ശൈലജയ്ക്കും ഐസക്കിനുമില്ലാത്ത എന്തു പ്രത്യേകതയാണ് മുഖ്യമന്ത്രിക്കുള്ളത്?; അംഗങ്ങളുടെ ചോദ്യം
കോട്ടയം ∙ പി.വി.അൻവർ എംഎൽഎ പറയുന്നതെല്ലാം വസ്തുതാവിരുദ്ധമാണെങ്കിൽ എന്തുകൊണ്ട് പാർട്ടിയോ മുഖ്യമന്ത്രിയോ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാതെ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ അംഗങ്ങളുടെ ചോദ്യം.കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായ സമ്മേളനങ്ങളിലാണ് അംഗങ്ങൾ സർക്കാരിനും
കോട്ടയം ∙ പി.വി.അൻവർ എംഎൽഎ പറയുന്നതെല്ലാം വസ്തുതാവിരുദ്ധമാണെങ്കിൽ എന്തുകൊണ്ട് പാർട്ടിയോ മുഖ്യമന്ത്രിയോ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാതെ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ അംഗങ്ങളുടെ ചോദ്യം.കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായ സമ്മേളനങ്ങളിലാണ് അംഗങ്ങൾ സർക്കാരിനും
കോട്ടയം ∙ പി.വി.അൻവർ എംഎൽഎ പറയുന്നതെല്ലാം വസ്തുതാവിരുദ്ധമാണെങ്കിൽ എന്തുകൊണ്ട് പാർട്ടിയോ മുഖ്യമന്ത്രിയോ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാതെ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ അംഗങ്ങളുടെ ചോദ്യം.കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായ സമ്മേളനങ്ങളിലാണ് അംഗങ്ങൾ സർക്കാരിനും
കോട്ടയം ∙ പി.വി.അൻവർ എംഎൽഎ പറയുന്നതെല്ലാം വസ്തുതാവിരുദ്ധമാണെങ്കിൽ എന്തുകൊണ്ട് പാർട്ടിയോ മുഖ്യമന്ത്രിയോ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാതെ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ അംഗങ്ങളുടെ ചോദ്യം. കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായ സമ്മേളനങ്ങളിലാണ് അംഗങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. തുടർഭരണം പാർട്ടിയുടെ കഥ കഴിക്കുന്ന സ്ഥിതിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റ് ലഭിച്ചാൽ ഭാഗ്യം എന്നുവരെ പ്രതിനിധികൾ വിമർശനം ഉയർത്തി. തുടർച്ചയായി മത്സരിച്ചവരെയും മന്ത്രിയായവരെയും പാർട്ടി ഒഴിവാക്കി. കഴിഞ്ഞ സർക്കാരിലെ പാർട്ടി മന്ത്രിമാരെല്ലാം മാറി.
എന്നാൽ പിണറായി വിജയന് ഇത് എന്തുകൊണ്ടു ബാധകമായില്ല. കെ.കെ. ശൈലജയ്ക്കും തോമസ് ഐസക്കിനുമില്ലാത്ത എന്തു പ്രത്യേകതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും സമ്മേളനങ്ങളിൽ ചോദ്യമുയർന്നു. അൻവറിനു വേണ്ടി പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. മാധ്യമവാർത്തകളിൽ സത്യമുണ്ടെന്നു ജനം തിരിച്ചറിയുന്നുണ്ട്. എതിർവാർത്തകൾ വരുമ്പോൾ അതു വലതുപക്ഷമാധ്യമങ്ങൾ നൽകുന്നതാണെന്നു പറഞ്ഞ് തള്ളിക്കളഞ്ഞിട്ടു കാര്യമില്ലെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
യുവപ്രതിനിധികളാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയവരിൽ ഭൂരിഭാഗവും. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ നീക്കിയ ശേഷം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളാണ് അദ്ദേഹത്തിൽനിന്നുണ്ടായതെന്നും വിമർശനമുയർന്നു. ഇക്കാര്യം പരിശോധിക്കാൻ നേതൃത്വം തയാറാകാത്തതും ജനങ്ങളിൽ സംശയം സൃഷ്ടിക്കുന്നുണ്ട്. ഉന്നതനേതൃത്വത്തിൽ ചിലർ അൻവറിനു മൗനപിന്തുണ നൽകുന്നുവെന്ന സംശയവും പ്രതിനിധികൾ ഉന്നയിച്ചു. കുമാരനല്ലൂർ വെസ്റ്റ് ലോക്കൽ, അയ്മനം വെസ്റ്റ് ലോക്കൽ, ആർപ്പൂക്കര, മാന്നാനം, മീനടം ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള ബ്രാഞ്ചുകളിലെ സമ്മേളനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായത്.
ജില്ലാ സമ്മേളനം പുതുപ്പള്ളിയിൽ
ബ്രാഞ്ച് സമ്മേളനങ്ങൾ ഈ മാസം പകുതിയോടെ പൂർത്തിയാകും. സെപ്റ്റംബറിൽ പൂർത്തിയാക്കാനാണു നിശ്ചയിച്ചിരുന്നതെങ്കിലും ഓണമെത്തിയതോടെ നിർത്തി. അതാണു വൈകാൻ കാരണം. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ ഇടങ്ങളിൽ ലോക്കൽ സമ്മേളനം ആരംഭിച്ചു. ഏരിയ സമ്മേളനങ്ങൾ അടുത്ത മാസം ആദ്യം ആരംഭിക്കും. ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നടക്കുന്ന പുതുപ്പള്ളി ഏരിയ സമ്മേളനമാണ് ആദ്യത്തേത്. ഡിസംബർ ആദ്യവാരത്തിൽ പുതുപ്പള്ളിയിലാണു ജില്ലാ സമ്മേളനം.
പ്രാദേശിക ഓഫിസ് നിർമാണത്തിന് കോടികൾ
പ്രാദേശിക ഓഫിസ് നിർമാണത്തിന് അടക്കം കോടികളാണ് ചെലവിടുന്നത്. ജില്ലയിൽ ഒരു ഓഫിസ് നിർമാണത്തിന് രണ്ട് കോടി രൂപയാണ് ബജറ്റ്. ഇതിനുള്ള പണം പ്രവർത്തകരും പ്രാദേശികനേതാക്കളും കണ്ടെത്തണം. കുറച്ചു പേർക്ക് യോഗം ചേരാനാണ് ലാളിത്യം കൈവിട്ടുള്ള നിർമിതിയെന്നും വിമർശനമുണ്ട്. നിർമാണക്കരാർ ഏൽപിച്ചിരിക്കുന്നത് പാർട്ടിയുമായി ബന്ധമില്ലാത്ത ഏജൻസിയെ. ജോലി നൽകുന്നതാകട്ടെ അതിഥിത്തൊഴിലാളികൾക്ക്. പാർട്ടി അംഗങ്ങളെ നിർമാണത്തിൽ പങ്കാളികളാക്കിയിരുന്നുവെങ്കിൽ അവർക്കെങ്കിലും പ്രയോജനം ലഭിക്കുമായിരുന്നുവെന്നും വിമർശനം.
അടിമുടി ആഡംബരം; ലക്ഷ്യം മറന്ന നേതാക്കൾ, അകലുന്ന അണികൾ
കോട്ടയം ∙ നേതാക്കൾക്ക് ആഡംബരഭ്രമമാണെന്നും അണികൾ പാർട്ടിയിൽനിന്ന് അകലുന്നുവെന്നും ബ്രാഞ്ച് സമ്മേളനങ്ങളിൽ രൂക്ഷവിമർശനം. ഭരണമുള്ളതു കൊണ്ടാണ് പാർട്ടിക്കൊപ്പം നിൽക്കുന്നതെന്നു പലരും തുറന്നടിച്ചു. മിക്കവരും മടുത്തു. പാർട്ടി അംഗത്വമുള്ള ഒരാൾ വർഷം 10,000 രൂപ പാർട്ടിക്കു നൽകണം. പാർട്ടി ലെവി മുതലുള്ള പിരിവുകളെല്ലാം ചേർത്താണിത്. ഭരണം പോയാൽ പല അംഗങ്ങളും അനുഭാവികളും പാർട്ടി വിടാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ മാറിയാൽ ഭരണത്തിന്റെ തണലുപയോഗിച്ച് പാർട്ടി ‘കൈകാര്യം ചെയ്യു’മെന്ന ഭയം കാരണമാണ് പലരും പുറത്തേക്കു പോകാത്തത്. മേൽത്തട്ടു മുതൽ താഴെത്തട്ടു വരെ പല നേതാക്കളും ആഡംബരപ്രിയരാണ്. പാർട്ടി പരിപാടികളുടെ പ്രചാരണത്തിനു പോസ്റ്റർ പതിക്കാൻ ആളില്ല. മുൻപ് പ്രവർത്തകർ ചെയ്തിരുന്ന ജോലികളാണ് പോസ്റ്റർ പതിക്കലും പ്രചാരണവുമെല്ലാം. ഇതിന് ആളെ കിട്ടാതെയായി. വേതനം നൽകി ആളെ എത്തിച്ച് പോസ്റ്റർ പതിക്കേണ്ട സ്ഥിതിയാണ് പലയിടത്തും.