∙ ബാങ്ക് അവധി ∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും യെലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത. ആശുപത്രി മാർച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ബാങ്ക് അവധി
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും യെലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത.
ആശുപത്രി മാർച്ചും ധർണയും നാളെ
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി ഫീസ് വർധന റദ്ദാക്കുക, മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കുക, അനധികൃത നിയമനങ്ങളിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി ജില്ലാ കമ്മിറ്റി നാളെ 10ന് ആശുപത്രി മാർച്ചും ധർണയും നടത്തും.

∙ ഒളശ്ശ സെന്റ് മാർക്സ് സിഎസ്ഐ പള്ളി: സിഎസ്ഐ മധ്യകേരള മഹായിടവക അൽമായ ഫെലോഷിപ് 49–ാം വാർഷികവും സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും. പൊതുസമ്മേളനം ഉദ്ഘാടനം. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ–10.00.
∙ കുമരകം വള്ളാറപ്പള്ളി ഓഡിറ്റോറിയം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാംപെയ്ൻ ജില്ലാതല ഉദ്ഘാടനം. മന്ത്രി വി.എൻ.വാസവൻ–9.30.

ADVERTISEMENT

കോംപീറ്റൻസി ദിനാചരണം ഇന്ന് 
ഈരാറ്റുപേട്ട ∙ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ഇന്ത്യ സംസ്ഥാന വ്യാപകമായി മത്സരക്ഷമതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സിജി കോട്ടയം ജില്ലാ ചാപ്റ്റർ ഇന്നു കോംപീറ്റൻസി ദിനാചരണം നടത്തും. രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ദിനാചരണം ഗവ.ചീഫ് വിപ് എൻ.ജയരാജ്‌  ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.എഫ്.അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. സിജി റിസോഴ്സ് അംഗം കെ.എം.ഷാനവാസ്‌ തോപ്പിൽ ക്ലാസെടുക്കും.

നവരാത്രി ഉത്സവവും കളഭാഭിഷേകവും നാളെ 
കല്ലറ ∙ കല്ലറ ശ്രീശാരദ ക്ഷേത്രം നവരാത്രി ഉത്സവവും കളഭാഭിഷേകവും പൂമൂടലും നാളെ മുതൽ 13 വരെ തീയതികളിൽ നടക്കും.  നാളെ ആറിന് ഗണപതിഹോമം, ഏഴിന് ദേവീഭാഗവത പാരായണം, വൈകിട്ട് 5.30 ന് സമൂഹപ്രാർഥന, രാത്രി 7 ന് നവരാത്രി ആഘോഷം ചലച്ചിത്ര താരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും.7.30ന് വയലിൽ ഫ്യൂഷൻ എന്നിവ നടക്കും. 10ന് പൂജവയ്പും 12ന് മഹാനവമിയും 13ന് പൂജയെടുപ്പും നടക്കുമെന്ന് ശ്രീശാരദ നവരാത്രി ട്രസ്റ്റ് ചെയർമാൻ ടി.ഐ. ദാമോദരൻ, കൺവീനർ ജി. സുഭാഷ് എന്നിവർ അറിയിച്ചു.

ADVERTISEMENT

കെസിഇഎഫ് ജില്ലാ സമ്മേളനം ഇന്ന് 
പാലാ ∙ സഹകരണ ജീവനക്കാരുടെ സംഘടനയായ കെസിഇഎഫ് ജില്ലാ സമ്മേളനം ഇന്ന്  9.30 നു കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തും. ളാലം ജംക്‌ഷനിൽനിന്ന് പ്രകടനം ആരംഭിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാജു മാത്യു അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എംപിക്കു സ്വീകരണം നൽകും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഗാന്ധിജയന്തി സന്ദേശം നൽകും. ബാബു കെ.കോര, പി.ജി.ഷാജിമോൻ എന്നിവർക്കു മാണി സി.കാപ്പൻ എംഎൽഎ പുരസ്കാരം സമ്മാനിക്കും.