സ്നേഹച്ചോറ് വിളമ്പി നന്മയുടെ പുതുപാഠം
പള്ളിക്കത്തോട് ∙ ലൂർദ് ഭവൻ സൈക്കോ റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികൾക്ക് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എൻഎസ്എസ് യൂണിറ്റിന്റെ കരുതൽ.കഴിഞ്ഞദിവസം ലൂർദ് ഭവനിൽ ഉച്ചഭക്ഷണമായി നൽകിയത് എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹപ്പൊതികളായിരുന്നു. കോളജിൽ നടത്തിയ ഭക്ഷണമേളയിൽ നിന്നാണ്

പള്ളിക്കത്തോട് ∙ ലൂർദ് ഭവൻ സൈക്കോ റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികൾക്ക് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എൻഎസ്എസ് യൂണിറ്റിന്റെ കരുതൽ.കഴിഞ്ഞദിവസം ലൂർദ് ഭവനിൽ ഉച്ചഭക്ഷണമായി നൽകിയത് എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹപ്പൊതികളായിരുന്നു. കോളജിൽ നടത്തിയ ഭക്ഷണമേളയിൽ നിന്നാണ് സ്നേഹപ്പൊതിയുടെ തുടക്കം.മേളയിൽ നിന്നും സ്വരൂപിച്ച തുകയിൽ നിന്നും പൊതിച്ചോറിനുള്ള അരി, മറ്റു കറിക്കൂട്ടുകളും വാങ്ങി.പിന്നെ കോളജിൽ വച്ച് വിദ്യാർഥികളും അധ്യാപകരും ചേർന്ന് അതു പാകം ചെയ്തു. ഇതാണു വയോജനദിനത്തിൽ നൂറോളം വരുന്ന ലൂർദ് ഭവനിലെ അന്തേവാസികൾക്കായി വിതരണം ചെയ്തത്.
അഞ്ച് കൂട്ടം കറികളടങ്ങിയ ഭക്ഷണം.ഇതു വിദ്യാർഥികൾതന്നെ വിളമ്പിയത് നന്മയുടെ പുതിയ പാഠമായി.ഏറെനേരം അന്തേവാസികൾക്കൊപ്പം ചെലവിട്ടായിരുന്നു വിദ്യാർഥികളുടെ മടക്കം. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ രാഹുൽ പി.രാജീവ്, സിവിൽ ഡിപ്പാർട്മെന്റ് പ്രഫ.ദേവിക, എൻഎസ്എസ് കമ്യുണിറ്റി ഹെഡ് വൊളന്റിയർമാരായ ആയ ദയാൽ, റസൽ, ഷിഫാന എന്നിവരുടെ നേതൃത്വത്തിൽ ആണ് പൊതിച്ചോർ വിതരണം നടത്തിയത്. കോളജ് മാനേജിങ് ഡയറക്ടർ രാജീവ്, പ്രിൻസിപ്പൽ ഡോക്ടർ അരുൺ പി.ബോസ്, ജനറൽ മാനേജർ പ്രദീപ്, മാനേജർ വിഷ്ണു, കൂടാതെ ലൂർദ് ഭവൻ മാനേജിങ് ഡയറക്ടർ ജോസ്, കോളജിലെ എൻഎസ്എസ് വൊളന്റിയേഴ്സ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.