദക്ഷിണ മൂകാംബികയുടെ കലാമണ്ഡപത്തിൽ അരങ്ങേറും. ചാരുകേശി രാഗത്തിലെ തിന്ദു വന എന്നാരംഭിക്കുന്ന വർണ്ണം,കമലാപാണി രാഗത്തിലുള്ള സദാ മഭയ, ഷൺമുഖപ്രിയ രാഗത്തിലുള്ള രക്ഷമാം വരദേ,

കോട്ടയം∙ മൂകാംബികാ ദേവ ഗായകൻ ഇത്തിത്താനം പ്രേംജി കെ. ഭാസി രചനയും സംഗീതവും നിർവഹിച്ച ദക്ഷിണ മൂകാംബികാ കൃതികൾ നാളെ പനച്ചിക്കാട്ട് ദക്ഷിണ മൂകാംബികയുടെ കലാമണ്ഡപത്തിൽ അരങ്ങേറും. ചാരുകേശി രാഗത്തിലെ തിന്ദു വന എന്നാരംഭിക്കുന്ന വർണ്ണം,കമലാപാണി രാഗത്തിലുള്ള സദാ മഭയ, ഷൺമുഖപ്രിയ രാഗത്തിലുള്ള രക്ഷമാം വരദേ, ബാഗേശ്രീ രാഗത്തിലുള്ള യക്ഷകിന്നര, ദേശ് രാഗത്തിലുള്ള ഉള്ളത്തിലലിയുന്ന തായേ തുടങ്ങിയ കൃതികളാണ് വേദിയിൽ അവതരിപ്പിക്കുന്നത്.
ആദ്യമായിട്ടാണ് ഇത്തരം ഒരു സംഗീത പരിപാടി ഈ വേദിയിൽ അരങ്ങേറുന്നത്.100 ൽ പരം കർണാടക സംഗീത കൃതികൾ രചിച്ച വ്യക്തിയാണ് പ്രേംജി കെ ഭാസി. 2021 ൽ ആകാശവാണി ഡയറക്ടർ ജനറൽ ഡോ.കെ. വാഗീഷ് ഇദ്ദേഹത്തിന് വാഗേയകാരൻ എന്ന ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
നാളെ രാവിലെ 8 മണി മുതലാണ് സംഗീത പരിപാടി. പ്രേംജി കെ ഭാസി, കാലടി രജീഷ്, ലക്ഷ്മിശ്രീ ഓമനക്കുട്ടൻ, നിഷ എന്നിവർ കൃതികൾ ആലപിക്കും. വയലിൻ - ശ്യാംജി കെ. ഭാസി, ചമ്പക്കര രാജേഷ്, വീണ പ്രൊഫ. സൗന്ദർ രാജ്, മൃദംഗം കേരള വർമ, ഘടം കുമരകം ഗണേശ് ഗോപാൽ മുഖർശംഖ് കോട്ടയം മുരളീധരൻ, ഇടയ്ക്ക കാവാലം പ്രസാദ്, തബല സജീവ് ലാൽ, പുല്ലാങ്കുഴൽ കോട്ടയം ബാലതനയൻ, എന്നീ കലാകാരന്മാർ പങ്കെടുക്കും.