കോട്ടയം പാതയിൽ മെമു സ്പെഷൽ അനുവദിച്ച് റെയിൽവേ; കൊല്ലം– എറണാകുളം ട്രെയിൻ ഒക്ടോബർ 7 മുതൽ
കോട്ടയം ∙ കോട്ടയം പാതയിൽ രാവിലത്തെ തിരക്കു നിയന്ത്രിക്കാൻ മെമു സ്പെഷൽ അനുവദിച്ച് റെയിൽവേ. ഈ മാസം 7 മുതൽ ജനുവരി 3 വരെ കൊല്ലം–എറണാകുളം (കോട്ടയം വഴി) സ്പെഷൽ സർവീസായാണു മെമു അനുവദിച്ചത്. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിലാകും സർവീസ്. 8 കാർ മെമുവാണ് അനുവദിച്ചത്. രാവിലെ 6.15നു കൊല്ലത്തു നിന്നു സർവീസ്

കോട്ടയം ∙ കോട്ടയം പാതയിൽ രാവിലത്തെ തിരക്കു നിയന്ത്രിക്കാൻ മെമു സ്പെഷൽ അനുവദിച്ച് റെയിൽവേ. ഈ മാസം 7 മുതൽ ജനുവരി 3 വരെ കൊല്ലം–എറണാകുളം (കോട്ടയം വഴി) സ്പെഷൽ സർവീസായാണു മെമു അനുവദിച്ചത്. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിലാകും സർവീസ്. 8 കാർ മെമുവാണ് അനുവദിച്ചത്. രാവിലെ 6.15നു കൊല്ലത്തു നിന്നു സർവീസ് ആരംഭിക്കുന്ന മെമു 9.35ന് എറണാകുളം ജംക്‌ഷനിൽ (സൗത്ത്) എത്തിച്ചേരും. മടക്ക ട്രെയിൻ 9.50ന് എറണാകുളത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് കൊല്ലത്ത് എത്തും. മറ്റ് സ്റ്റോപ്പുകളും അവിടെ എത്തുന്ന സമയവും അടക്കമുള്ള വിവരങ്ങൾ റെയിൽവേ അടുത്ത ദിവസം പുറത്തു വിടും.
റെയിൽവേ ബോർഡ് പുതിയ മെമു റേക്ക് അനുവദിക്കുന്നതോടെ പുനലൂരിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസായി കൊല്ലം–എറണാകുളം സർവീസ് മാറ്റാൻ കഴിയുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. റെയിൽവേ ബോർഡുമായി ബന്ധപ്പെട്ട് പുതിയ റേക്കിനായി ശ്രമം തുടരുകയാണ്. അതു വരെ ലഭ്യമായ 8 കാർ റേക്ക് ഉപയോഗിച്ചു കൊല്ലം–എറണാകുളം മെമു സർവീസ് നടത്തും.
മെമു എന്ന ആശ്വാസം
∙ രാവിലെ കോട്ടയം പാതയിൽ തൂത്തുക്കുടി– പാലക്കാട് പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം– ഷൊർണൂർ എക്സ്പ്രസ് എന്നിവയിലെ അനിയന്ത്രിത തിരക്കിന് ആശ്വാസമാകും.
∙ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ ബുദ്ധിമുട്ടിലായ സ്ഥിരം യാത്രക്കാർക്ക് ആശ്വാസം.
∙ രാവിലെ 9.35ന് എറണാകുളത്ത് എത്തിച്ചേരുന്നതിനാൽ ഓഫിസ് ജോലിക്കായി കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോകുന്നവർക്കും ആശ്വാസം.
∙ വന്ദേഭാരതിന് പിന്നാലെ കൊല്ലത്ത് നിന്ന് എടുക്കുന്നതിനാൽ ഇടയ്ക്ക് പിടിച്ചിടേണ്ട ആവശ്യം വരുന്നില്ല. തിരുവനന്തപുരം– കാസർകോട് വന്ദേഭാരത് എക്സ്പ്രസ് 6.05ന് കൊല്ലം വിടുന്നതിനു പിന്നാലെ 6.15നാണു മെമു കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കുന്നത്.