പക്ഷികളെ കാണണോ? കടപ്പൂരിലേക്ക് പോരൂ...; ഗ്രാമീണ വിനോദ സഞ്ചാരത്തിനൊപ്പം പക്ഷി നിരീക്ഷണ പാഠശാലയുമായി കടപ്പൂര് ഗ്രാമം
കുറവിലങ്ങാട് ∙ കാണക്കാരി പഞ്ചായത്തിലെ കടപ്പൂരിൽ പക്ഷി നിരീക്ഷണത്തിനും പഠനത്തിനും പാഠശാല ഒരുങ്ങുന്നു. മീനച്ചിലാർ–മീനന്തറയാർ–കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ വിൻസ്ഡ് പാർക്ക് സൊസൈറ്റി, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്കൽ സയൻസ് എന്നിവയുടെ നേതൃത്വത്തിലൊരുങ്ങുന്ന പാഠശാലയുടെ പ്രവർത്തനം

കുറവിലങ്ങാട് ∙ കാണക്കാരി പഞ്ചായത്തിലെ കടപ്പൂരിൽ പക്ഷി നിരീക്ഷണത്തിനും പഠനത്തിനും പാഠശാല ഒരുങ്ങുന്നു. മീനച്ചിലാർ–മീനന്തറയാർ–കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ വിൻസ്ഡ് പാർക്ക് സൊസൈറ്റി, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്കൽ സയൻസ് എന്നിവയുടെ നേതൃത്വത്തിലൊരുങ്ങുന്ന പാഠശാലയുടെ പ്രവർത്തനം ഈ മാസം ആരംഭിക്കും. സംസ്ഥാനത്തു ആദ്യമാണ് ഇത്തരത്തിലൊരു ആശയമെന്ന് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് ഡയറക്ടർ ഡോ.പുന്നൻ കുര്യൻ വേങ്കടത്ത് പറഞ്ഞു. കടപ്പൂര് ഗ്രാമത്തെ വേറിട്ട ഒരു സഞ്ചാര മേഖലയാക്കുകയാണു ലക്ഷ്യം.
ഓഗസ്റ്റിൽ കടപ്പൂര് മേഖലയിൽ വില്ലേജ് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പക്ഷി സർവേ നടത്തിയിരുന്നു. കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ചിങ്ങങ്കരിച്ചാൽ, കോഴിച്ചാൽ വട്ടുകുളംചാൽ ഉൾപ്പെടുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നടത്തിയ സർവേയിൽ അറുപതോളം പക്ഷികളെ കണ്ടെത്തി. ദേശാടന പക്ഷികൾ ഉൾപ്പെടെ വിഹരിക്കുന്ന മേഖലയാണിത്. ഏറ്റവും കൂടുതൽ പക്ഷികൾ എത്തുന്ന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ നൂറിലധികം പക്ഷി ഇനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ.
ഗ്രാമീണ വിനോദ സഞ്ചാരത്തിനു ഒപ്പം പക്ഷി നിരീക്ഷണ പാഠശാല കൂടി വരുന്നതോടെ കടപ്പൂരിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണം വർധിക്കും. പക്ഷി നിരീക്ഷണത്തിന് എത്തുന്നവരെ സഹായിക്കാൻ നാട്ടുകാരായ യുവാക്കളെ തിരഞ്ഞെടുത്തു ഗൈഡ് ആയി പ്രവർത്തിക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്. ചിങ്ങംകരിച്ചാൽ പ്രദേശത്തു കട്ടച്ചിറ തോടിന്റെ കരയിൽ ഓല മേഞ്ഞ പാഠശാലയും ഓഡിറ്റോറിയവും ഭക്ഷണശാല ഉൾപ്പെടെ നിർമിക്കും.
വിദ്യാർഥികൾ, പക്ഷി നിരീക്ഷകർ, പ്രകൃതി സൗന്ദര്യം ഇഷ്ടപ്പെടുന്നവർ തുടങ്ങി വിവിധതരം സഞ്ചാരികളെ കടപ്പൂര് ഗ്രാമം സ്വാഗതം ചെയ്യുകയാണ്. പാടശേഖരങ്ങളും സമതല ഭൂമിയുമുള്ള ഇവിടെ മഴക്കാലത്തു മൺസൂൺ ടൂറിസം, കുട്ടികൾക്കു നീന്തൽ പരിശീലനം, വീശുവല ഉപയോഗിച്ചു മീൻ പിടിത്തം തുടങ്ങിയവ വില്ലേജ് ടൂറിസം പദ്ധതികളുടെ ഭാഗമായി നടപ്പാക്കും. വിശദമായ പദ്ധതി റിപ്പോർട്ട് താമസിയാതെ തയാറാക്കി തുടർപ്രവർത്തനങ്ങൾ ആരംഭിക്കും.